മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍

malayalam romantic songs

പ്രണയം മറക്കാനാവാത്ത ഒരനുഭവമാണ്. രണ്ടു മനസുകളെ എല്ലാ അര്‍ത്ഥത്തിലും കൂട്ടിച്ചേര്‍ക്കുന്ന മധുരമുള്ള ഒരു വികാരം. ജീവിതത്തില്‍ ഒരിക്കലെങ്കിലും  പ്രണയിക്കാത്തവരായി ആരാണുണ്ടാകുക  ?

പ്രണയം മനസ്സില്‍ തട്ടുന്ന വിധം ചിത്രീകരിച്ച ഒരുപാട് ഗാനങ്ങളുണ്ട് മലയാള സിനിമയില്‍. ബ്ലാക്ക് ആന്‍റ് വൈറ്റ് കാലഘട്ടം മുതല്‍ ഇപ്പോഴത്തെ എച്ച് ഡി സിനിമ വരെ എത്തിനില്‍ക്കുന്ന എട്ടു പതിറ്റാണ്ടു കാലത്തെ മലയാള സിനിമ ചരിത്രത്തില്‍ ഇത്തരത്തിലുള്ള നൂറുകണക്കിന് ഗാനങ്ങളാണ് ദൃശ്യവല്‍ക്കരിക്കപ്പെട്ടത്. അതില്‍ നിന്ന് ഏറ്റവും മികച്ച 50 ഗാനങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് ശ്രമകരമാണ്. ആസ്വാദകരുടെ അഭിരുചിക്കനുസരിച്ച് അവ വ്യത്യാസപ്പെടും.ആര്‍ക്കും ഒഴിവാക്കാനാവാത്ത അങ്ങനെ ചില ഗാനങ്ങളായിരിക്കും ഇപ്പോള്‍ നിങ്ങളുടെ മനസ്സില്‍ വരുന്നത്. പ്രണയം അതിന്‍റെ എല്ലാ സൌന്ദര്യത്തോടെയും ചിത്രീകരിച്ച, കലാകാരന്‍മാരുടെയും കാലത്തിന്‍റെയും കയ്യൊപ്പ് പതിഞ്ഞ, വീണ്ടും വീണ്ടും കാണാന്‍ കൊതിപ്പിക്കുന്ന ദൃശ്യാനുഭവം.

Read സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍

ഇതാ നിങ്ങളെല്ലാവരും ഇഷ്ടപ്പെടുന്ന 50 മികച്ച പ്രണയഗാനങ്ങള്‍. പുതുതലമുറയുടെ വായനാസൌകര്യം കണക്കിലെടുത്ത് എണ്‍പതുകള്‍ മുതലുള്ള ഗാനങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  നിങ്ങളുടെ ഇഷ്ടഗാനം ഇക്കൂട്ടത്തിലില്ലെങ്കില്‍ താഴെ കമന്‍റില്‍ കൂടി അറിയിക്കുമല്ലോ.

1. വൈശാഖ സന്ധ്യേ – നാടോടിക്കാറ്റ്

2. തുമ്പീ വാ തുമ്പക്കുടത്തിന്‍ – ഓളങ്ങള്‍

3. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍- നീയെത്ര ധന്യ

4. പാടാം നമുക്ക് പാടാം- യുവജനോത്സവം

5. ഒരു രാത്രി കൂടി – സമ്മര്‍ ഇന്‍ ബത്ലഹേം

6. ഇന്ദുലേഖ കണ്‍ തുറന്നു- ഒരു വടക്കന്‍ വീരഗാഥ

7. വരുവാനില്ലാരുമീ വിജനമാം- മണിച്ചിത്രത്താഴ്

8. ശരബിന്ദു മലര്‍ദീപ- ഉള്‍ക്കടല്‍

9. മേഘം പൂത്തു തുടങ്ങി- തൂവാനത്തുമ്പികള്‍

10. മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍- നഖക്ഷതങ്ങള്‍

11. ഇന്ദ്രനീലിമയോലും- വൈശാലി

12. അനുരാഗലോല ഗാത്രി – ധ്വനി

13. ശ്രീലതികകള്‍- സുഖമോ ദേവി

14. പിന്നെയും പിന്നെയും ആരോ കിനാവിന്‍റെ – കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്

15. പാടം പൂത്ത കാലം- ചിത്രം

16. താരം വാല്‍ക്കണ്ണാടി നോക്കി- കേളി

17.  ശ്രീരാഗമോ- പവിത്രം

18. തേനും വയമ്പും- തേനും വയമ്പും

19. ആകാശമാകെ കണിമലര്‍- നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

20. താമരക്കിളി പാടുന്നു- മൂന്നാം പക്കം

21. താഴ്വാരം മാന്‍പൂവേ – ജാക്ക്പോട്ട്

22. തത്തക തത്തക- വടക്കുംനാഥന്‍

23. തന്നന്നം തന്നന്നം താളത്തിലാടി- യാത്ര

24. അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍- മിഥുനം

25. പൊന്‍വീണേ – താളവട്ടം

26. രാത്തിങ്കള്‍ പൂത്താലി ചാര്‍ത്തി – ഈ പുഴയും കടന്ന്

27. ഒന്നാം രാഗം പാടി- തൂവാനത്തുമ്പികള്‍

28. എന്തിന് വേറൊരു സൂര്യോദയം- മഴയെത്തും മുന്‍പേ

29. പാതിരാ മഴയേതോ – ഉള്ളടക്കം

30. മായാമഞ്ചലില്‍- ഒറ്റയാള്‍ പട്ടാളം

31. ഗോപാങ്കനെ ആത്മാവിനെ- ഭരതം

32. കളഭം തരാം- വടക്കുംനാഥന്‍

33. അന്തിപ്പൊന്‍വെട്ടം- വന്ദനം

34. മുന്തിരിച്ചേലുള്ള പെണ്ണേ – മധുരനൊമ്പരക്കാറ്റ്

35. ദേവാംഗനകള്‍ – ഞാന്‍ ഗന്ധര്‍വന്‍

36. മറന്നിട്ടുമെന്തിനോ – രണ്ടാം ഭാവം

37. പൊന്മുരളി – ആര്യന്‍

38. താരാപഥം ചേതോഹരം- അനശ്വരം

39. മുക്കത്തെ പെണ്ണേ- എന്ന് നിന്‍റെ മൊയ്ദിന്‍

40. ഭാസുരി – രാത്രിമഴ

41. ദ്വാദശിയില്‍ – മധുരനൊമ്പരക്കാറ്റ്

42. കറുത്ത പെണ്ണേ – തേന്മാവിന്‍ കൊമ്പത്ത്

43. ഇളം മഞ്ഞിന്‍ കുളിരുമായി – നിന്നിഷ്ടം എന്നിഷ്ടം

44. ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി- ആരണ്യകം

45. വാതില്‍ ആ വാതില്‍- ഉസ്താദ് ഹോട്ടല്‍

46. എന്നോടെന്തിനീ പിണക്കം- കളിയാട്ടം

47. എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ – കല്‍ക്കട്ട ന്യൂസ്

48. ചെന്താര്‍ മിഴി പൂന്തേന്മൊഴി – പെരുമഴക്കാലം

49. നീര്‍മിഴിപ്പീലിയില്‍ – വചനം

50. ആറ്റുമണല്‍ പായയില്‍- റണ്‍ ബേബി റണ്‍

[This article is first published on March 16, 2017]