എട്ടുവര്‍ഷത്തെ പ്രണയബന്ധത്തിനുശേഷമാണ് രാഗേഷും ശ്രീജയും വിവാഹിതരായത്. ഇരുവരും നഗരത്തിലെ ഒരു മുന്തിയ ഐ.ടി സ്ഥാപനത്തിലെ ജോലിക്കാര്‍. നല്ല ശമ്പളം, ആനുകൂല്യങ്ങള്‍. അതുകൊണ്ടു തന്നെ സാമ്പത്തികപരമായി ഇരുവരുടെയും ജീവിതത്തില്‍ അല്ലലൊന്നുമുണ്ടായില്ല. വിവാഹത്തിന്റെ ആദ്യനാളുകളില്‍ എല്ലാ അര്‍ഥത്തിലും ഇരുവരുടെയും ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. പിന്നീട് മറ്റ് പലരുടേയും ജീവിതത്തിലെന്ന പോലെ അവരുടെ ജീവിതത്തിലും പ്രശ്നങ്ങള്‍ തല പൊക്കാന്‍ തുടങ്ങി.
ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിനു കിടപ്പറയിലെ നിമിഷങ്ങള്‍ക്ക് ഉന്നതമായ പ്രാധാന്യമാണുള്ളത്. ശാരീരികവും മാനസികവുമായ സുഖങ്ങളും ദു:ഖങ്ങളും പങ്കുവെയ്ക്കാനും ജീവിതപങ്കാളിയുടെ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കാനുമുള്ള സ്ഥലമാണ് കിടപ്പറ. അവിടെ നിമിഷങ്ങള്‍ ആസ്വാദ്യകരമായില്ലെങ്കില് എല്ലാം താളം തെറ്റും. അത് തന്നെയാണ് രാഗേഷിന്റെയും ശ്രീജയുടെയും ജീവിതത്തിലും സംഭവിച്ചത്. രാഗേഷിന്റെ സമയം തെറ്റിയുള്ള വീട്ടിലേക്കുള്ള വരവും ശ്രീജയുടെ ജോലി തിരക്കും പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടു. പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കുന്നതിന് പകരം കിടപ്പറയിലേക്കും നീട്ടിയത് ഇരുവരുടെയും അകല്‍ച്ചയ്ക്ക് ആക്കം കൂട്ടി. സുഖവും സന്തോഷവും നിറഞ്ഞ ദാമ്പത്യത്തിന് കിടപ്പറയില്‍ ചില ചിട്ടകള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.
പുറമെ ആകര്‍ഷകമെന്ന് നമുക്ക് തോന്നുന്ന ദാമ്പത്യജീവിതങ്ങള്‍ പലതും കിടപ്പറയില്‍ പരാജയമാണ്. തങ്ങളുടെ ലൈംഗിക ജീവിതത്തില്‍ വെറും 44% ദമ്പതികളാണ് പൂര്‍ണ തൃപ്തരെന്ന് അടുത്ത കാലത്ത് നടത്തിയ ഒരു പഠനം പറയുന്നു. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കിടപ്പറയിലെ നിങ്ങളുടെ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കാം.
1. പരസ്പരമുള്ള പ്രശ്നങ്ങളും തെറ്റിദ്ധാരണകളും പറഞ്ഞു തീര്‍ക്കാതെ ഒരിയ്ക്കലും ഉറങ്ങരുത്. എത്രയൊക്കെ പിണക്കങ്ങള്‍ ഉണ്ടെങ്കിലും പരസ്പരം വേണ്ടപ്പെട്ടവരാണെന്ന തിരിച്ചറിവ് ഇരുവര്ക്കുമുണ്ടാകണം. ശത്രുക്കളെ പോലെ പെരുമാറരുത്. അതുപോലെ തന്നെ വഴക്കിനിടയില്‍ ഭര്‍ത്താവിന്റെ വീട്ടുകാരെ കുറിച്ചോ ഭാര്യയുടെ വീട്ടുകാരെ കുറിച്ചോ കുറ്റപ്പെടുത്തി സംസാരിക്കുന്നതും നല്ലതല്ല. പങ്കാളിയുടെ കുറ്റങ്ങളും കുറവുകളും അംഗീകരിച്ചുകൊണ്ട് ഭര്‍ത്താവ്/ഭാര്യ മൂലം ജീവിതത്തില്‍ ഉണ്ടായ നേട്ടങ്ങള്‍ പറയുകയും ചെയ്യുന്നത് അവരെ സന്തോഷിപ്പിക്കും. എല്ലാം തികഞ്ഞവരായി ആരും ഇല്ലെന്ന തിരിച്ചറിവ് ഉള്ളത് നല്ലതാണ്. വഴക്കിട്ട് മാറി കിടക്കുന്നത് വൈവാഹിക ജീവിതത്തിലെ അകല്‍ച്ച കൂട്ടും.
2. ലൈംഗിക ജീവിതത്തില്‍ പരസ്പരമുള്ള ഇഷ്ടവും ആകര്‍ഷണവും പരമ പ്രധാനമാണ്. കിടക്കുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട പാട്ട് കേള്‍ക്കുന്നത് മനസിനെ സന്തോഷിപ്പിക്കുകയും ലൈംഗികത ആസ്വാദ്യകരമാക്കുകയും ചെയ്യും. ക്ഷീണമോ അലച്ചിലോ ഉണ്ടെങ്കില്‍ പരസ്പരമുള്ള ബന്ധത്തിനു മുമ്പ് കുളിക്കുന്നത് ഉന്മേഷം പ്രദാനം ചെയ്യും.
3. ചിലര്‍ ഓഫീസില്‍ ബാക്കിയുള്ള ജോലികള്‍ ബെഡ്റൂമിലിരുന്ന് ചെയ്യാറുണ്ട്. അത് പാടില്ല. അതുപോലെ തന്നെ അത്യാവശ്യമായവ ഒഴിച്ചുള്ള ഫോണ്‍ വിളികളും ഒഴിവാക്കുക. കിടപ്പറ സ്വകാര്യ നിമിഷങ്ങള്‍ക്ക് വേണ്ടിയാണ്. എന്തൊക്കെ ജോലി തിരക്കുണ്ടെങ്കിലും രാത്രി കിടക്കുന്നതിന് മുമ്പ് അത് തീര്‍ക്കുക, അല്ലെങ്കില്‍ അടുത്ത ദിവസത്തേക്ക് മാറ്റി വെയ്ക്കുക. പങ്കാളിയെ കൊണ്ട് ആപാദചൂഡം മസാജ് ചെയ്യുന്നത് ടെന്‍ഷന്‍ കുറക്കുന്നതിനൊപ്പം ലൈംഗികതയെയും സഹായിക്കും.
4. പരസ്പരം എന്താണ് വേണ്ടതെന്ന് തുറന്നു പറയുക. അതില്‍ യാതൊരു മടിയും വിചാരിക്കേണ്ടതില്ല. സെക്സില്‍ ശാരീരിക ബന്ധത്തിനൊപ്പം മധുര ഭാഷണങ്ങള്‍ക്കും ഉന്നതമായ പ്രാധാന്യമുണ്ട്. പങ്കാളിയെ ഉത്തേജിപ്പിക്കാന്‍ ചിലപ്പോള്‍ ചില വാചകങ്ങള്‍ മതിയാവും. അത്തരം ഭാഷണങ്ങള്‍ താന്‍ സ്നേഹിക്കപ്പെടുന്നുണ്ടെന്നും തന്നെ ഭര്‍ത്താവ് മതിക്കുന്നുണ്ടെന്നുമുള്ള തോന്നല്‍ ഭാര്യയില്‍ ഉണ്ടാക്കാന്‍ സഹായിക്കും.
5. കിടപ്പറയില്‍ വെച്ച് മറ്റു സ്ത്രീകളുടെ സൌന്ദര്യത്തെ കുറിച്ചോ പഴയ കാമുകിയെ കുറിച്ചോ ഒരിയ്ക്കലും പുകഴ്ത്തി സംസാരിക്കരുത്. അത് അവളില്‍ അപകര്‍ഷതാബോധമുണ്ടാക്കും. എന്നാല്‍ ഏതെങ്കിലും സിനിമയിലെ പ്രണയാധുരമായ രംഗം കാണുന്നതും അതേകുറിച്ച് പറയുന്നതും ഇരുവര്‍ക്കും പോസിറ്റീവ് എനര്‍ജി നല്‍കും. പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതും സെക്സിന് ഗുണം ചെയ്യും. സ്നേഹം ഒളിച്ചുവെയ്ക്കാനുള്ളതല്ല, മറിച്ച് അത് പ്രകടിപ്പിക്കാനുള്ളതാണ്. അവളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയാതെ തന്റെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ നിരാശ മാത്രമാകും ഫലം.
6. ബെഡ്റൂമില്‍ ഏറെ നേരം ടിവി കാണുന്നതോ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതോ നല്ലതല്ല. തന്നെ ഭര്‍ത്താവ് ശ്രദ്ധിക്കുന്നില്ലെന്ന തോന്നല്‍ ഭാര്യയില്‍ ഉണ്ടാക്കാന്‍ അത് കാരണമാകും. കിടക്കുന്നതിന് മുമ്പ് അല്പം മദ്യപിക്കുന്നതും എക്സര്‍സൈസ് ചെയ്യുന്നതും നല്ലതാണെന്ന തോന്നല്‍ ചിലര്‍ക്കുണ്ട്. അത് ശരിയല്ല. അത് രണ്ടും ഉറക്കത്തെ അകറ്റുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. പുകവലിക്കുന്നതും ലൈംഗിക ജീവിതത്തെ ദോഷകരമായി ബാധിക്കും. പരസ്പരമുള്ള ബന്ധത്തിനു മുമ്പായി അധിക ഭക്ഷണം കഴിക്കരുത്.
7. പുരുഷനെക്കാള്‍ സെക്സ് ആസ്വദിക്കാന്‍ കഴിയുന്നത് സ്ത്രീക്കാണെന്ന് പറയാറുണ്ട്. അത് സത്യവുമാണ്. ഇരുവരും ലൈംഗികതയെ കാണുന്നത് രണ്ടു തരത്തിലാണ്. പുരുഷന് അതിനെ സീരിയസായി സമീപിക്കുമ്പോള്‍ സ്ത്രീ അങ്ങനെയല്ല. ബന്ധപ്പെട്ടു കഴിഞ്ഞാലുടന്‍ പുരുഷന് ഉറക്കത്തിലേക്ക് വഴുതി വീഴുമെങ്കിലും സ്ത്രീകളില്‍ ഉദ്ധാരണം നഷ്ടമാകുന്നത് പതുക്കെയാണ്. അതുകൊണ്ട് എല്ലാം കഴിഞ്ഞാലും പങ്കാളിയുടെ ആലിംഗനവും തലോടലുമെല്ലാം സ്ത്രീയെ സന്തോഷിപ്പിക്കും.
8. പങ്കാളിക്ക് ഇഷ്ടമില്ലാത്ത ലൈംഗിക പരീക്ഷണങ്ങള്‍ നടത്തരുത്. പുസ്തകങ്ങളില്‍ പറയുന്ന പരീക്ഷണങ്ങള്‍ പലപ്പോഴും ശരിയാവണമെന്നില്ല. അതിന്റെ പ്രായോഗികത ആലോചിച്ചു മാത്രം മതി പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്. സുഹൃത്തുക്കള്‍ നല്കുന്ന ഉപേദേശ നിര്‍ദേശങ്ങള്‍ എന്തു തന്നെയായാലും അവ നടപ്പില്‍ വരുത്തുന്നതിന് മുമ്പായി പങ്കാളിയുമായി വിശദമായി ചര്‍ച്ച ചെയ്യണം.
9. നല്ല വേഷം ധരിക്കുമ്പോള്‍ ‘നീ ഇന്ന് വളരെ സെക്സിയാണ്’ എന്നൊക്കെ പറയുന്നത് അവളെ സന്തോഷിപ്പിക്കും. അതുപോലെ തിരിച്ചും. പങ്കാളിയുടെ നല്ല വാക്കുകളും നോട്ടവും സ്പര്‍ശനവുമൊക്കെ ലൈംഗികതയിലേക്കുള്ള ഒരു നല്ല തുടക്കമായാണ് പല സ്ത്രീകളും കാണുന്നത്. ദൈനംദിന തിരക്കുകളില്‍ നിന്നുമാറി ഇടക്കിടെ നിങ്ങള്‍ മാത്രമായി ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നതും നല്ലതാണ്. മധുവിധു സ്മരണകള്‍ ഉണര്‍ത്താന്‍ അത്തരം യാത്രകള്‍ സഹായിക്കും.
10. കിടപ്പറയിലെ അന്തരീക്ഷം ലൈംഗികതയെ സ്വാധീനിക്കും. വെളിച്ചം കുറഞ്ഞ, ശബ്ദങ്ങളൊന്നുമില്ലാത്ത ചുറ്റുപാടാണ് സെക്സിന് വേണ്ടത്. മുറിയില്‍ കടും നിറത്തിലുള്ള പെയിന്റ്, കര്ട്ടന്, ബെഡ്ഷീറ്റ് എന്നിവയൊന്നും ഉപയോഗിക്കരുത്. എന്നാല്‍ മഞ്ഞ നിറം ഉപയോഗിക്കുന്നത് ലൈംഗികതയ്ക്ക് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു.
ഇതെല്ലാം ശ്രദ്ധിച്ചാല്‍ കിടപ്പറയിലെ നിങ്ങളുടെ നിമിഷങ്ങള്‍ സ്വര്ഗതുല്യമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ആസ്വാദ്യകരമാവട്ടെ നിങ്ങളുടെ ദാമ്പത്യ ജീവിതം !
The End
കോപ്പാണ് …. തൻറെ കാര്യം അങ്ങനെ ആണെന്നു വെച്ച് ഇത് എല്ലാവർക്കും അതുപോലെ അല്ല….. ഇതൊക്കെ ആണ് ഞാനും കല്യാണത്തിന് മുൻപ് വിചാരിച്ചത്
🙂