വല്യേട്ടന്
സീന്‍ ഒന്ന് പഴയ ഒരു തറവാടിന്റെ പൂമുഖം. ചാരുകസേരയില്‍ ഇരുന്ന് ആരോ ദേശാഭിമാനി വായിക്കുന്നു. പത്രം മുഖത്തിന് നേരെ പിടിച്ചിരിക്കുന്നത് കണ്ട് ആള് ആരാണെന്ന് മനസിലാകുന്നില്ല. പിന്നിലെ ചുവരില്‍ 1982ലെ കലണ്ടര്‍ തൂങ്ങുന്നു. മുകളില്‍ മാര്‍ക്സിന്റെയും ലെനിന്റെയും ചെഗുവേരയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍. വാതിലിനോട് ചേര്‍ന്ന് വച്ചിരിക്കുന്ന നിറം മങ്ങിത്തുടങ്ങിയ ബോര്‍ഡില്‍ നിന്ന് വീട്ടുപേര് വായിച്ചെടുക്കാം. എകെജി മന്ദിരം. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ചാരുകസേരയില്‍ ഇരുന്ന ആള് പത്രം മടക്കി ആരാണ് വരുന്നതെന്നറിയാന്‍ പുറത്തേയ്ക്ക് നോക്കി. …