ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആരാധനാ വിഗ്രഹങ്ങള്‍
ദൈവങ്ങളെ മാത്രമേ ആരാധിക്കുകയും പൂജിക്കുകയും ചെയ്യാവൂയെന്ന് പണ്ഡിതന്മാര് പറയും. എന്നാല്‍ കാലം പുരോഗമിക്കും തോറും വിശ്വാസത്തിന്റെ കാര്യത്തില്‍ നമ്മള് പിന്നോട്ടാണ് സഞ്ചരിക്കുന്നത്. നാട്ടില്‍ നിരീശ്വരവാദികളുടെ എണ്ണം പെരുകുകയാണെങ്കിലും സിനിമാ താരങ്ങളോടും ക്രിക്കറ്റ് കളിക്കാരോടുമുള്ള നമ്മുടെ ആരാധനയില്‍ യാതൊരു കുറവുമില്ല. കേവലം ആദരവിനപ്പുറം അവരുടെ കട്ടൌട്ടുകളെ പൂജിക്കുകയും അതില്‍ അഭിഷേകം നടത്തുകയും വരെ ചെന്നെത്തി നില്ക്കുന്നു കാര്യങ്ങള്‍. സച്ചിന് ടെണ്ടുല്‍ക്കറെ ക്രിക്കറ്റ് ദൈവം എന്നു വിശേഷിപ്പിക്കുന്ന നമ്മള് മറ്റ് വിഗ്രഹങ്ങളെ വിവിധ ചെല്ലപ്പേരുകളിലാണ് വിളിക്കുന്നത്. രാഷ്ട്രീയ നേതാക്കളും ചില …