ചൈനീസ് പട

China

12,000 സൈനികര്‍

571 വിധം ആയുധങ്ങള്‍

129 എയര്‍ ക്രാഫ്റ്റുകള്‍

ടാങ്കുകള്‍, ഡ്രോണുകള്‍, ആണവ മിസൈലുകള്‍ തുടങ്ങി സകല ആയുധങ്ങളും അണി നിരന്നപ്പോള്‍ മംഗോളിയയിലെ സുറിഹെ മരുഭൂമിക്ക് മുകളിലുള്ള ആകാശവും ചുറ്റുപാടുകളും ഒരുപോലെ സ്തംഭിച്ചു. പ്രകടനം കണ്ണിമ ചിമ്മാതെ പകര്‍ത്താന്‍ ചാനല്‍ ക്യാമറകളും വീക്ഷിക്കാന്‍ മണ്‍ മറഞ്ഞു പോയവര്‍ മുതല്‍ ചാര ഉപഗ്രഹങ്ങള്‍ വരെ അണി നിരന്നത് അതിന്‍റെ പൊലിമ കൂട്ടി.

ചൈനിസ് പടയുടെ തൊണ്ണൂറാം വാര്‍ഷികം അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സംഭവ ബഹുലമായി. രാജ്യം ആര്‍ക്ക് മുന്നിലും തല കുനിക്കില്ലെന്നും എല്ലാവരെയും തകര്‍ക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും പ്രഥമന്‍ കട്ടായം പറഞ്ഞു.

എല്ലാത്തിനും മൂക സാക്ഷിയായി അനന്ത വിഹായസില്‍ നിന്ന ഒരാള്‍ മാത്രം നിര്‍വികാരനായി, ഒന്നിനും താല്പര്യമില്ലാത്ത മട്ടില്‍ കണ്ണുകളടച്ചു.

ലിയു സിയാബോ. അടുത്തിടെ ചൈനിസ് തടങ്കലില്‍ വച്ച് മരണപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍. നോബല്‍ സമാധാന സമ്മാന ജേതാവ്.

കണ്ണു തുറന്ന അയാള്‍ അറിയാതെ നോക്കിപ്പോയത് വടക്ക് കിഴക്ക് ഒരു ദേശത്താണ്. ബീജിംഗ്. നഗരത്തിന്‍റെ വടക്ക് ഭാഗത്തുള്ള ടിയാനമെന്‍ സ്കക്വയറില്‍ ഒരു നിമിഷം അയാളുടെ കണ്ണുകളുടക്കി. മനസ് പിടച്ചു. അവിടെ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത നൂറു കണക്കിന് ആളുകളുടെ രോദനം അയാളുടെ കാതുകളില്‍ മുഴങ്ങി. ഭരണകൂട ഭീകരതയ്ക്കിരയായി നാടും വീടും വിട്ട് പലായനം ചെയ്തവരും സര്‍ക്കാരിന്‍റെ ക്രൂരതകള്‍ക്കിരയായി കാണാമറയത്ത് മറഞ്ഞവരുമായ ആളുകള്‍ മാന്‍ററിന്‍ ഭാഷയില്‍ അയാളോട് എന്തൊക്കെയോ മൊഴിഞ്ഞു. അത് കേട്ട് കണ്ണീര്‍ പൊഴിച്ച സിയാബോ ആത്മഗതം പോലെ പറഞ്ഞു.

എന്തുണ്ടായിട്ടെന്താ, ആത്മാവ് നഷ്ടപ്പെട്ടവന് എന്ത് വിജയം എന്ത് ജീവിതം ? മനസ് തുറന്ന് ഒന്ന് സന്തോഷിക്കാന്‍ കൂടി അവനു കഴിയില്ല.

Also Read  1962 അല്ല 2017- കഥ

പെട്ടെന്നാണ് വലതു ഭാഗത്തെ മേഘ പാളികള്‍ നീക്കി ഒരു തൊപ്പിക്കാരന്‍ അയാള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. അയാള്‍ തന്‍റെ കുപ്പായത്തില്‍ ഒരു ചുവന്ന റോസാപ്പൂ കുത്തി വച്ചിരുന്നു.

ഈ കണ്ടതൊന്നുമല്ല, ഇതിനേക്കാള്‍ ശക്തിയുള്ള ഒരായുധം ഇവരുടെ കയ്യിലുണ്ട്. വിശ്വാസ വഞ്ചന. മൂര്‍ച്ചയുള്ള ആ ആയുധം ഉപയോഗിച്ചാണ് 1962ല്‍ ഇവര്‍ എന്നെ വീഴ്ത്തിയത്. ഇന്ത്യ-ചൈന ഭായി ഭായി എന്ന് പറഞ്ഞു തോളില്‍ കയ്യിട്ട് നടന്നവര്‍ ചെയ്ത വഞ്ചന തിരിച്ചറിയാന്‍ ഞാന്‍ ഏറെ വൈകിപ്പോയി. ലേസര്‍ ആയുധങ്ങളോ ഹൈഡ്രജന്‍ ബോംബോ ജൈവാക്രമണമോ അല്ല, വിശ്വാസ വഞ്ചനയാണ് ഈ ലോകത്തിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം. അത് ചൈനയുടെ കയ്യില്‍ വേണ്ടുവോളമുണ്ട്.

നെഹ്‌റു പറഞ്ഞപ്പോള്‍ സിയാബോ ഒന്നും മിണ്ടാതെ മുഖം കുനിച്ചു.

അത് സത്യവുമാണല്ലോ. ബംഗ്ലാദേശ് പോലുള്ള മറ്റൊരു രാജ്യമായ പാക്കിസ്ഥാന് പണവും ആയുധങ്ങളും പിന്നാമ്പുറത്ത് കൂടി എത്തിച്ചു കൊടുക്കുന്നത് ആരാണെന്ന് മാലോകര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണ്. പരസ്യമായി ഇന്ത്യയുടെ തോളില്‍ കയ്യിടുമ്പോഴും പിന്നില്‍ കൂടി കുത്തുന്ന ആ പാരമ്പര്യത്തിന് ദശകങ്ങളുടെ പഴക്കവുമുണ്ട്.

പ്രതിഭാധനരായ ശാസ്ത്രജ്ഞരുടെ കരുത്തോ പണത്തിന്‍റെ പിന്‍ബലമോ എന്തിന് നല്ല ഒരു നേതൃത്വം പോലും അവകാശപ്പെടാനില്ലാത്ത പാക്കിസ്ഥാന്‍ ആണവ സാങ്കേതിക വിദ്യയും ദീര്‍ഘ ദൂര മിസൈലുകളുമൊക്കെ വികസിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഇന്നും ശാസ്ത്രത്തിന് അത്ഭുതമാണ്.

അര്‍ജുനന്‍ കുരുക്ഷേത്ര യുദ്ധം നയിച്ചത് തേരാളിയായിരുന്ന ശ്രീകൃഷ്ണന്‍റെ കരുത്തിലായിരുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. കൃഷ്ണനില്ലാത്ത പാണ്ഡവ പക്ഷം വട്ട പൂജ്യമായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം.

പാക്കിസ്ഥാന്‍റെ തേരാളി മുന്നിലല്ല, പിന്നിലാണെന്ന് മാത്രം. രണ്ടു ഇരകളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനും ആ സമയം നോക്കി സ്വയം വളരാനും ശ്രമിക്കുന്ന അവന്‍ നാം കേട്ട് പഴകിയ കഥകളിലെ കുറുക്കന്‍റെ തന്ത്രമാണ് ഇക്കാലമത്രയും പുറത്തെടുത്തത്.

ആത്മാവ് നഷ്ടപ്പെട്ടവന് സ്വര്‍ഗീയ സമാധാനം അപ്രാപ്യമാണ്.

യഥാര്‍ത്ഥ സന്തോഷം കുടികൊള്ളുന്നത് യുദ്ധ കളത്തിലോ അയല്‍ക്കാരന്‍റെ ഭൂമി വെട്ടിപ്പിടിക്കുന്നതിലോ അല്ല. അത് സ്വന്തം മനസിലും കുടുംബത്തിലുമാണ്.

The End


[This story first published on Aug 1, 2017]

Leave a Comment

Your email address will not be published. Required fields are marked *