ചില്ലുക്കൂട്ടിലെ ദൈവം- കഥ
എന്നെ നിങ്ങള്‍ക്കറിയാം. നിങ്ങള്‍ എല്ലാവരും എന്നെ കണ്ടിട്ടുണ്ട്. പലപ്പോഴും. മിക്കവരും എന്നെ വിളിക്കാറുമുണ്ട്. പക്ഷെ കൂടുതലും സങ്കടം വരുമ്പോഴാണെന്നു മാത്രം. എന്നിട്ടും മനസ്സിലായില്ലേ, ഞാന്‍ ആരാണെന്ന് ? ടൌണ്‍ ബസ്സ്റ്റാന്‍ഡില്‍ നിന്ന് ബൈപ്പാസിലേക്കുള്ള റൂട്ടില്‍, വളവു തിരിയുമ്പോള്‍, വലതുവശം, സ്കൂളിനു തൊട്ടപ്പുറത്ത്, വലതു കൈ ഉയര്‍ത്തി………… അതെ. രൂപക്കൂടിനകത്തു നില്ക്കുന്ന യേശുക്രിസ്തുവിന്റെ പ്രതിമ………………………. അതെ, അത് ഞാനാണ്. എനിക്ക് എന്താണ് പറയാനുള്ളതെന്നല്ലേ നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നത് ? പറയാം. പക്ഷെ ഒരുപാടുണ്ട്. കേള്‍ക്കാന്‍ നിങ്ങളില്‍ എത്ര …