May 2023

ഘാതകന്‍

ഘാതകന്‍

കേരളത്തെ നടുക്കിയ, കോളിളക്കം സൃഷ്ടിച്ച ബിയാട്രീസ് കൊലക്കേസിന്‍റെ വിധി പ്രഖ്യാപനം. ബിയാട്രീസ് എന്ന എഴുപതുകാരിയെ, കോട്ടയം നാഗമ്പടത്തിനടുത്തുള്ള ഒരു ചെറിയ ഇടുങ്ങിയ തെരുവിലെ, സിമന്‍റ് മാത്രം തേച്ച സ്വന്തം വീടിന്‍റെ അടുക്കളയില്‍, രാത്രി പത്തു മണിയോടെ ദേഹമാസകലം വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പരിസരത്ത് വീടുകളൊന്നുമില്ലാത്തതു കൊണ്ട് സംഭവം പുറത്തറിയാന്‍ കുറച്ചു വൈകി. പത്തു മണിയോടെ, കടയടച്ച് സാധനങ്ങളുമായി വന്ന സമീപവാസിയായ പലചരക്കുകടക്കാരന്‍ യശോദരനാണ് കൊലപാതകം ആദ്യം അറിഞ്ഞത്.