മാതാപിതാക്കളോട് നമ്മള് ചെയ്യുന്നത്
ഒരു ഇടത്തരം കുടുംബത്തിലായിരുന്നു വിവേകിന്റെ ജനനം. മലയാളം അദ്ധ്യാപകനായ ശ്രീധരന് മാഷിന്റെയും സരസ്വതിയമ്മയുടെയും ഏക മകന്. ഒരുപാട് കാത്തിരിപ്പിനും നേര്‍ച്ചകള്‍ക്കും ശേഷമാണ് സന്താന ഭാഗ്യം ഉണ്ടായത് എന്നത് കൊണ്ട് അവര്‍ യാതൊരു കുറവും അറിയിക്കാതെയാണ് അവനെ വളര്‍ത്തിയത്. അവന്റെ ഏതാഗ്രഹവും യാതൊരു മടിയും കൂടാതെ അവര്‍ സാധിപ്പിച്ചു കൊടുത്തു. നല്ല വിദ്യാഭ്യാസം, എറണാകുളത്തെ പ്രശസ്തമായ മാനേജ്മെന്റ് കോളേജില്‍ ഉന്നത പഠനം. ശ്രീധരന് മാഷും ഭാര്യയും എല്ലാ അര്‍ഥത്തിലും വിവേകിന്റെ ഭാവി സുരക്ഷിതമാക്കി. മകനെ പിരിഞ്ഞിരിക്കുന്നത് …