മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ തലമുറയോട് ചെയ്തത്
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മമ്മൂട്ടിക്കും മോഹന്‍ലാലിനും പകരം വയ്ക്കാനുള്ള ഒരു താരോദയം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ദിലീപിനെയും പൃഥ്വിരാജിനെയും പോലുള്ളവര്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണെങ്കിലും സെക്കന്റ് ചോയ്സ് മാത്രമായി പലപ്പോഴും അവര്‍ക്ക് ഒതുങ്ങേണ്ടി വരുന്നു. ജാതി മത വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി ഞാന്‍ ഉള്‍പ്പെടുന്ന തലമുറയെ ഇത്ര മാത്രം സ്വാധീനിച്ച ആളുകള്‍ വേറെയുണ്ടാവില്ല. പൊതു ചടങ്ങുകളില്‍ അവര്‍ പങ്കെടുക്കുന്നത് മുതല്‍ വിവാദ വിഷയങ്ങളില്‍ പറയുന്ന അഭിപ്രായം വരെ വാര്‍ത്തയാകുന്നു.അറുന്നൂറില്‍ പരം ചിത്രങ്ങളില്‍ വേഷമിട്ട പ്രേംനസീറിന് പോലും കൈവരിക്കാനാവാത്ത ഉയരങ്ങളില്‍ വിരാജിക്കുവാനും …
മമ്മൂട്ടിയും മോഹന്‍ലാലും ഇന്നത്തെ തലമുറയോട് ചെയ്തത് Read More »