മോദി മന്ത്രിസഭയിലെ സപ്ത സ്വരങ്ങള്‍
സ്ത്രീ ശാക്തീകരണമാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറു ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പടെ ഏഴു സ്ത്രീകളാണ് മന്ത്രിസഭയില്‍ ഉള്ളത്– അതില്‍ ഒരാളൊഴിച്ച് ബാക്കിയെല്ലാവരും ബിജെപിക്കാരാണ്. സുഷമ സ്വരാജ്, ഉമാ ഭാരതി, സ്മൃതി ഇറാനി, നിര്‍മല സീതാരാമന്, നജ്മ ഹെപ്ത്തുള്ള എന്നിവര്‍ ബിജെപി പ്രതിനിധികളായപ്പോള്‍ ഹര്‍സിമ്രത് കൌറാണ് അകാലിദളിന്റെ പേരില്‍ മന്ത്രിസഭയില്‍ ഇടം നേടിയത്. പ്രധാനമന്ത്രി മോദിയും രാജ്നാഥ് സിങ്ങും അരുണ്‍ ജെയ്റ്റ്ലിയും കഴിഞ്ഞാല്‍ സുഷമ സ്വരാജാണ് സര്‍ക്കാരിലെ കരുത്തുറ്റ സാന്നിധ്യം. പ്രധാനപ്പെട്ട വകുപ്പുകളൊന്നും ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് …