ഉമ്മച്ചന്റെ പ്രമോഷനും കുമ്മനത്തിന്റെ പണിഷ്മെന്റ് ട്രാന്‍സ്ഫറും; യച്ചൂരി എങ്ങനെ ഗോളടിക്കും
കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിക്കും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ലഭിച്ച അപ്രതിക്ഷിത സ്ഥാന ചലനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായത്. ഇരുവരും ചെയ്ത സ്ത്യുതര്‍ഹ സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണ് ലഭിച്ചതെന്ന് അനുയായികള്‍ വാദിച്ചെങ്കിലും കുമ്മനത്തിന് ലഭിച്ചത് പണിഷ്മെന്റ് ട്രാന്‍സ്ഫറാണെന്നാണ് എതിരാളികള്‍ പ്രചരിപ്പിച്ചത്. ഏതായാലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് വന്ന തിരുമാനം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് കാത്തിരുന്നു കാണാം. കുമ്മനം വഴി ആദ്യ ഗോളടിച്ച മോദിജിയാണോ ഉമ്മച്ചനിലൂടെ സമനില ഗോള്‍ നേടിയ രാഹുല്ജിയാണോ അതോ ഗ്യാലറിയിലിരുന്നു …