Month: October 2014

ശശി മുണ്ടരുത്, ചുപ്പ് രഹോ

ഒടുവില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തു. അദ്ദേഹത്തെ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് സ്ഥാനത്ത് നിന്ന്‍ ഹൈക്കമാണ്ട് നീക്കി. തരൂരിനെതിരെ കെപിസിസി ചുമത്തിയ കുറ്റം  എകെ ആന്‍റണി അദ്ധ്യക്ഷനായ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന്‍ രാവിലെയാണ് അംഗീകരിച്ചത്. നരേന്ദ്ര മോദിയെ സ്വച്ഛ ഭാരത് അഭിയാന്‍റെ പേരിലും അല്ലാതെയും പലപ്പോഴായി പുകഴ്ത്തിയ തരൂരിനെതിരെ ശക്തമായ നടപടി വേണമെന്ന്‍ സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബിജെപിയുടെ പ്രമുഖ നേതാവിനെ തോല്‍പ്പിച്ച് തിരഞ്ഞെടുപ്പ് ജയിച്ച തരൂര്‍ അതേ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയെ പ്രശംസിക്കുന്നത് വലിയ ഒരപരാധമായാണ് കെപിസിസി …

ശശി മുണ്ടരുത്, ചുപ്പ് രഹോ Read More »

സ്വച്ഛ ഭാരതും കോണ്‍ഗ്രസ്സിന്‍റെ ക്ലീന്‍ തരൂര്‍ ചലഞ്ചും

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നു കേട്ടിട്ടേയുള്ളൂ. അതേ അവസ്ഥയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. കേന്ദ്രത്തില്‍ കാത്തു കാത്തു വച്ചിരുന്ന അധികാരം നരേന്ദ്ര മോദി കൊത്തിക്കൊണ്ടുപോയി, ശക്തി കേന്ദ്രമായിരുന്ന ആന്ധ്രയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും തൂത്തെറിയപ്പെട്ടു. ചൂണ്ടിക്കാട്ടാന്‍ കൊള്ളാവുന്ന ഒരു നേതാവില്ലെന്നതോ പോട്ടെ, പ്രതിപക്ഷ നേതൃ സ്ഥാനത്തിന് വേണ്ടി തമിഴ്നാട്ടിലെ അമ്മയോടും ബംഗാളിലെ ദീദിയോടും മല്‍സരിക്കേണ്ടി വരുകയും ചെയ്തു. ഒരിക്കല്‍ വിസ നിഷേധിച്ച് അമേരിക്ക പടിയടച്ച് പിണ്ഡം വച്ച മോദിയെ അവര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നത് കാണേണ്ടി വരുകയും …

സ്വച്ഛ ഭാരതും കോണ്‍ഗ്രസ്സിന്‍റെ ക്ലീന്‍ തരൂര്‍ ചലഞ്ചും Read More »

ബിലാവല്‍ ഭൂട്ടോയുടെ വെല്ലുവിളിയും ഒരു പാക്കിസ്ഥാന്‍ ചരിതവും

ബിലാവല്‍ ഭൂട്ടോ ഇന്ത്യയെ കളി പഠിപ്പിക്കുമത്രെ. കൂവര്‍മാനെ പറഞ്ഞുവിട്ട് ഇന്ത്യന്‍ ഫുട്ബോളിന്‍റെ പുതിയ ദ്രോണാചാര്യരായി ഈ കൊച്ചു ചെറുക്കനെ നിയമിച്ചോ എന്നാരും ചോദിക്കരുത്. വിഷയം കാശ്മീരാണ്. ബിലാവലാണെങ്കില്‍ പാക്കിസ്ഥാന്‍റെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുടെയും മകനും. അപ്പോള്‍ സംഗതി സീരിയസ്സാണ് കോയാ. ചെക്കന്‍ രണ്ടും കല്‍പ്പിച്ചാണ് ഇറങ്ങിയിരിക്കുന്നത്. 2019ല്‍ രാജ്യത്തു നടക്കുന്ന പൊതു തിരഞ്ഞെടുപ്പാണ് ലക്ഷ്യം. അവിടെ ജയിച്ചു പ്രധാനമന്ത്രിയാകണം. എന്നാലേ വിവിധ കേസുകളുടെ പേരില്‍ ജയില്‍ ഭീഷണി നേരിടുന്ന …

ബിലാവല്‍ ഭൂട്ടോയുടെ വെല്ലുവിളിയും ഒരു പാക്കിസ്ഥാന്‍ ചരിതവും Read More »

ന്യൂയോര്‍ക്ക് ടൈംസും ഷറപ്പോവയും പിന്നെ പാവം മലയാളികളും

അങ്ങനെ മലയാളികള്‍ വീണ്ടും കഴിവ് തെളിയിച്ചു. മംഗള്‍യാന്‍ വിജയത്തിന്‍റെ പേരില്‍ ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്ന രീതിയില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസ് പത്രം മാപ്പ് പറഞ്ഞു. കന്നഡ സിനിമ നിര്‍മ്മാതാക്കളെയും ടെന്നിസ് താരം മറിയ ഷറപ്പോവയെയും സോഷ്യല്‍ മീഡിയയില്‍ കൂടി മുട്ടു കുത്തിച്ച ചരിത്രമുള്ള മലയാളിക്ക് ആഗോള പത്ര ഭീമനെക്കൊണ്ട് മാപ്പ് പറയിക്കാന്‍ ഏതാനും മണിക്കൂറുകളാണ് വേണ്ടി വന്നത്. പാവം ന്യൂയോര്‍ക്ക് ടൈംസ് ! അങ്ങ് ചന്ദ്രനില്‍ പോലും ചായക്കട നടത്താന്‍ കെല്‍പ്പുള്ള മല്ലൂസിന്‍റെ കരുത്ത് …

ന്യൂയോര്‍ക്ക് ടൈംസും ഷറപ്പോവയും പിന്നെ പാവം മലയാളികളും Read More »

സ്ത്രീകള്‍ ജീന്‍സിട്ടാല്‍ എന്താണ് കുഴപ്പം ?

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ഗായകന്‍ കെ ജെ യേശുദാസ് നടത്തിയ പ്രസ്താവനക്കെതിരെ സദാചാര പോലീസിന്‍റെ പുതിയ ലാവണമായ സോഷ്യല്‍ മീഡിയയും സ്ത്രീപക്ഷ എഴുത്തുകാരും രൂക്ഷമായാണ് പ്രതികരിച്ചത്. യേശുദാസിന്‍റെ കുടുംബത്തില്‍ തന്നെ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ ഉണ്ടെന്ന് ആരോപിച്ച ചിലര്‍ അദ്ദേഹത്തിന്‍റെ മകന്‍ വിജയ് യേശുദാസും ഭാര്യയും ജീന്‍സ് ധരിച്ചു നില്‍ക്കുന്ന ഫോട്ടോയും തെളിവായി പോസ്റ്റ് ചെയ്തു. കുടുംബം നന്നാക്കിയിട്ട് പോരേ നാട് നന്നാക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. ഗന്ധര്‍വന്‍ പുരുഷന്മാരിലെ ചില …

സ്ത്രീകള്‍ ജീന്‍സിട്ടാല്‍ എന്താണ് കുഴപ്പം ? Read More »

Skyrocket Your Website Speed with 

HostArmada!

Now with 80% Discount!