ഹാപ്പി ബര്‍ത്ത്ഡേ, ഉമ്മന്‍ ചാണ്ടി
കണ്ണൂരില്‍വച്ച് മുഖ്യമന്ത്രിക്ക് ഇന്നലെ കിട്ടിയത് ജന്മദിനസമ്മാനമാണോ എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. കാരണം രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ ഒക്ടോബര്‍ 31നു ഉമ്മന്‍ ചാണ്ടിയുടെ പിറന്നാളാണ്. വെറും പിറന്നാളല്ല, സപ്തതി. അറിഞ്ഞോ അറിയാതെയോ ആഘോഷമായി തന്നെ മുഖ്യനെ സ്വീകരിച്ച കണ്ണൂരിലെ സഖാക്കള്‍ താമസിയാതെ അദ്ദേഹത്തെ (മെഡിക്കല്‍ കോളേജിലെ) നല്ല നിലയില്‍ എത്തിക്കുകയും ചെയ്തു. സ്വിറ്റ്സര്‍ലന്റിലെ മഞ്ഞില്‍ കാലു തെന്നി വീണ് ക്രച്ചസുമായി തിരഞ്ഞെടുപ്പിനെ നേരിട്ട പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് പിറന്നാള്‍ ആഘോഷം എങ്ങനെയാണ് …