സുബ്രമണ്യപുരം പോലിസ് സ്റ്റേഷന്
പോലിസ് സ്റ്റേഷന്. തൊട്ടു മുന്നില്‍ പാര്‍ട്ടി ഓഫിസും ബസ് സ്റ്റോപ്പുമൊക്കെ ഉള്ളതു കൊണ്ട് പരിസരത്ത് ചെറുതല്ലാത്ത ആള്‍ക്കൂട്ടമുണ്ട്. ഓട്ടോയില്‍ വന്നിറങ്ങിയ ഒരു വയോധികന് ഡ്രൈവറുടെ കൈ പിടിച്ച് പതുക്കെ പടവുകള്‍ കയറി അകത്തേയ്ക്ക് പോയി. അദ്ദേഹത്തിന് ഒരു എണ്‍പത് വയസെങ്കിലും കാണും. തീരെ അവശനാണ്. വെള്ളയും വെള്ളയുമാണ് വേഷം. ഞാന്‍ ആദ്യമായാണ് ഒരു പോലിസ് സ്റ്റേഷനില്‍ കയറുന്നത്. അതും പ്രതിയായിട്ട്. മുമ്പ് പലപ്പോഴും അനിര്‍വചനീയമായ ജീവിത പ്രശ്നങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും നിയമ പാലകരുമായുള്ള സഹവാസം കഴിയുന്നതും …