കുമുദവല്ലി കണ്ട കനവ് 2
രാവിലെ ഏഴു മണിക്ക് തന്നെ എഴുന്നേറ്റു. പല്ല് തേച്ച് വന്നപ്പോഴേക്കും സഹായികളിലാരോ മുറിയില്‍ ചായയും ഉണ്ടന് പൊരിയും എത്തിച്ചിരുന്നു. അത് കഴിച്ചതിന് ശേഷം പിയേഴ്സ് സോപ്പ് വച്ച് വിശദമായൊന്നു കുളിച്ചു, എന്നിട്ട് പുതിയ പട്ടു ചുരിദാറുമിട്ട് വരാന്തയില്‍ ഉലാത്താന്‍ തുടങ്ങി. ജയിലാണത്രേ ജയില്‍. ഓര്‍ത്തപ്പോള്‍ തന്നെ കുമുദവല്ലിയുടെ മനസ്സില്‍ ചിരി പൊട്ടി. ബംഗളൂരുവിലെ ഏതോ ഒരു റിസോര്‍ട്ടില്‍ വന്നത് പോലുണ്ട്. വേലക്കാരി ആയിരുന്നാലും നീയെന്‍ മോഹവല്ലി. മഹാകവി ജയകൃഷ്ണന് പണ്ട് പാടിയത് അവര്‍ പെട്ടെന്നോര്‍ത്തു. അതൊരു കാലം. …