ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ – ഭാഗം രണ്ട്

 

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ – ഭാഗം ഒന്ന് വായിക്കാം

6) ടവര്‍ ഓഫ് ലണ്ടന്‍, യുകെ

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ - ഭാഗം രണ്ട് 1

ഒരു കാലത്ത് ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ താമസസ്ഥലമായിരുന്ന ലണ്ടന്‍ ടവറിനെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. 1078ല്‍ പണികഴിപ്പിച്ച കോട്ട ബ്രിട്ടനിലെ ഏറ്റവുമധികം പ്രേത സാന്നിധ്യമുള്ള സ്ഥലമായാണ് ഇന്നറിയപ്പെടുന്നത്.

രാജഭരണ കാലത്ത് പലവിധത്തിലുള്ള കൊടിയ പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കൊട്ടാരം സാക്ഷിയായി. രാജാവ് ഹെന്‍റ്റി എട്ടാമന്‍റെ ഭാര്യയായിരുന്ന ആന്‍ ബോയ്ലിന്‍ വധിക്കപ്പെട്ടത് ഇവിടെ വച്ചാണ്. ശിക്ഷയില്‍ നിന്ന്‍ രക്ഷപ്പെടാനായി അവര്‍ കൊട്ടാരത്തിലെ രഹസ്യ മുറിയില്‍ കയറി ഒളിച്ചെങ്കിലും സൈനികര്‍ അവരെ കണ്ടെത്തുകയും തല വെട്ടിമാറ്റുകയും ചെയ്തു. റോയല്‍ ചാപ്പലിന്‍റെ പരിസരത്തും വധിക്കപ്പെട്ട സ്ഥലത്തും തല വെട്ടിമാറ്റിയ നിലയില്‍ അവരെ കാണാറുണ്ടെന്ന് ഇന്നും പലരും പറയാറുണ്ട്.

രാത്രി വേഷത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന രണ്ടു കുട്ടികളാണ് മറ്റൊരു കാഴ്ച. ഭയം നിറഞ്ഞ കണ്ണുകളോടെ നോക്കുന്ന അവര്‍ എപ്പോഴും കൈകോര്‍ത്തു പിടിച്ചാകും നടക്കുക. പഴയ രാജകുമാരന്മാരായിരുന്നു അവരെന്നാണ് കരുതപ്പെടുന്നത്. സ്വന്തം അമ്മാവനായിരുന്ന ഗ്ലൌസ്റ്ററിലെ ഡ്യൂക്കിനാല്‍ കോട്ടയില്‍ വച്ച് കൊല ചെയ്യപ്പെട്ട രണ്ടു കുട്ടികളെ കുറിച്ച് ചരിത്രം പറയുന്നുണ്ട്. അവരായിരിക്കും ദുരൂഹമായ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ കുട്ടികളെന്ന് കരുതപ്പെടുന്നു.

7) ലിന്‍ഡ വിസ്റ്റ ഹോസ്പിറ്റല്‍, യുഎസ്

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ - ഭാഗം രണ്ട് 2

 ലോസ്ഏഞ്ചല്‍സിലെ ഏറ്റവും പ്രശസ്തമായ ഹോസ്പിറ്റലായിരുന്ന ലിന്‍ഡ വിസ്റ്റയ്ക്ക് കഷ്ടകാലം തുടങ്ങിയത് 1970കളിലാണ്. ഇവിടെ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും കൂടുതല്‍ മെച്ചപ്പെട്ട സൌകര്യങ്ങള്‍ നോക്കി മറ്റ് ഹോസ്പിറ്റലുകളിലേക്ക് പോയതോടെ രോഗികള്‍ വലഞ്ഞു. പലരും ദാരുണമായി മരണത്തിന് കീഴടങ്ങി. 1991ല്‍ കെട്ടിടം തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട നിലയിലായി. രാത്രി സമയങ്ങളില്‍ ദയനീയമായ നിലവിളികളും മനുഷ്യ ശബ്ദങ്ങളും അജ്ഞാത വ്യക്തികളുടെ സാന്നിധ്യവും കണ്ടു തുടങ്ങിയതോടെ പ്രദേശവാസികള്‍ ഭയന്നു പോയി.

സംഭവം വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഠനത്തിനെത്തിയ വിദഗ്ധ സംഘം അസാധാരണവും എന്നാല്‍ ദുരൂഹവുമായ ചില കാര്യങ്ങള്‍ ഇവിടെ നടക്കുന്നു എന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. പഴയ ആശുപത്രിയിലെ ഓപ്പറേഷന്‍ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടതായി നാട്ടുകാരില്‍ പലരും പറഞ്ഞിട്ടുണ്ട്. അവള്‍ രക്ഷയ്ക്കായി നിലവിളിക്കുകയും അടുത്തെത്തുന്നവരുടെ ഒരു കൈ സഹായം തേടുകയും ചെയ്യും.

8)ടകകനനുമ അമ്യൂസ്മെന്‍റ് പാര്‍ക്ക്, ജപ്പാന്‍

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ - ഭാഗം രണ്ട് 3

സാങ്കേതിക വിദ്യയില്‍ വിപ്ലവം സൃഷ്ടിച്ച ജപ്പാനിലെ ഈ പാര്‍ക്ക് ഇന്ന്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. മനോഹരമായ ഭൂപ്രകൃതിയും നല്ല കാലാവസ്ഥയുമുള്ള പ്രദേശത്ത് വിനോദ സഞ്ചാരത്തിന്‍റെ കുതിച്ചു ചാട്ടം പ്രതീക്ഷിച്ച് 1973ലാണ് പാര്‍ക്ക് നിര്‍മിച്ചത്. പക്ഷേ രണ്ടു വര്‍ഷത്തിനകം അത് അടച്ചു പൂട്ടി. അതിനകം നടന്ന വിചിത്രവും ദാരുണവുമായ അനവധി മരണങ്ങളാണ് സ്ഥാപനത്തെ തകര്‍ത്തത്.

1986ല്‍ പാര്‍ക്ക് വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അപകട മരണങ്ങള്‍ കൂടിയതോടെ ഒരു വര്‍ഷത്തിനകം വീണ്ടും പൂട്ടി. പാര്‍ക്കിലെ എല്ലാ സംവിധാനങ്ങളും വസ്തുവകകളും ഇന്നും അതേ പോലെ തന്നെ അവിടെയുണ്ടെങ്കിലും സാഹസികരായ ചില ടൂറിസ്റ്റുകളൊഴിച്ച് ആരും പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കാറില്ല. ജപ്പാന്‍റെ ഒരു ടൂറിസം ഭൂപടത്തിലും ഇന്ന്‍ ഈ പാര്‍ക്കിനെ കുറിച്ച് പരാമര്‍ശമില്ല. ഔദ്യോഗികമായി ആരും ടകകനനുമയെക്കുറിച്ച് പറഞ്ഞു തരില്ല, ചുരുക്കത്തില്‍ ഇങ്ങനെയൊരു സ്ഥലമേ രാജ്യത്തില്ല എന്നാണ് ജപ്പാന്‍ സര്‍ക്കാരിന്‍റെ ഭാവം.

9) ഹോയ ബസിയു വന പ്രദേശം, റൊമാനിയ

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ - ഭാഗം രണ്ട് 4

റൊമാനിയയിലെ ബര്‍മുഡ ട്രയാങ്കിള്‍ എന്നാണ് ഈ വനപ്രദേശം അറിയപ്പെടുന്നത്. പ്രദേശത്ത് ഉള്ളതായി പറയുന്ന പ്രേത സാന്നിധ്യത്തെക്കുറിച്ച് അറിയാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ സാഹസികരും പ്രേത-അന്വേഷകരും ഇവിടെ എത്താറുണ്ട്.

വനത്തിലേക്ക് പോയ പലരും ഒരു സ്ത്രീയുടെ മുന്നറിയിപ്പ് രൂപത്തിലുള്ള ശബ്ദം കേട്ടതായി പറഞ്ഞിട്ടുണ്ട്. ഇവിടെ എത്തിയാല്‍ കയ്യിലുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാതെയാകും. ആളുകള്‍ക്ക് ഛര്‍ദ്ദി, തലകറക്കം, പൊള്ളല്‍, മൈഗ്രെയിന്‍ എന്നിവ അനുഭവപ്പെടും. കാട്ടിലേക്ക് പോയ പലരും തിരിച്ചു വന്നിട്ടില്ലെന്നാണ് അടുത്ത ഗ്രാമത്തിലുള്ളവര്‍ പറയുന്നത്. മനുഷ്യ സാധ്യമല്ലാത്ത പല പ്രവര്‍ത്തികളും ഇവിടെ നടക്കുന്നതായി ഗവേഷകരും പറഞ്ഞിട്ടുണ്ട്.

10) ഓര്‍ദാര്‍ സര്‍ ഗ്ലയര്‍, ഫ്രാന്‍സ്

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ - ഭാഗം രണ്ട് 5

ഫ്രാന്‍സിലെ ഈ കൊച്ചു ഗ്രാമം ഇന്ന്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നാസികളുടെ അധിനിവേശ കാലത്ത് 1944ല്‍ ഗ്രാമത്തിലുള്ള എല്ലാവരെയും അവര്‍ കൊലപ്പെടുത്തി. 642പേരാണ് അന്ന്‍ ഇവിടെ കൊല്ലപ്പെട്ടത്.

ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഗ്രാമം സന്ദര്‍ശിക്കാന്‍ എത്തുന്നത്. പഴയ കാലത്തിന്‍റെ ഓര്‍മയ്ക്കായി ഫ്രഞ്ച് സര്‍ക്കാര്‍ ഗ്രാമത്തെ ഒരു സ്മാരകമായി നിലനിര്‍ത്തിയിരിക്കുന്നു.

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ - ഭാഗം രണ്ട് 6

ഇന്ത്യയ്ക്കു പുറത്തുള്ള ദുരൂഹവും വിചിത്രവുമായ സ്ഥലങ്ങള്‍ - ഭാഗം രണ്ട് 7

Leave a Comment

Your email address will not be published. Required fields are marked *