അമ്മയുടെ വിലാപം
നടിയും പള്‍സറും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് ഒരുവന്. താന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് രണ്ടാമന്. അനാവശ്യം പറഞ്ഞാല്‍ വിവരമറിയുമെന്ന് നടി. ചുരുക്കത്തില്‍ കൊച്ചിയിലെ മീറ്റിംഗ് ഹാള്‍ വാദപ്രതിവാദങ്ങളില്‍ മുങ്ങി. അഥവാ വടക്കന്‍ പാട്ട് കഥകളിലെ പാണന്മാരെ പോലെ പപ്പരാസികള്‍ അങ്ങനെ പാടി നടന്നു. അന്തപ്പുരത്തില്‍ എന്തൊക്കെ നടന്നുവെന്ന് സത്യത്തില്‍ ആര്‍ക്കറിയാം ? അന്തപ്പുര രഹസ്യം അങ്ങാടിപ്പാട്ടാകുന്നത് വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. എല്ലാം കണ്ടും കേട്ടും അമ്മ പൊട്ടിക്കരയുകയും ചെയ്തത്രേ. അല്ലെങ്കിലും സര്‍വ്വം സഹയായി എല്ലാം സഹിക്കാനാണല്ലോ അമ്മമ്മാരുടെ വിധി. പള്‍സറിന് …