പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ………….

പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ............. 1

 

പൂച്ചയുടെയും പട്ടിയുടെയും പേരിലുള്ള റസ്റ്റോറന്‍റുകള്‍ വിദേശികള്‍ക്ക് പുത്തരിയല്ല.ഇപ്പോഴിതാ ലണ്ടനിലെ പൂച്ച പ്രേമികള്‍ക്കായി ഒരു പുതിയ കഫെ തുറന്നിരിക്കുന്നു.ലേഡി ദിനാസ് ക്യാറ്റ് എംപോറിയം എന്നു പേരിട്ടിരിക്കുന്ന ഈ റസ്റ്റോറന്‍റില്‍ ചെന്നാല്‍ പൂച്ചകളെ മതിയാവോളം കളിപ്പിക്കാം, ഭക്ഷണം കൊടുക്കാം. കേയ്ക്ക്, സാലഡ്, സാന്‍റ്വിച്ച് എന്നിങ്ങനെയുള്ള വിഭവങ്ങള്‍ സ്വന്തമായി ആസ്വദിക്കുകയുമാവാം. ഒരു തയ്വാനീസ് ഭക്ഷണ ശൃംഖലയില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊണ്ട് ലോറന്‍ പിയേഴ്സ് എന്ന പൂച്ച പ്രേമിയാണ് റസ്റ്റോറന്‍റ് തുടങ്ങിയത്. ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ മാര്‍ച്ച് ഒന്നിനാണ് ക്യാറ്റ് എംപോറിയം ഉത്ഘാടനം ചെയ്തത്.പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ക്കകം നഗരത്തിലെ മൃഗസ്നേഹികളുടെ ഇഷ്ട കേന്ദ്രമായി മാറിയ പൂച്ച റെസ്റ്റോറന്‍റില്‍ മാര്‍ച്ച് 17 വരെയുള്ള സീറ്റുകള്‍ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞു.സ്ഥാപനത്തിന്‍റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചപ്പോള്‍ വെബ്സൈറ്റ് പ്രവര്‍ത്തനം മണിക്കൂറുകളോളം നിലച്ചുപോയി.

  ആഡംസ്ക, അര്‍ടെമീസ്, ഡോണി, ഇന്‍ഡ്യാന, ലോകി,പെട്ര, റോമിയോ എന്നിങ്ങനെ 11 പൂച്ചകളാണ് കഫേയിലുള്ളത്.ഉത്ഘാടന തീയതി പ്രഖ്യാപിച്ച് ആദ്യ നാലര മണിക്കൂറിനുള്ളില്‍ മൂവായിരത്തിലധികം ബുക്കിങ്ങുകളാണ് എംപോറിയത്തിന് ലഭിച്ചത്.1681 പേര്‍ ചേര്‍ന്ന് നല്‍കിയ രണ്ടു ലക്ഷത്തിലധികം യൂറോയാണ് സ്ഥാപനത്തിന്‍റെ മൂലധനം.  പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ............. 2 പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ............. 3 പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ............. 4പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ............. 5 പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ............. 6 പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ............. 7 പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ............. 8 പൂച്ചസ്നേഹികളേ, ഇതിലെ ഇതിലെ............. 9 

Leave a Comment

Your email address will not be published. Required fields are marked *