രതിയുടെ ആറ് ഗുണങ്ങള്‍

രതിയുടെ ആറ് ഗുണങ്ങള്‍ 1

സെക്സ് ഒരു അനിവാര്യതയാണ്. താല്‍ക്കാലിക സുഖവും പ്രത്യുല്‍പ്പാദനവും മാത്രമാണ് അതു കൊണ്ടുള്ള ഗുണമെന്ന് കരുതിയെങ്കില്‍ തെറ്റി. മാനസികവും ശാരീരികവുമായി അടുപ്പം പുലര്‍ത്തുന്നവര്‍ തമ്മില്‍ ഏര്‍പ്പെടുന്ന ലൈംഗിക ബന്ധത്തിന് ഗുണങ്ങള്‍ പലതാണെന്ന് വിദഗ്ധര്‍ പറയുന്നു. അത് മനോനില മെച്ചപ്പെടുത്തുകയും യൌവനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

1. മനസംഘര്‍ഷം കുറയ്ക്കുന്നു

“ഒരാളുടെ മാനസിക ആരോഗ്യം കൂട്ടുവാനും ടെന്‍ഷന്‍ കുറയ്ക്കുവാനും ലൈംഗികത സഹായിക്കും. ആ സമയത്ത് ഉത്പ്പാദിപ്പിക്കുന്ന എന്‍റോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഒരാളുടെ രക്തസമ്മര്‍ദം കുറയ്ക്കാനും കാരണമാകും” അരിസോണയിലെ പ്രമുഖ സൈക്കോളജിസ്റ്റായ പട്രീഷ്യ ടാനിന്‍റെ വാക്കുകളാണിത്.

ജോലിസ്ഥലത്തെയും വ്യക്തി ജീവിതത്തിലെയും ടെന്‍ഷന്‍ ലഘൂകരിക്കാനും സന്തോഷവാന്‍മാരാക്കാനും കിടപ്പറയിലെ പതിവ് ക്രിയകള്‍ സഹായിക്കും. പൊതുവേദിയെ അഭിമുഖീകരിക്കുന്നതിനുള്ള വൈക്ലബ്യം പരിഹരിക്കാനും ഒരു പരിധിവരെ സെക്സിന് കഴിയും.

2. ആരോഗ്യം മെച്ചപ്പെടുത്തുന്നു

രക്ത സമ്മര്‍ദം കുറയ്ക്കുന്നതിനൊപ്പം ഹൃദയാരോഗ്യത്തിനും സെക്സ് നല്ലതാണ്. ആഴ്ചയില്‍ രണ്ടു വട്ടമെങ്കിലും രതിയില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹാര്‍ട്ട് അറ്റാക്ക് വരാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു.

ശരീരത്തിന്‍റെ പ്രതിരോധ നിലയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഇമ്മുനോഗ്ലോബിന്‍ എ എന്ന ആന്‍റിബോഡി ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നവരില്‍ താരതമ്യേന കൂടുതലായിരിക്കും. അത്തരക്കാര്‍ക്ക് പനി, വൈറസ് ബാധകള്‍ എന്നിവ പിടിപെടാനുള്ള സാധ്യത കുറയും. ഇടയ്ക്കിടെയുള്ള തലവേദനയ്ക്കും ചെന്നിക്കുത്തിനും നല്ല ഒരു മരുന്ന് കൂടിയാണ് രതിലീലകള്‍.

ആസ്മ പോലുള്ള അസുഖങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ചുംബനം പല്ലുകളുടെയും മോണകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. രതി സമയത്ത് സ്ത്രീകളില്‍ ഉത്പാദിപ്പിക്കുന്ന ഇസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ അല്‍ഷിമേഴ്സ്, എല്ല് തേയ്മാനം എന്നിവ ചെറുക്കാന്‍ സഹായിക്കും.

3. യൌവനം നിലനിര്‍ത്തുന്നു

വണ്ണം കുറയ്ക്കാന്‍ പതിവായി ജിമ്മില്‍ ഏറെ സമയം ചിലവഴിക്കുന്ന ആളാണോ നിങ്ങള്‍ ? എങ്കില്‍ ഇനി പറയുന്ന കാര്യം നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. ശരീരത്തില്‍ അമിത അളവിലുള്ള കലോറിയാണ് അമിത വണ്ണത്തിനും മറ്റ് അനവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമെന്നറിയാമല്ലോ. അര മണിക്കൂര്‍ സെക്സില്‍ ഏര്‍പ്പെട്ടാല്‍ 75 മുതല്‍ 150 കലോറി വരെ എരിച്ചു കളയാന്‍ സാധിയ്ക്കും. എന്നാല്‍ യോഗയ്ക്ക് 114ഉം ഡാന്‍സിന് 129ഉം നടത്തത്തിന് 153ഉം കലോറികളാണ് അര മണിക്കൂര്‍ കൊണ്ട് എരിച്ചു കളയാന്‍ സാധിക്കുക.

മസിലുകളുടെ നില മെച്ചപ്പെടുത്തുവാനും തിളക്കമുള്ള ചര്‍മ്മം നേടിയെടുക്കുവാനും മുടി വളര്‍ച്ച ത്വരിതപ്പെടുത്തുവാനും രതി സഹായിക്കും. സെക്സിന്‍റെ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഡിഎച്ച്ഇഎ എന്ന ഹോര്‍മോണ്‍ വില കൂടിയ ഫെയ്സ് ക്രീമിന്‍റെ ഫലമാകും ചെയ്യുക. ആരോഗ്യപൂര്‍ണവും തിളക്കമുള്ളതുമായ ചര്‍മ്മം ഉണ്ടാകാന്‍ അത് സഹായിക്കും. ശരീരത്തില്‍ രൂപം കൊള്ളുന്ന ചില മൂലകങ്ങളുടെ പ്രവര്‍ത്തന ഫലമായി ഇടതൂര്‍ന്നതും ബലമുള്ളതുമായ മുടി ഉണ്ടാകും.

4. കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

മാസത്തില്‍ 20 തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത താരതമ്യേന കുറവായിരിക്കും. അതുപോലെതന്നെ സ്ത്രീകളില്‍ ഗര്‍ഭാശയപരമായ അസുഖങ്ങള്‍ വരാതിരിക്കാനും സെക്സ് സഹായിക്കും. ഞരമ്പുകളിലെ രാക്‍ത്തോട്ടം കൂട്ടാനും ഉന്മേഷം നിലനിര്‍ത്താനും ലൈംഗികത കാരണമാകും.

5. അടുപ്പവും ആത്മവിശ്വാസവും കൂട്ടും

പങ്കാളികള്‍ക്കിടയിലെ അടുപ്പം ദൃഡമാക്കുവാനും പ്രണയം വര്‍ദ്ധിപ്പിക്കുവാനും രതി സഹായിക്കും. സ്വന്തം കഴിവില്‍ അഭിമാനം തോന്നുന്നതിനൊപ്പം പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസം നല്‍കും എന്നതും രതിയുടെ മറ്റൊരു നേട്ടമാണ്.

6. നല്ല ഉറക്കം കിട്ടാന്‍ കാരണമാകും

പ്രണയ ഹോര്‍മോണായ ഓക്സിറ്റോസിന്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. പ്രോലാക്ടിന്‍ എന്ന ഹോര്‍മോണും ഗാഢമായ ഉറക്കം പ്രദാനം ചെയ്യും.

The End

Leave a Comment

Your email address will not be published. Required fields are marked *