ഇന്ത്യയിലെ മക്കള് രാഷ്ട്രീയം
ഇന്ത്യയിലെ മക്കള് രാഷ്ട്രീയത്തിന് ഇവിടത്തെ ജനാധിപത്യത്തെക്കാളും പഴക്കമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് രാജ്യസ്നേഹവും പോരാട്ടങ്ങളുമാണ് ഒരാള്ക്ക് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നതെങ്കില് മുമ്പേ നടന്നുപോയവരുടെ സ്വാധീനമാണ് ഇന്ന് പലര്ക്കും അധികാരത്തിലേക്കുള്ള ചവിട്ടുപടിയാകുന്നത്. അതിനിടയില് സമരചരിത്രവും സാധാരണക്കാരുടെ പ്രശ്നങ്ങള് അറിയാനുള്ള കഴിവും അവര്ക്ക് അന്യമാകുന്നു. രാഷ്ട്രീയം തന്നെ ഒരു കച്ചവടമായി മാറിയതുകൊണ്ട് തന്റെ മക്കളെയും മറ്റ് ബന്ധുക്കളെയുമൊക്കെ പിന്ഗാമികളാക്കാന് ചില നേതാക്കള് കാണിക്കുന്ന ഉത്സാഹം നമുക്ക് മനസിലാക്കാവുന്നതെയുള്ളൂ. രാജ്യത്തിന് വേണ്ടി സ്വയമര്പ്പിച്ച ഗാന്ധിജി മക്കള്ക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. തന്റെ പിന്ഗാമികള് എന്ന …