ചിരിക്കും ദൈവങ്ങള് – കഥ
സരോവരം എന്ന ആ പടുകൂറ്റന് വീടിന്റെ പൂജാമുറിയില് നിന്ന് ഉച്ചത്തിലുള്ള മന്ത്രോചാരണങ്ങളും മണിയടിയൊച്ചയും ഏറെ നേരമായി ഉയര്ന്നു കേള്ക്കാം. രവീന്ദ്രന് എന്ന നഗരത്തിലെ അറിയപ്പെടുന്ന ബ്ലേഡ് ബിസിനസുകാരനെ അറിയുന്ന എല്ലാവര്ക്കും ആ ശബ്ദ കോലാഹലങ്ങള് പരിചിതമാണ്. എന്നും കാലത്ത് കുളി കഴിഞ്ഞു വന്നാല് ഒരു മണിക്കൂര് നേരം ഭഗവാന് പൂജ ചെയ്യണം എന്നത് വര്ഷങ്ങളായുള്ള അയാളുടെ ശീലവും നിര്ബന്ധവുമാണ്. പൂജ കഴിഞ്ഞ് അയാള് പുറത്തു വരുന്നതും കാത്ത് ഒരു വൃദ്ധ വാതില്ക്കല് തന്നെ നിലയുറപ്പിച്ചെങ്കിലും അതിലെ നടന്നു …