150 കോടി രൂപയുടെ നഷ്ടം !
എണ്‍പതോളം മലയാള സിനിമകളാണ് 2014ല്‍ ഇതുവരെ പുറത്തിറങ്ങിയത്. അതില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മുതല്‍ ന്യൂ ജനറേഷന് താരങ്ങളുടെ വരെ പടങ്ങള്‍ പെടും. എന്നാല്‍ രക്ഷപ്പെട്ടവ വിരലില്‍ എണ്ണാവുന്നവ മാത്രം. മലയാള സിനിമയില്‍ ആശയ ദാരിദ്ര്യവും പ്രതിഭകളുടെ അഭാവവും രൂക്ഷമാണെന്ന് ഈ നഷ്ടക്കണക്കുകള്‍ സൂചിപ്പിക്കുന്നു. 150ല്‍ പരം കോടി രൂപയുടെ നഷ്ടമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. വ്യക്തമായ കഥയില്ലാതെ പുറത്തിറങ്ങിയ സൂപ്പര്‍താര ചിത്രങ്ങളും നിലംപൊത്തി. മമ്മൂട്ടിയും മോഹന്‍ലാലുമല്ല, സാക്ഷാല്‍ രജനികാന്ത് അഭിനയിച്ചാലും മികച്ച തിരക്കഥയും സംവിധാനവും ഇല്ലെങ്കില്‍ ജനം …