അവള്‍ ഭര്‍ത്താവിനോട് പറയുന്ന 12 കള്ളങ്ങള്‍

അവള്‍ ഭര്‍ത്താവിനോട് പറയുന്ന 12 കള്ളങ്ങള്‍ 1

7.  ഞാന്‍ എന്‍റെ ഭര്‍ത്താവിനു വേണ്ടി മാത്രമേ ഇങ്ങനെയൊക്കെ ചെയ്യൂ

വിശേഷപ്പെട്ട ഏതെങ്കിലും പാചക പരീക്ഷണം നടത്തിയതിന് ശേഷമാവും അവള്‍ ഇങ്ങനെ പറയുക. നിങ്ങളുടെ ആരോഗ്യത്തിന് അല്ലെങ്കില്‍ വയര്‍ കുറയാന്‍ ഈ വിഭവം സഹായിക്കും എന്നൊക്കെ നമ്പര്‍ ഇറക്കുന്ന അവള്‍ പക്ഷേ അയാളെ ഇക്കാര്യത്തില്‍ ഒരു പരീക്ഷണ വസ്തുവായാണ് കാണുന്നത് എന്ന വസ്തുത മാത്രം മറച്ചു വയ്ക്കും. .

8.  സത്യം പറയണം.എന്നെ ഈ വേഷത്തില്‍ കാണാന്‍ എങ്ങനെയുണ്ട് ?

കണ്ണാടിയുടെ മുന്നില്‍ മണിക്കൂറുകള്‍ ചിലവഴിച്ചതിന് ശേഷം ഭര്‍ത്താവിനോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കാത്ത സ്ത്രീകള്‍ ലോകത്ത് വളരെ വിരളമായിരിക്കും. സത്യം പറയാന്‍ ആവശ്യപ്പെടുമെങ്കിലും “നീ ഈ വേഷത്തില്‍ എത്ര സുന്ദരിയാണ്.പുതിയ സാരി നിനക്ക് നന്നായി ഇണങ്ങുന്നുണ്ട്” എന്ന മട്ടിലുള്ള മറുപടിയാവും ഏത് ഭാര്യയും ആഗ്രഹിക്കുക. മറിച്ച് പറഞ്ഞാല്‍ മുഖം കറുക്കുന്നത് കാണാം.

9.  എനിക്ക് നിങ്ങളെ അത്ര ഇഷ്ടമൊന്നും ആയിരുന്നില്ല.എല്ലാം വീട്ടുകാരുടെ നിര്‍ബന്ധമാണ്

അയാളെ കിട്ടാന്‍ വേണ്ടി വീട്ടുകാരോട് വാശി പിടിച്ച നാളുകള്‍ അവള്‍ തല്‍ക്കാലം മറക്കും. പരസ്പരം വഴക്ക് കൂടുന്ന സമയങ്ങളില്‍ നിങ്ങളെ എനിക്ക് അത്ര ഇഷ്ടമൊന്നും ആയിരുന്നില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് താന്‍ വഴങ്ങുകയായിരുന്നു എന്നൊക്കെയാവും പറയുക. .

“നിങ്ങളുടെ ഉദ്യോഗത്തിലും പത്രാസിലും അവര്‍ വീണു പോയി. അല്ലായിരുന്നെങ്കില്‍ ഇതിലും എത്രയോ നല്ല ബന്ധം എനിക്കു വരുമായിരുന്നു. നിങ്ങള്‍ക്കറിയാമോ, ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്ത്………….. “ ഇങ്ങനെ പോകും ആ വാചക കസര്‍ത്ത്.

10. എനിക്ക് ആരോടും അസൂയയില്ല

എനിക്ക് ആരോടും അസൂയയോ വിദ്വേഷമോ ഇല്ലെന്നാവും പൊതുവേ സ്ത്രീകള്‍ പറയുക.അതേ ആള്‍ തന്നെ അയല്‍പക്കത്തെയോ സ്വന്തം കുടുംബത്തിലെയോ മറ്റ് സ്ത്രീകളുടെ വേഷവിധാനത്തിലും സൌഭാഗ്യങ്ങളിലും അസൂയപ്പെടുന്നത് കാണാം.

11.  ഞാന്‍ റെഡി !

പുറത്തെവിടെയെങ്കിലും പോകാനുള്ളപ്പോള്‍ “ഞാന്‍ എപ്പോഴേ ഒരുങ്ങിക്കഴിഞ്ഞു. നിങ്ങള്‍ വരേണ്ട താമസമേയുള്ളൂ” എന്നൊക്കെയാവും അവള്‍ ഭര്‍ത്താവിനോട് ഫോണില്‍ പറയുക. ഓഫീസില്‍ നിന്ന്‍ അയാള്‍ ഓടിപ്പിടഞ്ഞു വരുമ്പോഴും അവള്‍ ഒരുങ്ങിയിട്ടുണ്ടാവില്ല.

12. സെക്സോ ? എനിക്ക് അതെക്കുറിച്ച് ഒന്നുമറിയില്ല

എല്ലാ കാര്യങ്ങളിലും മുന്‍പരിചയം ഉണ്ടെങ്കിലും ആദ്യരാത്രിയില്‍ ഒന്നുമറിയാത്ത മട്ടില്‍ അവള്‍ നിഷ്കളങ്കത നടിക്കും. ഇത്ര പാവം കുട്ടിയെയാണല്ലോ തനിക്കു കിട്ടിയത് എന്നോര്‍ത്ത് ഭര്‍ത്താവ് സ്വയം അഭിമാനിക്കുകയും ചെയ്യും.

 ആദ്യ ഭാഗത്തേക്ക് മടങ്ങാം

About The Author