അവള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന 12 കിന്നാരങ്ങള്‍

she wants to hear in bed

നല്ല വാക്കുകള്‍, വിലപിടിപ്പുള്ള സമ്മാനങ്ങള്‍ എന്നിവ വഴി ഏത് പെണ്ണിനെയും വീഴ്ത്താമെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അതില്‍ അതിശയോക്തിയുണ്ടെങ്കിലും കുടുംബ കലഹം തീര്‍ക്കാനും അവളെ വരുതിയില്‍ നിര്‍ത്താനും പ്രശംസാവാചകങ്ങള്‍ക്ക് കഴിയുമെന്ന് പല അനുഭവസ്ഥരും പറയുന്നു.

പുരുഷന്‍റെ ഹൃദയത്തിലേക്കുള്ള വഴി അയാളുടെ വയറ്റില്‍ കൂടിയാണെങ്കില്‍ സ്ത്രീയുടേത് വാക്കുകളില്‍ കൂടിയാണെന്നാണ് ആധുനിക പഴമൊഴി വിദഗ്ധര്‍ പറയുന്നത്. അവള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന ആ കിന്നാരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. നീയില്ലായിരുന്നുവെങ്കില്‍…………….

നിന്നെ വിവാഹം കഴിച്ചത് എത്ര നന്നായി. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടേനെ. ഇതുപോലെയൊക്കെ ചെയ്യാന്‍ നിനക്കല്ലാതെ വേറെ ആര്‍ക്കുമാവില്ല, തുടങ്ങിയ പ്രശംസാ വാചകങ്ങള്‍ ഏത് ഭാര്യയും ഇഷ്ടപ്പെടും. ഒരു മേമ്പൊടിക്കു ഏതെങ്കിലും സഹപ്രവര്‍ത്തകന്‍റെ ഭാര്യയെ കുറിച്ചും സൂചിപ്പിക്കാം. മറ്റൊരാളുടെ ഭാര്യ മോശമാണെന്ന് അറിയുന്നത് ഏത് സ്ത്രീയാണ് ഇഷ്ടപ്പെടാത്തത് ?

2. നീ എത്ര സുന്ദരിയാണ് !

ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്തും പിന്നീട് ജോലിസ്ഥലത്തും ഒരു പാട് പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. എല്ലാം ഒരുമാതിരി മേയ്ക്കപ്പ് കോലങ്ങള്‍. അതിനെയൊക്കെ കെട്ടിയിരുന്നെങ്കില്‍ മാസം ഒരു പതിനായിരം രൂപയെങ്കിലും ബ്യൂട്ടി പാര്‍ലറുകളില്‍ കൊടുക്കേണ്ടി വരുമായിരുന്നു. പക്ഷേ നീ ! അതൊന്നും ഇല്ലാതെ തന്നെ നീ എത്ര സുന്ദരിയാണ്.

3. നീ വളരെ സെക്സിയാണ് !

സ്ത്രീകള്‍ പൊതുവേ ഭര്‍ത്താവില്‍ നിന്ന്‍ സെക്സിഎന്ന്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നുണ്ട്.

ഈ പുതിയ വേഷം നിനക്ക് നന്നായി ചേരുന്നുണ്ട്. യൂ ആര്‍ റിയലി ഹോട്ട് എന്നൊക്കെ പറയുന്നത് അവരെ സന്തോഷിപ്പിക്കും.

4. നീ ഒരു ഉത്തമ ഭാര്യയാണ്

വിവാഹസമയത്ത് ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. നീ എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഇന്ന്‍ നീ എനിക്കു ഉത്തമ ഭാര്യയും എന്‍റെ കുട്ടികള്‍ക്ക് മികച്ച അമ്മയുമാണ്. നീ ഇല്ലാത്ത ഒരു ദിവസം പോലും ഇപ്പോള്‍ എനിക്കു സങ്കല്‍പ്പിക്കാനാവില്ല.

5. നമുക്കിന്ന് പുറത്തുപോയാലോ ?

പതിവ് വീട്ടുജോലികളില്‍ നിന്നൊരു മാറ്റം ഏത് സ്ത്രീയാണ് ആഗ്രഹിക്കാത്തത് ? ആഴ്ചയില്‍ ഒരിക്കലെങ്കിലും പുറത്തു പോകുന്നതും സിനിമ തിയറ്ററിലോ ഷോപ്പിങ് മാളിലോ സമയം ചെലവഴിക്കുന്നതും അവളെ സന്തോഷിപ്പിക്കും. ഭര്‍ത്താവിന്‍റെ ഏത് ആവശ്യവും സാധിപ്പിച്ചു കൊടുക്കാന്‍ അതോടെ അവള്‍ തയ്യാറാകും.

6. എനിക്കും കുടുംബത്തിനും വേണ്ടി ചെയ്യുന്നതിനെല്ലാം നന്ദി

നീ ഈ കുടുംബത്തിന് വേണ്ടി ശരിക്ക് കഷ്ടപ്പെടുന്നുണ്ട്. ഇവിടെ എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വന്നത് തന്നെ നമ്മുടെ വിവാഹശേഷമാണ്. എല്ലാത്തിനും നന്ദി. എനിക്കു നിന്നെക്കാള്‍ മികച്ച ഒരു ഭാര്യയെയോ എന്‍റെ അച്ഛനമ്മമാര്‍ക്ക് നിന്നെക്കാള്‍ നല്ല ഒരു മരുമകളെയോ കിട്ടില്ല.

7. ക്ഷമിക്കണം, നിന്‍റെ ഇന്നത്തെ ദിവസം മോശമാക്കിയതിന്

രാവിലെ ഞാന്‍ അങ്ങനെയൊന്നും പെരുമാറാന്‍ പാടില്ലായിരുന്നു. ഓഫീസിലെ ടെന്‍ഷന്‍ കാരണമാണ് ഞാന്‍ അത്രയും പറഞ്ഞത്. എനിക്കു ദേഷ്യപ്പെടാനും വഴക്കിടാനും നീ മാത്രമല്ലെയുള്ളൂ. എല്ലാത്തിനും ക്ഷമ ചോദിക്കുന്നു.

8. ഇന്നലെ ബെഡ്റൂമില്‍ നീ എന്നെ ശരിക്ക് ഞെട്ടിച്ചു

കിടപ്പറയിലെ നിമിഷങ്ങളെക്കുറിച്ച് ഭര്‍ത്താവില്‍ നിന്ന്‍ നല്ല വാക്ക് കേള്‍ക്കണമെന്ന് അവള്‍ ആശിക്കുന്നു. അത് പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താനും അയാളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് പെരുമാറാനും അവളെ പ്രേരിപ്പിക്കും.

നീ ശരിക്കും ഒരത്ഭുതമാണ്. ഞാന്‍ മനസില്‍ കണ്ടത് പോലെയാണ് നീ പ്രവര്‍ത്തിക്കുന്നത്, സെക്സിന്‍റെ കാര്യത്തില്‍ പ്രത്യേകിച്ച്. “എന്നൊക്കെ പറഞ്ഞു നോക്കൂ. അവള്‍ പിന്നെയും നിങ്ങളെ ഞെട്ടിക്കും.

9. എന്‍റെ ജീവിതത്തിലെ ആദ്യ സ്ത്രീയാണ് നീ

ഞാന്‍ ഒരുപാട് പെണ്‍കുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും അവരോടൊന്നും എനിക്ക് ഇങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടില്ല. പക്ഷേ നിന്നെ കണ്ടപ്പോള്‍ തന്നെ………. നിന്‍റെ കണ്ണുകളാണോ അതോ നിഷ്കളങ്കമായ ഈ ചിരിയാണോ എന്നെ ആകര്‍ഷിച്ചതെന്ന് അറിയില്ല. പക്ഷേ നിന്നെ കിട്ടാന്‍ ഞാന്‍ എന്തോ ഭാഗ്യം ചെയ്തിട്ടുണ്ടെന്ന് ഉറപ്പ്.

10. നമ്മുടേത് മുജ്ജന്മ ബന്ധമാണ്

പഴമക്കാര്‍ പറയാറുള്ളത് പോലെ നമ്മുടേത് ഒരു മുജ്ജന്മ ബന്ധമാണ്. അല്ലാതെ നിനക്കെങ്ങനെയാണ്, ഞാന്‍ മനസില്‍ കാണുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. ഇനിയുള്ള ജന്മങ്ങളിലും നീ തന്നെ ഭാര്യയായി വരണമെന്നാണ് എന്‍റെ ആഗ്രഹം.

11. നിന്‍റെ അച്ഛനമ്മമാര്‍ എത്ര നല്ലവരാണ്

നിന്‍റെ അച്ഛനെയും അമ്മയെയും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല സ്വഭാവം. സഹോദരനും അതുപോലെ തന്നെ. അവര്‍ ഇനി മുതല്‍ നിന്‍റെ മാത്രമല്ല, എന്‍റെ കൂടി കുടുംബമാണ്. കഴിയുന്നതും മാസത്തില്‍ ഒരിക്കലെങ്കിലും അവരെ പോയി കാണണം.

12. ഐ ലവ് യൂ

അവളുടെ സ്നേഹം പിടിച്ചു പറ്റാനും ദേഷ്യം തണുപ്പിക്കാനും ഇതിനും നല്ല വാചകമുണ്ടാവില്ല. ഭര്‍ത്താവ് തന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയാമെങ്കിലും ആ മന്ത്രം ഇടക്കിടെ കേള്‍ക്കുന്നത് മനസിനെ കുളിര്‍പ്പിക്കും

The End

[ My article published in KVartha on 10/08/2014]

Leave a Comment

Your email address will not be published. Required fields are marked *