Month: May 2014

Sakshi malayalam story

സാക്ഷി- കഥ

ആഗ്ര ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന സെക്ടര്‍ 81 പ്രത്യേക സിബിഐ കോടതിയും പരിസരവും അസാധാരണമായ തിരക്കില്‍ വീര്‍പ്പുമുട്ടിയ ദിവസമായിരുന്നു അത്. എല്ലാം മുന്‍ കൂട്ടി കണ്ട് മേഖലയില്‍ നേരത്തെ തന്നെ കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട രാജ്ഘട്ട് അഴിമതി കേസിന്‍റെ സാക്ഷി വിസ്താരത്തിന്‍റെ അവസാന ദിവസമായ അന്ന്‍ കോടതിയിലെ ഓരോ സംഭവവികാസങ്ങളും തല്‍സമയം ജനങ്ങളിലെത്തിക്കാന്‍ വാര്‍ത്താ ചാനലുകളും മറ്റ് മുഖ്യധാരാ മാധ്യമങ്ങളും മല്‍സരിച്ചപ്പോള്‍ എല്ലാവരെയും നിയന്ത്രിക്കാന്‍ പ്രത്യേക സേന …

സാക്ഷി- കഥ Read More »

തിരിച്ചുവരവ് ഗംഭീരമാക്കി മഞ്ജു വാര്യര്‍

ജീവിതത്തിന്‍റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ നമ്മളെല്ലാം നേരിട്ട അല്ലെങ്കില്‍ നേരിടേണ്ട ചോദ്യമാണിത്. പ്രായം ഒന്നിനും ഒരു തടസമല്ലെന്ന വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട് ഈ റോഷന്‍ ആന്‍റ്രൂസ് ചിത്രം. മഞ്ജു വാര്യര്‍ക്ക് ഇതിലും നല്ല ഒരു തിരിച്ചുവരവ് കിട്ടാനില്ല. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ വേഷം അവര്‍ മനോഹരമാക്കിയിരിക്കുന്നു. സ്വല്‍പ്പം പൊങ്ങച്ചക്കാരിയായ വീട്ടമ്മയുടെ വേഷം മഞ്ജു വളരെ തന്‍മയത്വത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരുപമ രാജീവ് സെക്രറ്റേറിയറ്റിലെ ക്ലര്‍ക്കാണ്. ഭര്‍ത്താവ് രാജീവും (കുഞ്ചാക്കോ ബോബന്‍) മകള്‍ ലച്ചു എന്നു വിളിക്കുന്ന ലക്ഷ്മി(അമൃത …

തിരിച്ചുവരവ് ഗംഭീരമാക്കി മഞ്ജു വാര്യര്‍ Read More »

കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

അജിത്തിന്‍റെയും മൃദുലയുടെയും വിവാഹം ആലോചിച്ചുറപ്പിച്ചത് ഇരുവരുടെയും വീട്ടുകാരാണ്. അജിത്ത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. മൃദുല ഡിഗ്രി എഴുതി നില്‍ക്കുന്ന സമയത്താണ് അജിത്ത് അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. വിവാഹശേഷം ജോലിക്കു പോകണമെന്ന് മൃദുലയ്ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അജിത്തിന്‍റെ എതിര്‍പ്പ് അതിനു തടസമായി. ഭാര്യ ജോലിക്കു പോകുന്നതില്‍ താല്പര്യമില്ലാത്ത യാഥാസ്ഥിതിക ചിന്താഗതിക്കാരനായിരുന്നു അയാള്‍. പക്ഷേ മൃദുലയെ അയാള്‍ ജീവന് തുല്യം സ്നേഹിച്ചു. അവള്‍ക്കും തിരിച്ച് അങ്ങനെ തന്നെയായിരുന്നു. കിടപ്പറയിലെ നിമിഷങ്ങള്‍ അവര്‍ ആനന്ദകരമാക്കി. താന്‍ ആഗ്രഹിച്ച ജീവിത പങ്കാളിയെ തന്നെയാണ് …

കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍ Read More »

ഇ കെ നായനാരുടെ ഓര്‍മകള്‍ക്ക് പത്തു വയസ്

  ഇകെ നായനാര്‍ ഇല്ലാത്ത പത്തു വര്‍ഷങ്ങള്‍. ഏത് പ്രശ്നത്തെയും വളരെ തന്‍മയത്വത്തോടെ കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന്‍റെ അഭാവം ഇക്കാലയളവില്‍ ഒരുപാട് തവണയാണ് കേരളം അനുഭവിച്ചറിഞ്ഞത്. സോളാര്‍ വിവാദവും വിഎസ്–പിണറായി വടംവലിയും കൈകാര്യം ചെയ്യാനാവാതെ പാര്‍ട്ടി വിഷമിക്കുന്നത് കണ്ട് അദ്ദേഹത്തിന്‍റെ മനസ് വേദനിച്ചിട്ടുണ്ടാകും. നായനാര്‍ പോയതിന് ശേഷമാണ് ബംഗാളിലും കേരളത്തിലും സിപിഎം അപചയത്തെ നേരിട്ടു തുടങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും പുറത്തും വന്‍ സുഹൃദ് വലയത്തെയും ആരാധക വൃന്ദത്തെയും സൃഷ്ടിച്ച ഇകെ നായനാര്‍ 2004 മെയ് 19നാണ് നമ്മെ …

ഇ കെ നായനാരുടെ ഓര്‍മകള്‍ക്ക് പത്തു വയസ് Read More »

കേരളത്തില്‍ ലഡു പൊട്ടിയത് ആരുടെ മനസില്‍ ?

  തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ കേരളത്തില്‍ ഏത് മുന്നണിയുടെ മനസിലാണ് ലഡു പൊട്ടിയതെന്ന സംശയം ബാക്കിയാവുകയാണ്. 2009ല്‍ 16-4 ആയിരുന്നു സംസ്ഥാനത്തെ സീറ്റ് നില. 16 സീറ്റില്‍ യുഡിഎഫും 4 സീറ്റില്‍ എല്‍ഡിഎഫുമാണ് കഴിഞ്ഞ പ്രാവശ്യം ജയിച്ചത്. എന്നാല്‍ ഇക്കുറി യുഡിഎഫിന്‍റെ നാലു സീറ്റുകള്‍ ഇടതുപക്ഷം പിടിച്ചെടുത്തു. കണ്ണൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി സീറ്റുകളാണ് കോണ്‍ഗ്രസിന് നഷ്ടമായത്. സാങ്കേതികമായി ഇത് എല്‍ഡിഎഫിന്‍റെ നേട്ടമായി അവകാശപ്പെടാമെങ്കിലും മുന്‍നിര നേതാക്കളില്‍ പലരും തോറ്റതും ഉറച്ച സീറ്റുകളില്‍ ഭൂരിപക്ഷം കുറഞ്ഞതും …

കേരളത്തില്‍ ലഡു പൊട്ടിയത് ആരുടെ മനസില്‍ ? Read More »

മോഡീ തരംഗത്തില്‍ ഒലിച്ചുപോയ രാഷ്ട്രീയ സ്വപ്നങ്ങള്‍

  പെട്ടി പൊട്ടിച്ചപ്പോള്‍ മോഡി ചിരിച്ചു, രാഹുല്‍ കരഞ്ഞു. മറ്റു ചിലര്‍ ജയിച്ചെങ്കിലും മനസ് നിറഞ്ഞ് സന്തോഷിക്കാനാവാത്ത അവസ്ഥ. പതിനാറാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലത്തെ ഒറ്റനോട്ടത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. തിരഞ്ഞെടുപ്പ് ഫല പ്രവചനങ്ങള്‍ കാറ്റില്‍ പറത്തി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയപ്പോള്‍ മോഡിക്കും ബിജെപി നേതൃത്വത്തിനും ഏറെ ആശ്വാസമായിട്ടുണ്ടാവും. 1984നുശേഷം ഏതെങ്കിലും ഒരു കക്ഷി തനിച്ച് ഭൂരിപക്ഷം നേരിടുന്നത് ഇതാദ്യമാണ്. 280ലധികം സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്ന ബിജെപിക്ക് ഇനി രാമജന്‍മഭൂമി ഉള്‍പ്പടെ പല വിവാദ വിഷയങ്ങളും ഇനി …

മോഡീ തരംഗത്തില്‍ ഒലിച്ചുപോയ രാഷ്ട്രീയ സ്വപ്നങ്ങള്‍ Read More »

യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍

എന്തൊക്കെയായിരുന്നു പുകില് ? കോണ്‍ഗ്രസിന് തനിച്ച് 150നു മുകളില്‍ സീറ്റ്. ഇടതുപക്ഷം ഉള്‍പ്പടെയുള്ള വിവിധ പാര്‍ട്ടികളെ കൂട്ടുപിടിച്ച് മൂന്നാം യുപിഎ സര്‍ക്കാര്‍. രാഹുലോ അല്ലെങ്കില്‍ പരിചയ സമ്പന്നരായ മറ്റാരെങ്കിലുമോ പ്രധാനമന്ത്രി. അതിനു സാധിച്ചില്ലെങ്കില്‍ മൂന്നാം മുന്നണിക്ക് പുറത്തുനിന്നുള്ള പിന്തുണ. എല്ലാവരെയും വരുതിയില്‍ നിര്‍ത്താന്‍ നരേന്ദ്ര മോഡി എന്ന ഭീതി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വേദികളില്‍ ആവോളം വിതറി. മോഡി വന്നാല്‍ കലാപമുണ്ടാകുമെന്നും ആയിരങ്ങള്‍ കൊല്ലപ്പെടുമെന്നും പ്രചരിപ്പിച്ചു. പക്ഷേ അവസാനം ഇപ്പോള്‍ പവനായി ശവമായി. മോഡിയെക്കാള്‍ തങ്ങള്‍ക്ക് പ്രശ്നം യുപിഎ …

യുപിഎയുടെ തോല്‍വിക്ക് കാരണക്കാര്‍ ഇവര്‍ Read More »

മന്‍മോഹന്‍ സര്‍ക്കാരിന്‍റെ അടിവേര് പിഴുത നാലു വിഷയങ്ങള്‍

  പ്രവചനങ്ങള്‍ തെറ്റിയില്ല. യുപിഎ തകര്‍ന്നടിഞ്ഞു. പതിനാറാം ലോകസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 100ല്‍ താഴെ സീറ്റുകളില്‍ കോണ്‍ഗ്രസ് സഖ്യം ഒതുങ്ങും. ഇപ്പോള്‍ കൂടെയുള്ള ഏതൊക്കെ പാര്‍ട്ടികള്‍ മറുകണ്ടം ചാടുമെന്നേ ഇനി അറിയാനുള്ളൂ. മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പടെ പല ഭരണകക്ഷി നേതാക്കളും ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ പിന്നിലാണ്. തമിഴ്നാട്, സീമാന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനെ തീര്‍ത്തും കയ്യൊഴിഞ്ഞു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാള്‍, ഒഡീഷ, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളുടെ കാര്യത്തിലും പ്രതീക്ഷയ്ക്ക് വകയില്ല. 280 സീറ്റുകളില്‍ …

മന്‍മോഹന്‍ സര്‍ക്കാരിന്‍റെ അടിവേര് പിഴുത നാലു വിഷയങ്ങള്‍ Read More »