Month: August 2013

ചൊവ്വയില്‍ താമസമുറപ്പിക്കാന്‍ തയ്യാറായി 8000 ഇന്ത്യക്കാര്‍

   എണ്ണായിരത്തില്‍ പരം ഇന്ത്യക്കാര്‍ ചൊവ്വയില്‍ താമസമുറപ്പിക്കാന്‍ പദ്ധതിയിടുന്നതായി പിടിഎ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത പത്തു വര്‍ഷത്തിനകം ചൊവ്വയില്‍ മനുഷ്യവാസമുറപ്പിക്കാനായി ആവിഷ്ക്കരിച്ച മാര്‍സ് വണ്‍ പ്രൊജക്ടില്‍ ആഗസ്റ്റ് 27 വരെ 8107 ഇന്ത്യക്കാരാണ് അപേക്ഷിച്ചത്. ആഗസ്റ്റ് 31 ആണ് അവസാന തീയതി. 2023ഓടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയിലേക്ക് ഇതുവരെ 1,65,000ത്തില്‍ പരം ആളുകളാണ് അപേക്ഷിച്ചത്. അതില്‍ 37,852 അപേക്ഷകളുമായി അമേരിക്കയാണ് ഒന്നാമത്. ചൈന (13,124), ബ്രസില്‍ (8,686), റഷ്യ (7,138), ബ്രിട്ടന്‍ (6,999),മെക്സിക്കൊ (6,771) എന്നിങ്ങനെയാണ് …

ചൊവ്വയില്‍ താമസമുറപ്പിക്കാന്‍ തയ്യാറായി 8000 ഇന്ത്യക്കാര്‍ Read More »

ബോയ്ഫ്രണ്ട് ട്രാക്കര്‍ : പങ്കാളിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇതാ ഒരു പുതിയ വഴി

     പങ്കാളി നിങ്ങളെ ചതിക്കുന്നു എന്ന സംശയം നിങ്ങള്‍ക്കുണ്ടോ ? അയാളെ/അവളെ രഹസ്യമായി നിരീക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കായി ഒരു പോര്‍ച്ചുഗീസ് കമ്പനി സ്മാര്‍ട്ട് ഫോണ്‍ ആപ്പ്ളിക്കേഷന്‍ തന്നെ പുറത്തിറക്കിയിരിക്കുന്നു. ബോയ്ഫ്രണ്ട് ട്രാക്കര്‍ എന്ന ഈ ആപ്പ്ളിക്കേഷന്‍ പങ്കാളിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ അത് ഒരു ഡിറ്റക്ടീവിനെ പോലെ പ്രവര്‍ത്തിച്ചു തുടങ്ങും. മൊബൈലിന്‍റെ ലൊക്കേഷന്‍ വിവരങ്ങള്‍ രണ്ടാമനെ കൂടെക്കൂടെ അറിയിക്കുന്ന ബോയ്ഫ്രണ്ട് ട്രാക്കര്‍ അതില്‍ വരുന്നതും അയക്കുന്നതുമായ സന്ദേശങ്ങളുടെ …

ബോയ്ഫ്രണ്ട് ട്രാക്കര്‍ : പങ്കാളിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇതാ ഒരു പുതിയ വഴി Read More »

ഇഡ്ഡലിയും സാമ്പാറും ഇന്ത്യയിലെ ഏറ്റവും നല്ല പ്രഭാത ഭക്ഷണം

 ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണമായി ഇഡ്ഡലിയും സാമ്പാറും തെരഞ്ഞെടുക്കപ്പെട്ടു. മുംബൈ കോളേജ് ഓഫ് ഹോം സയന്‍സ് ഡയറക്ടര്‍ മാലതി ശിവരാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ രാജ്യത്തെ നാല് മെട്രോ നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇഡ്ഡലിയും സാമ്പാറും ജേതാവായത്. ചെന്നൈ, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ എട്ടിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള 3600 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. പുതുതലമുറ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധാലുക്കളാണെങ്കിലും ഭക്ഷണകാര്യങ്ങളില്‍ ഉദാസീന മനോഭാവമാണ് കാണിക്കുന്നതെന്ന് മാലതി ശിവരാമകൃഷ്ണന്‍ പറഞ്ഞു. പലരും പ്രാതലിന്‍റെ കാര്യത്തില്‍ അലംഭാവമാണ് കാണിക്കുന്നത്. …

ഇഡ്ഡലിയും സാമ്പാറും ഇന്ത്യയിലെ ഏറ്റവും നല്ല പ്രഭാത ഭക്ഷണം Read More »

ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ ഇനി എളുപ്പത്തില്‍ ഡിലേറ്റ് ചെയ്യാം

  ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍- ഫെയ്സ്ബുക്ക്, ഓര്‍ക്കൂട്ട്, മൈ സ്പേസ്,ഗൂഗിള്‍- ഡിലേറ്റ് ചെയ്യുക എന്നത് പലപ്പോഴും ശ്രമകരമാണ്. സമയനഷ്ടം കൂടിയോര്‍ക്കുമ്പോള്‍ പലരും അതിനു മെനക്കെടാറില്ല. എന്നാല്‍ അത്തരം അക്കൌണ്ടുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ചാല്‍ അതിലെ സ്വകാര്യ വിവരങ്ങള്‍ ആരുടെയൊക്കെ കയ്യിലെത്തുമെന്ന് പറയാനാവില്ല. ഇപ്പോള്‍ ഇതാ Justdelete.me എന്ന വെബ്സൈറ്റ് അതിനൊരു പോംവഴി കണ്ടെത്തിയിരിക്കുന്നു. റോബ് ലൂയിസും ഡിസൈനര്‍ എഡ് പൂളും ചേര്‍ന്ന്, കഴിഞ്ഞയാഴ്ച്ച, അവതരിപ്പിച്ച ജസ്റ്റ്ഡിലേറ്റ്.മീയില്‍ ഇന്ന്‍ നിലവിലുള്ള പ്രശസ്തമായ വെബ് സര്‍വീസുകളുടെയെല്ലാം അക്കൌണ്ട് ഡിലേറ്റ് ചെയ്യാനുള്ള ലിങ്ക് …

ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ ഇനി എളുപ്പത്തില്‍ ഡിലേറ്റ് ചെയ്യാം Read More »

മഅദനിയുടെ തടവറയും തീവ്രവാദത്തിന്‍റെ കാണാപ്പുറങ്ങളും

  ഒടുവില്‍ ഹൈക്കോടതിയും മഅദനിയെ കൈവിട്ടു. ബാംഗ്ലൂര്‍ ബോംബ് സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന അദ്ദേഹം തന്‍റെ മോശം ആരോഗ്യസ്ഥിതി കാണിച്ച് ജാമ്യാപേക്ഷ നല്‍കിയെങ്കിലും സുപ്രീംകോടതിയെ സമീപിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. മഅദനി മോശം അവസ്ഥയിലാണെങ്കിലും അത് തുടര്‍ ചികില്‍സക്ക് അദ്ദേഹം തയ്യാറാകാത്തതുകൊണ്ടാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. അതിനിടയില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ മഅദനിയുടെ തടവ് ജീവിതം രണ്ടു വര്‍ഷം പിന്നിട്ടു. 2011 ആഗസ്റ്റ് മാസത്തിലാണ് കര്‍ണ്ണാടക പോലീസ് കൊല്ലം അന്‍വാശേരിയില്‍ നിന്ന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. …

മഅദനിയുടെ തടവറയും തീവ്രവാദത്തിന്‍റെ കാണാപ്പുറങ്ങളും Read More »

കോള കുടിക്കൂ, അസുഖങ്ങളെ ക്ഷണിച്ചു വരുത്തൂ

     പല നിറങ്ങളിലും രുചികളിലുമുള്ള ശീതള പാനീയങ്ങള്‍ മിക്കവര്‍ക്കും, പ്രത്യേകിച്ച് യുവതലമുറയ്ക്ക്, ഒരു ഹരമാണ്. വീട്ടില്‍ അത് സ്ഥിരമായി വാങ്ങിവെയ്ക്കുന്നവരും യാത്രകളില്‍ കോള പാനീയങ്ങളെ മാത്രം ആശ്രയിക്കുന്നവരും ഒട്ടും കുറവല്ല. കുടിവെള്ളം കൊണ്ടുനടക്കണ്ട, ദാഹിക്കുമ്പോള്‍ അടുത്തുള്ള കൂള്‍ബാറില്‍ നിന്ന്‍ ഇഷ്ടമുള്ള ബ്രാന്‍റ് വാങ്ങികുടിക്കാം. ഇതൊക്കെയാണ് പലരെയും ഇത്തരം റെഡിമെയ്ഡ് പാനീയങ്ങളിലേക്ക് അടുപ്പിക്കുന്നത്. പക്ഷേ ഇവ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. കോള പാനീയങ്ങള്‍ പതിവായി കുടിക്കുന്നത് എല്ലുകളുടെ ബലക്ഷയത്തിനും അസ്ഥികളുടെ …

കോള കുടിക്കൂ, അസുഖങ്ങളെ ക്ഷണിച്ചു വരുത്തൂ Read More »

ജോര്‍ജ്ജിന്‍റെ യുദ്ധകാഹളവും യൂത്ത് കോണ്‍ഗ്രസ്സിന്‍റെ ചീമുട്ട പ്രയോഗവും

       സെക്രട്ടേറിയറ്റ് ഉപരോധം കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെയും സര്‍ക്കാരിന്‍റെയും അടുത്ത തലവേദന തുടങ്ങി. അതുപക്ഷേ വി.എസില്‍ നിന്നോ പിണറായിയില്‍ നിന്നോ അല്ല, മറിച്ച് യു.ഡി.എഫിന്‍റെ സ്വന്തം ചീഫ് വിപ്പ് പി.സി ജോര്‍ജ്ജില്‍ നിന്നാണ്. എല്‍.ഡി.എഫ് പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അദ്ദേഹം സര്‍ക്കാറിനെതിരെ ഉന്നയിക്കുന്നത്. എ ഗ്രൂപ്പ്- പിസി പോരിനെ ഐ ഗ്രൂപ്പ് മനസ്സറിഞ്ഞ് പ്രോല്‍സാഹിപ്പിക്കുക കൂടി ചെയ്യുമ്പോള്‍ ഗ്യാലറിയിലിരുന്ന് കയ്യടിക്കുകയല്ലാതെ പ്രതിപക്ഷത്തിന് കാര്യമായൊന്നും ചെയ്യാനുമില്ല. ഇന്ന്‍ പിസി ജോര്‍ജ്ജ് പറയുന്നത് നാളെ പ്രതിപക്ഷം പറയും …

ജോര്‍ജ്ജിന്‍റെ യുദ്ധകാഹളവും യൂത്ത് കോണ്‍ഗ്രസ്സിന്‍റെ ചീമുട്ട പ്രയോഗവും Read More »

ചൈനക്കെതിരെ ഇന്ത്യയുടെ ‘പ്രതിഷേധാ’യുധം; ബീജിങ്ങ് പരിഭ്രാന്തിയില്‍

    ചൈനയുടെയും പാക്കിസ്ഥാന്‍റെയും തുടര്‍ച്ചയായുള്ള അതിര്‍ത്തി ലംഘനങ്ങളെ നേരിടാന്‍ ഇന്ത്യ തങ്ങളുടെ വജ്രായുധം ഒരിക്കല്‍കൂടി പരീക്ഷിച്ചു. അരുണാചല്‍പ്രദേശില്‍ ചൈന അതിര്‍ത്തി ലംഘിച്ചുവെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ ഇന്നലെ രാത്രി വൈകിയാണ് പ്രതിഷേധം (protest) എന്നറിയപ്പെടുന്ന മാരകായുധം ഇന്ത്യ വീണ്ടും പുറത്തെടുത്തത്. ആദ്യം ഹൈക്കമ്മീഷന്‍ തലത്തിലും തുടര്‍ന്നു ഇന്ന് രാവിലെയോടെ വിദേശകാര്യ സെക്രട്ടറി തലത്തിലും പ്രയോഗിച്ച ‘പ്രതിഷേധം’ ബീജിങ്ങില്‍ ഉണ്ടാക്കിയ നാശനഷ്ടം എത്രത്തോളമെന്ന് ഇനിയും അറിവായിട്ടില്ല. എങ്കിലും ഇന്ത്യയുടെ നീക്കത്തില്‍ ചൈന പരിഭ്രാന്തരാണെന്നും വാര്‍ത്തയറിഞ്ഞ് ബോധം കെട്ടുവീണ …

ചൈനക്കെതിരെ ഇന്ത്യയുടെ ‘പ്രതിഷേധാ’യുധം; ബീജിങ്ങ് പരിഭ്രാന്തിയില്‍ Read More »

പ്രമേഹം നിയന്ത്രിക്കാനുള്ള 14 വഴികള്‍

  പൂര്‍ണ്ണമായി ചികില്‍സിച്ചു മാറ്റാന്‍ കഴിയാത്ത മാറാവ്യാധിയാണ് പ്രമേഹം. പലരും കരുതുന്നത് പോലെ ഇത് ഒരു നിസാര രോഗമല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ അത്യന്തം അപകടകാരിയായി മാറുന്ന അസുഖമാണ് പ്രമേഹമെന്ന് വൈദ്യശാസ്ത്രം തന്നെ പറയുന്നുണ്ട്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രമേഹ രോഗിക്ക് തന്‍റെ അസുഖത്തെ കീഴ്പ്പെടുത്താന്‍ സാധിക്കും. പ്രമേഹം നിയന്ത്രണത്തില്‍ വരുത്താന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു. 1)  എന്നും കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. സമയം തെറ്റിയുള്ള ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. 2)  ഹോട്ടല്‍ …

പ്രമേഹം നിയന്ത്രിക്കാനുള്ള 14 വഴികള്‍ Read More »

Skyrocket Your Website Speed with 

HostArmada!

Now with 80% Discount!