എല്ലാം നെഹ്രു കുടുംബത്തിന്റെ കൃപ !
റോഡ് നിര്‍മ്മാണം മുതല്‍ ആശുപത്രികളുടെയും കോളേജുകളുടെയും രൂപീകരണം വരെയുള്ള ഒരു പാട് വികസന പ്രവര്‍ത്തനങ്ങള്‍ മാറി വന്ന നമ്മുടെ സര്‍ക്കാരുകള്‍ ചെയ്തിട്ടുണ്ട്. അത് അവരുടെ കടമയുമാണ്. അതിനുള്ള തുക എവിടെ നിന്നാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ– ജനങ്ങളുടെ നികുതിപ്പണം. കോടിക്കണക്കിനു വരുന്ന സാധാരണക്കാരും ഉന്നത ശ്രേണിയരും അടങ്ങുന്ന പൊതുസമൂഹം നല്കുന്ന നികുതിയാണ് സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്. ആ തുക വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നു. എന്നാല്‍ നിങ്ങള്‍ പണമടച്ചോളൂ, പക്ഷേ പദ്ധതികള്‍ക്ക് ഞങ്ങളുടെ ആളുകളുടെ പേര് മാത്രമേ …