അയാള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന 10 സ്വകാര്യങ്ങള്‍

husband & wife

കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും കളിചിരികള്‍ക്കും ദാമ്പത്യത്തില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. സംഘര്‍ഷം നിറഞ്ഞ ജോലി സാഹചര്യങ്ങളില്‍ നിന്ന്‍ ജീവിതപങ്കാളി എത്തുന്നത് വീട്ടിലെ യുദ്ധക്കളത്തിലായാലോ ?

എരിതീയില്‍ നിന്ന്‍ വറചട്ടിയിലേയ്ക്ക് വീണത് പോലെയാകും അയാളുടെ അവസ്ഥ. ഭാര്യയുടെ കൊച്ചുവര്‍ത്തമാനവും ദാമ്പത്യത്തിലെ സ്വകാര്യ നിമിഷങ്ങളും അത്തരം സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും. ഭാര്യയുടെ സ്നേഹപൂര്‍വ്വമായ പെരുമാറ്റം അയാള്‍ക്ക് ആത്മവിശ്വാസം നല്‍കുകയും സാധാരണ മനോനിലയിലേക്ക് മടക്കിക്കൊണ്ടുവരുകയും ചെയ്യും.

സ്നേഹവും കരുതലുമാണ് ദാമ്പത്യ വിജയത്തിന്‍റെ അടിസ്ഥാനം. അതില്ലെങ്കില്‍ എല്ലാം അവതാളത്തിലാകും.

ജീവിത പങ്കാളിയില്‍ നിന്ന്‍ അയാള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ആ വലിയ സ്വകാര്യങ്ങള്‍ ഇവയാണ്:

1. താങ്കളെ ചൊല്ലി ഞാന്‍ അഭിമാനിക്കുന്നു

ഭര്‍ത്താവിന്‍റെ ഏതെങ്കിലും സ്വഭാവ വിശേഷം നിങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്നു പറയാന്‍ മടിക്കണ്ട. ഉദാഹരണത്തിന് , മദ്യപിക്കാത്തത് അല്ലെങ്കില്‍ പുകവലിക്കാത്തത് പോലുള്ള ഗുണങ്ങള്‍ ഉള്ളയാളാണ് അദ്ദേഹമെങ്കില്‍ അതേക്കുറിച്ച് അഭിമാനത്തോടെ തന്നെ പറഞ്ഞോളൂ. ഭാര്യയുടെ നല്ല വാക്കുകള്‍ തുടര്‍ന്നും അതുപോലെ ജീവിക്കാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കും.

2. താങ്കള്‍ ഇന്ന്‍ നല്ല ഒരു ഭര്‍ത്താവാണ്. നാളെ ഒരു നല്ല അച്ഛനുമാകും.

താങ്കള്‍ക്ക് ഇത്ര സ്നേഹവും കരുതലും ഉണ്ടാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഇന്നുവരെ എനിക്ക് ഒന്നിലും ഒരു കുറവും വരുത്താത്ത താങ്കള്‍ ഉത്തമനായ ഒരു ഭര്‍ത്താവാണ്. എനിക്കുറപ്പുണ്ട്, നാളെ നമ്മുടെ കുട്ടികള്‍ക്ക് നിങ്ങള്‍ നല്ല ഒരു അച്ഛനുമാകും.

3. താങ്കളുടെ തിരുമാനമാണ് ശരി. എന്‍റെ അഭിനന്ദനങ്ങള്‍

നിത്യ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നാം പരസ്പരം അഭിനന്ദിക്കാന്‍ മെനക്കെടാറില്ല.. എന്തിനാണ് ഔപചാരികത കാണിക്കുന്നത് എന്നായിരിക്കും നമ്മുടെ ചിന്ത. പക്ഷേ ഒരാള്‍ നല്ല കാര്യം ചെയ്യുമ്പോള്‍ ഉള്ളു തുറന്ന്‍ അഭിനന്ദിക്കാന്‍ മടിക്കണ്ട. പങ്കാളികളുടെ കാര്യത്തിലും അത് ബാധകമാണ്.

4. താങ്കള്‍ എത്രമാത്രം ധൈര്യവാനാണ് !

തീരുമാനങ്ങള്‍ എടുക്കാന്‍ വൈമുഖ്യം കാണിക്കുന്ന, പ്രതിസന്ധികളെ ഭയപ്പെടുന്ന ഒരാളായിരിക്കാം നിങ്ങളുടെ ഭര്‍ത്താവ്. പക്ഷേ അത്തരം സന്ദര്‍ഭങ്ങളില്‍ താങ്കള്‍ വളരെ ധൈര്യശാലിയാണ്. താങ്കള്‍ക്കതിന് കഴിയുംഎന്നൊക്കെ പറഞ്ഞു പ്രചോദിപ്പിക്കുന്നത് ഗുണം ചെയ്യും.

5. താങ്കള്‍ വളരെ ഹോട്ടാണ്. !

താന്‍ വളരെ ഹോട്ടാണ് അല്ലെങ്കില്‍ സെക്സിയാണ് എന്ന്‍ ഭാര്യയില്‍ നിന്ന്‍ കേള്‍ക്കാന്‍ ഏത് ഭര്‍ത്താവാണ് ഇഷ്ടപ്പെടാത്തത്. അത്തരം വാക്കുകള്‍ അയാളുടെ അതുവരെയുള്ള മൂഡ് പോലും മാറ്റി മറിക്കും. ഒരു നല്ല വേഷം ധരിക്കുമ്പോള്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും, ജീവിത പങ്കാളിയില്‍ നിന്ന്‍ നല്ല വാക്കുകള്‍ പ്രതീക്ഷിക്കുന്നുണ്ട്.

6. എനിക്കു താങ്കളെ വേണം

എന്‍റെ കുറ്റങ്ങളും കുറവുകളും മനസിലാക്കി ഇടപെടുന്ന താങ്കളെ എനിക്ക് എന്നും വേണം. താങ്കളുടെ സാന്നിധ്യം, വാക്കുകള്‍, ഒരുമിച്ചുള്ള യാത്രകള്‍, ഇവയെല്ലാം എനിക്ക് എത്രമാത്രം ആശ്വാസമാണെന്നറിയാമോ ?

7. ഇന്നലെ ഞാന്‍ അത്രയും പ്രതീക്ഷിച്ചില്ല !

കിടപ്പറയിലെ അദ്ദേഹത്തിന്‍റെ ഏതെങ്കിലും പ്രകടനം നിങ്ങളെ അത്ഭുതപ്പെടുത്തിയോ ? പ്രചോദിപ്പിച്ച ഏതെങ്കിലും വാക്കുകള്‍, സ്നേഹ ലാളനകള്‍ എന്നിവയെക്കുറിച്ച് സ്വകാര്യ നിമിഷങ്ങളില്‍ ഉള്ളു തുറക്കുന്നത് ദാമ്പത്യത്തില്‍ ഏറെ ഗുണം ചെയ്യും.

8. താങ്കളെ ലഭിച്ചത് എന്‍റെയും കുടുംബത്തിന്‍റെയും ഭാഗ്യം.

താങ്കളെ പോലെ സത്ഗുണ സമ്പന്നനായ ഒരാളെ ലഭിച്ചത് എന്‍റെയും കുടുംബത്തിന്‍റെയും ഭാഗ്യം. ഞാന്‍ ഇത്രനാളായി കാത്തിരുന്നതും ആഗ്രഹിച്ചതും വെറുതെയായില്ല. ഇന്നലെ വിളിച്ചപ്പോഴും താങ്കളെ കുറിച്ചാണ് അച്ഛന്‍ ആദ്യം ചോദിച്ചത്.

9. നമ്മുടെ മകള്‍ താങ്കളെ പോലെ നല്ല ഒരാളെ കല്യാണം കഴിക്കണം എന്നാണ് എന്‍റെ ആഗ്രഹം

നമ്മുടെ മകള്‍ക്ക് താങ്കളെ പോലെ സത്സ്വഭാവിയായ ഒരാളെ തന്നെ വരനായി ലഭിക്കണം. ഞാന്‍ അനുഭവിക്കുന്ന സന്തോഷവും സമാധാനവും അവള്‍ക്കും കിട്ടട്ടെ.

10. ഐ ലവ് യൂ

ഭാര്യ സ്നേഹിക്കുന്നുണ്ടെന്ന് അറിയാമെങ്കിലും വിഷമ ഘട്ടങ്ങളില്‍ ഇത്തരം വാക്കുകള്‍ കേള്‍ക്കുന്നത് അയാള്‍ക്ക് ഏറെ ആശ്വാസം നല്‍കും.

The End

[ My article published in British Pathram in August 2014]

Leave a Comment

Your email address will not be published. Required fields are marked *