കമാലുദിനെ തേടിയുള്ള ഒരു സത്യാന്വേഷിയുടെ യാത്രകള്‍
കമാലുദീന് എന്ന പേര് ഒരു അശരിരി പോലെ അന്തരിക്ഷത്തില്‍ ഇടയ്ക്കിടെ മുഴങ്ങാന്‍ തുടങ്ങിയപ്പോഴാണ് അതിന്റെ സ്വത്വം തേടിപ്പോകണമെന്ന് സത്യാന്വേഷിക്ക് തോന്നിയത്. ക്ഷമിക്കണം, സത്യാന്വേഷി എന്നത് ഒരു പേരാണ്. സമൂഹത്തില്‍ നടക്കുന്ന ഏത് കാര്യത്തെയും സംശയ ദൃഷ്ടിയോടെ മാത്രം നോക്കുകയും അതിന്റെ പിന്നാമ്പുറ രഹസ്യം തേടി ഇറങ്ങിപ്പുറപ്പെടുകയും ചെയ്യുന്ന പഴയ ഒരു അന്വേഷകാത്മക പത്രപ്രവര്ത്തകന്. കാവി നിറത്തിലുള്ള ജുബ്ബയാണ് സ്ഥിരം വേഷം. നര കയറിയ, വെട്ടിയൊതുക്കാത്ത താടിയുമുണ്ട്. അമ്പതിനടുത്ത് പ്രായം. തിരുവനന്തപുരമാണ് സ്വദേശമെങ്കിലും കേരളത്തിലെവിടെയും അയാളെ കാണാം. …
കമാലുദിനെ തേടിയുള്ള ഒരു സത്യാന്വേഷിയുടെ യാത്രകള്‍ Read More »