സൂപ്പര്‍സ്റ്റാര്‍
പുതു തലമുറയ്ക്ക് പ്രതികരണശേഷി നഷ്ടമായിരിക്കുന്നു. കണ്ണാടി മാളികകളില് വസിക്കുന്നവര്ക്കാണെങ്കിലോ പാവപ്പെട്ടവരുടെ ജീവിതം കാണാനുള്ള മനസ്സുമില്ല. ചുമ്മാതല്ല നാട്ടില്‍ അരാജകത്വം വാഴുന്നത് : ബുദ്ധിജീവികള്‍ പ്രസംഗിച്ചു. ആ വാക്കുകളില്‍ നിന്ന് ആവേശം കൊണ്ട സൂപ്പര്‍സ്റ്റാര്‍ ബ്ലോഗെഴുതാന്‍ തുടങ്ങി. സകലതിനെയും കുറിച്ച് കുത്തിക്കുറിക്കാന്‍ തുടങ്ങിയതോടെ അങ്ങ് പാക്കിസ്ഥാനില്‍ പോലും അയാള്‍ക്ക് ശത്രുക്കളുണ്ടായി. നാട്ടിലെ ശത്രുക്കളാണെങ്കിലോ ഉറഞ്ഞു തുള്ളുകയും ചെയ്തു. എതിര്‍പ്പ് വകവയ്ക്കാതെ തൂലിക പടവാളാക്കാന്‍ തന്നെയായിരുന്നു അയാളുടെ തിരുമാനം. അതോടെ സഹിഷ്ണുക്കളും അസഹിഷ്ണുക്കളും തരാതരം പോലെ താരത്തെ ആക്രമിക്കാന്‍ …