കേരള പോലീസിന് ശനി ദശ : ഒരു വികട പുരാണം

കേരള പോലീസിന് ശനി ദശ : ഒരു വികട പുരാണം 1

സംസ്ഥാനത്തെ സത്യസന്ധരായ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തണമെന്ന് തലസ്ഥാനത്തു നടന്ന അനൌപചാരിക രാഷ്ട്രീയ കൂടിക്കാഴ്ചയില്‍ ആവശ്യമുയര്‍ന്നു. ഇത്തരക്കാര്‍ കാരണം സ്വസ്ഥമായി അഴിമതി നടത്താനോ മണല്‍ മാഫിയയ്ക്ക് അകമ്പടി പോകാനോ കഴിയാത്ത സാഹചര്യമാണെന്ന് ചില നേതാക്കള്‍ പരാതിപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥരെല്ലാം നല്ലവരാണെന്നും ചില രാഷ്ട്രീയക്കാരാണ് അവരെ ചീത്തയാക്കുന്നതെന്നും അടുത്തിടെ ഭരണപക്ഷ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റായി ചുമതലയേറ്റ ധീരന്‍ പറഞ്ഞത് ഒരു വിഭാഗത്തിന്‍റെ പ്രതിഷേധത്തിനിടയാക്കി. അവര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും കേരളത്തിന്‍റെ വനപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു കൂട്ടം ഹരിത എംഎല്‍എമാര്‍ പെട്ടെന്ന് നേതാവിന് ചുറ്റും വലയം തീര്‍ത്തതു കൊണ്ട് അനിഷ്ട സംഭവങ്ങള്‍ ഒഴിവായി.

വനിതാ നേതാവിന്‍റെ മൈക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച എസ്ഐയെ കഴിഞ്ഞ ദിവസമാണ് കല്‍പറ്റയിലേക്ക് സ്ഥലം മാറ്റിയത്. അഗസ്ത്യകൂടത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിച്ചതെന്നും അവിടെ സ്റ്റേഷന്‍ ഇല്ലാത്തത് കൊണ്ടു മാത്രമാണ് എസ്ഐ പൊന്നപ്പന്‍ രക്ഷപ്പെട്ടതെന്നും ഉത്തരവ് പുറപ്പെടുവിച്ച പോലീസ് മേധാവി പത്രക്കുറിപ്പില്‍ അറിയിച്ചു. രാഷ്ട്രീയക്കാരോട് ഇനിയെങ്കിലും താണുകേണു സംസാരിക്കണമെന്നും അവര്‍ക്കുവേണ്ടി കോടതി വിധി പോലും ലംഘിക്കാമെന്നും അല്ലാത്തപക്ഷം പിടി ഉഷയെ പോലെ ഓടാനേ നേരമുണ്ടാവൂ എന്നും അദ്ദേഹം ശിഷ്യനെ ഓര്‍മിപ്പിച്ചതായി വിവരമുണ്ട്.

കേരള പോലീസിന് ശനി ദശ : ഒരു വികട പുരാണം 2

കുറ്റവാളികളോട് ഇനിമുതല്‍ സ്നേഹത്തോടെയും വിധേയത്വത്തോടെയും കൂടി മാത്രമേ ഇടപെടൂ എന്ന്‍ സ്ഥലം മാറ്റപ്പെട്ട വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് വര്‍ഗ്ഗീസ് വേളാങ്കണ്ണി പള്ളിയില്‍ വച്ച് ശപഥം ചെയ്തതായി ചില അനൌദ്യോഗിക കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടിപി വധക്കേസിലെ പ്രതികളെ കയ്യേറ്റം ചെയ്ത അദ്ദേഹത്തെ എംവി ജയരാജന്‍റെ ഉടമസ്ഥതയിലുള്ള കണ്ണൂര്‍ ജയിലിലേക്ക് നിര്‍ബന്ധിത സേവനത്തിനായി കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ അയച്ചത്.

ഇന്നത്തെ കുറ്റവാളികള്‍ നാളത്തെ ഭരണാധികാരികളായതു കൊണ്ട് അവരെ ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്നും അതിനായി ആവശ്യമെങ്കില്‍ കഞ്ചാവും ബീഡിയും വരെ ജയില്‍ മുറിയില്‍ എത്തിച്ചു കൊടുക്കാമെന്നും ബിഷപ്പ് ജോസഫ് ചെന്നിത്തല ജയിലറെ ഉപദേശിച്ചു. ഉപദേശം ശിരസ്സാ വഹിച്ച വര്‍ഗ്ഗീസ് ഒരു പടി കൂടി കടന്ന്‍ ജയിലിലെ ചപ്പാത്തി യൂണിറ്റിനൊപ്പം തടവുകാരുടെ ക്ഷേമത്തിനായി ബിവറേജസിന്‍റെ ഒരു ഔട്ട് ലെറ്റ് കൂടി തുടങ്ങാനുള്ള പദ്ധതി അടിയന്തിരമായി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. അതിനു പുറമെ തടവുകാരെ രാഷ്ട്രീയപരമായി ഉദ്ബോധിപ്പിക്കാനായി നിയമസഭാ-പാര്‍ലമെന്‍റ് നടപടികളുടെ തല്‍സമയ സംപ്രേക്ഷണം കൂടി ജയിലിലെ ഓരോ ബ്ലോക്കിലും എത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും നിര്‍ദേശം വകുപ്പ് അംഗീകരിക്കില

Leave a Comment

Your email address will not be published. Required fields are marked *