ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2

റൂട്ട് മാസ്റ്റര്‍ , റൂട്ട് എക്സ്പ്ലോറര്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക്

  1. റൂട്ട് മാസ്റ്റര്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇന്‍സ്റ്റാള്‍ ആയതിനു ശേഷം ഓപ്പണ്‍ ചെയ്യുക.  

                                                                   ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 1ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 2ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 3

   2. ഫോണ്‍ ഡിവൈസ് ഏതാണെന്ന് റൂട്ട് മാസ്റ്റര്‍ സ്വയം കണ്ടെത്തിക്കൊള്ളും. നിങ്ങളുടെ ഫോണ്‍ മോഡലിന്‍റെ പേര് താഴെ കാണാം.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 4

   3. ഏറ്റവും താഴെ കാണുന്ന റൂട്ട് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

   4. റൂട്ട് ആയതിനു ശേഷം ഒരു ടിക്ക് സിംബല്‍ കംപ്യുട്ടര്‍ സ്ക്രീനില്‍ തെളിയും. പരമാവധി ഒരു മിനിറ്റാണ് ഇതിന് വേണ്ടി വരുക. അതോടെ ഫോണ്‍ റീസ്റ്റാര്‍ട്ടാകുന്നത് കാണാം.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 5 

 ബൂട്ട് ചെയ്തു വരുന്ന സ്ക്രീനില്‍ ചൈനീസ് പേരിലുള്ള റൂട്ട് മാസ്റ്റര്‍ ആപ്പ്ളിക്കേഷന്‍ കാണാം. ഇതിന് പകരം ഇംഗ്ലീഷിലുള്ള സൂപ്പര്‍ യൂസര്‍ പ്രോഗ്രാമാണ് വേണ്ടതെങ്കില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. അതിനായി superuser.apk ഡൌണ്‍ലോഡ് ചെയ്ത് /system/app ഫോള്‍ഡറില്‍ കോപ്പി ചെയ്തിടുക. (ഫോള്‍ഡര്‍ കണ്ടെത്താന്‍ Root Explorer ഉപയോഗിക്കുക. അത് ഗൂഗിള്‍ പ്ലെയിലോ ഞാന്‍ തന്നിരിക്കുന്ന ലിങ്കിലോ ലഭ്യമാണ്)

പേസ്റ്റ് ചെയ്യുമ്പോള്‍ പഴയ ആപ്പ്ളിക്കേഷന്‍ റീപ്ലേസ് ചെയ്യണോ എന്നു ചോദിക്കും. yes കൊടുക്കുക. ഇനി അതല്ല, ചൈനീസ് വേര്‍ഷന്‍ തന്നെ മതിയെങ്കില്‍ താഴെ കാണുന്ന വിന്‍ഡോ ആയിരിയ്ക്കും ഓരോ പുതിയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഓപണ്‍ ആകുക. അപ്പോള്‍ ചുവന്ന ചതുരത്തിലുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.  

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2 6

 

Leave a Comment

Your email address will not be published. Required fields are marked *