മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍

 

6. മുംബൈ പോലിസ്

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍ 1

മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ. അങ്ങനെയാണ് മുംബൈ പോലിസ് ആദ്യം പ്ലാന്‍ ചെയ്തത്. മമ്മൂട്ടി അവതരിപ്പിക്കുന്ന സുപ്പീരിയര്‍ ഓഫിസറുടെ മാര്‍ഗ്ഗ നിര്‍ദേശങ്ങളനുസരിച്ച് അന്വേഷണം നടത്തുന്ന പൃഥ്വിരാജിന്‍റെ വേഷം. ആ രീതിയില്‍ തയ്യാറാക്കിയ കഥയുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളും മെഗാ സ്റ്റാറിനെ കണ്ടെങ്കിലും അദ്ദേഹം അത്ര താല്പര്യം കാണിച്ചില്ല. തന്‍റെ കഥാപാത്രത്തിന് പ്രാധാന്യം കുറവാണെന്ന് മമ്മൂട്ടിക്ക് തോന്നി. പിന്നീട് പലപ്പോഴായി കൂടിക്കണ്ടെങ്കിലും കാര്യങ്ങള്‍ മുന്നോട്ട് പോകുന്നില്ല എന്ന് വന്നപ്പോള്‍ പൃഥ്വിരാജിനെ മാത്രം കേന്ദ്രികരിച്ച് സിനിമ എടുക്കാന്‍ സംവിധായകന്‍ തിരുമാനിച്ചു.

തിരക്കഥ മാറ്റി എഴുതിയപ്പോള്‍ മമ്മൂട്ടിക്കായി വച്ച വേഷം റഹ്മാന് നല്‍കി. നേരത്തെ റോഷന്‍റെ നോട്ടുബുക്ക് എന്ന സിനിമയില്‍ നിന്നും മമ്മൂട്ടി സമാനമായ കാരണങ്ങള്‍ പറഞ്ഞ് പിന്മാറിയിരുന്നു. ആ വേഷം പിന്നീട് സുരേഷ് ഗോപിയാണ് ചെയ്തത്.

7. റണ്‍ ബേബി റണ്‍

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍ 2

സച്ചിയുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം. നായകനായ ക്യാമറാമാന്‍ വേണുവിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെയാണ് ആദ്യം പരിഗണിച്ചതെങ്കിലും അവസാനം നറുക്ക് വീണത് പതിവ് പോലെ മോഹന്‍ലാലിനാണ്. അമല പോള്‍, ബിജു മേനോന്‍, സായ കുമാര്‍, സിദ്ദിക്ക് തുടങ്ങിയവരും അഭിനയിച്ച സിനിമ 15 കോടിയിലധികമാണ്‌ പ്രേക്ഷകരില്‍ നിന്ന് മാത്രം നേടിയത്.

Also Read  കോടികള്‍ ധൂര്‍ത്തടിച്ച മലയാള ചിത്രങ്ങള്‍ 

8. മണിച്ചിത്രത്താഴ്

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍ 3

മണിച്ചിത്രത്താഴിലെ സണ്ണി ജോസഫ് എന്ന അരക്കിറുക്കന്‍ മനശാസ്ത്രജ്ഞനായി മോഹന്‍ലാലിനെ അല്ലാതെ മറ്റൊരാളെ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. സിനിമയിലെ ഹാസ്യ രംഗങ്ങളില്‍ അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ നിര്‍ണ്ണായകമാകുകയും ചെയ്തു. എന്നാല്‍ ആ വേഷത്തിന് വേണ്ടി ആദ്യം ആലോചിച്ചത് മമ്മൂട്ടിയെ ആണെന്നും ഹാസ്യ രംഗങ്ങള്‍ കൂടിപ്പോയത് കൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും സംവിധായകനായ ഫാസില്‍ അടുത്തിടെ ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ മമ്മൂട്ടിക്ക് നഷ്ടപ്പെട്ട സൂപ്പര്‍ഹിറ്റ് സിനിമകളുടെ പട്ടികയില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായ മണിച്ചിത്രത്താഴും ഇടം പിടിച്ചു.

9. ഡ്രൈവിങ്ങ്  ലൈസൻസ്

Driving licence

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ മുഖ്യ വേഷത്തിലെത്തിയ കഴിഞ്ഞ വർഷത്തെ ചിത്രമാണ് ഡ്രൈവിങ്ങ് ലൈസൻസ്. സച്ചിയുടെ രചനയിൽ ലാൽ ജൂനിയറാണ് സിനിമ സംവിധാനം ചെയ്തത്.

ഏകദേശം അഞ്ചു വർഷം മുമ്പ് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയ സിനിമയിലെ സൂപ്പർ സ്റ്റാർ വേഷത്തിനു വേണ്ടി മമ്മൂട്ടിയെയാണ് അണിയറപ്രവർത്തകർ ആദ്യം സമീപിച്ചത്. മമ്മൂട്ടിയും സംവിധായകൻ ലാലും അഭിനയിക്കുന്ന സിനിമയാണ് അന്ന് സംവിധായകൻ്റെ മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷെ മമ്മൂട്ടിയുടെ താൽപര്യക്കുറവ് കാരണം  പോയി. അവസാനം അദ്ദേഹം ‘നോ’  പറഞ്ഞതോടെ പുതിയ താരങ്ങൾക്ക് വേണ്ടി തിരക്കഥ മാറ്റിയെഴുതുകയായിരുന്നു. പൃഥ്വിരാജ് നിർമാണം കൂടി ഏറ്റെടുത്ത ഡ്രൈവിങ്ങ് ലൈസൻസ് പോയ വർഷത്തെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്.

തിരക്ക് കൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഒരാള്‍ ഒരു സിനിമ വേണ്ടെന്ന് വയ്ക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ പൊതുവേ സംഭവിക്കാറുമുണ്ട്. അങ്ങനെ നഷ്ടപ്പെടുത്തിയ സിനിമകള്‍ ചിലപ്പോള്‍ വമ്പന്‍ വിജയങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചേക്കാം. മമ്മൂട്ടിയെ സംബന്ധിച്ച് ഈ പട്ടിക അവസാനിക്കുന്നില്ല. അഗ്നിസാക്ഷി, അകലെ, പോലെയുള്ള കലാമൂല്യമുള്ള സിനിമകളും അദ്ദേഹം പോലുമറിയാതെ ആ കൈയില്‍ നിന്ന് വഴുതിപ്പോയിട്ടുണ്ട്. ഇരുവര്‍, ഷോലെ (റീമേക്ക്), പൊറിഞ്ചു മറിയം ജോസ്, നിർണ്ണയം, നരൻ എന്നിങ്ങനെയുള്ള വിവിധ സിനിമകൾ അദ്ദേഹം ഒഴിവാക്കുകയോ അല്ലെങ്കിൽ മറ്റൊരാളിലേക്ക് വഴുതിപ്പോകുകയോ ചെയ്തിട്ടുണ്ട്. അറിഞ്ഞവ ഇത്ര മാത്രം, അറിയാത്തവ ഇതിലുമേറെ കാണുമെന്ന് നിശ്ചയം.

The End


Cover Image Credit: Rojan Nath

[The post is originally published on December 20th, 2016 and modified later]

Leave a Comment

Your email address will not be published. Required fields are marked *