അങ്കമാലിയിലെ പ്രധാനമന്ത്രി
ഫോര്‍ട്ട് കൊച്ചി ഗുജറാത്തി സ്ട്രീറ്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടിന്റെ വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടുന്നത് കേട്ടാണ് ജോജി ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. വാച്ചെടുത്ത് സമയം നോക്കിയപ്പോള്‍ ഒമ്പതര. തലേന്ന് കഴിച്ചത് കുറച്ച് കൂടിപ്പോയെന്ന് അയാളുടെ മനസ് പറഞ്ഞു. ഛെ : എന്നത്തേയും പോലെ തെല്ലു കുറ്റബോധത്തോടെ കാലിയായ ബ്രാണ്ടി കുപ്പിയെടുത്ത് വേസ്റ്റ് ബിന്നിലിട്ട് അയാള്‍ വാതില്‍ക്കലേക്ക് നടന്നു. അപ്പോഴും വാതിലില്‍ മുട്ട് തുടരുകയാണ്. വെറുതെ പൊളിക്കണ്ട, ദാ വന്നു : വാതില്‍ തകര്‍ന്നു വീഴുമോ എന്ന സംശയത്തില്‍ നടപ്പിന് …