Entertainment

Posts about entertainment industry in India

കാലത്തെ അതിജീവിച്ച ചില സിനിമകള്‍

ന്യൂ ജനറേഷന്‍ സിനിമകളുടെ ഈ കാലഘട്ടത്തില്‍ വ്യാപകമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നിന്ന്‍ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്.അവര്‍ ചെയ്യുന്ന സിനിമയുടെ ജയ-പരാജയങ്ങള്‍ അനുസരിച്ച് വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടിയും കുറഞ്ഞുമിരിക്കുന്നു.പക്ഷേ കാലത്തെ അതിജീവിച്ച പല ചിത്രങ്ങളും മമ്മൂട്ടിയും മോഹന്‍ലാലും എതിരാളികളില്ലാതെ വിലസിയ എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ് രൂപം കൊണ്ടത്. ഇന്നും ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമകളുടെ കൂട്ടത്തില്‍ പ്രമുഖ സ്ഥാനമാണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിനുള്ളത്.1993ലെ ക്രിസ്തുമസ് അവധിക്കാലത്ത് പുറത്തിറങ്ങിയ ചിത്രം  അക്കാലത്തെ ഏറ്റവും …

കാലത്തെ അതിജീവിച്ച ചില സിനിമകള്‍ Read More »

മുംബൈ പോലീസ് : ത്രസിപ്പിക്കുന്ന ആക്ഷന്‍ ചിത്രം

  ബോബി-സഞ്ജയ് തിരക്കഥ എഴുതി, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസ് ഇന്ന്‍ തിയറ്ററുകളില്‍ എത്തി. പൃഥ്വിരാജും ജയസൂര്യയും റഹ്മാനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഏറെ ക്കാലത്തിന് ശേഷം മലയാളം കണ്ട നല്ലൊരു പോലീസ് സ്റ്റോറിയാണ്. കാസനോവയുടെ   പരാജയത്തിന്‍റെ ക്ഷീണം റോഷന്‍ ഈ ചിത്രത്തിലൂടെ തീര്‍ത്തിരിക്കുന്നു. അയാളും ഞാനും തമ്മിലിനും സെല്ലുലോയ്ഡിനും ശേഷം പൃഥ്വിരാജിന്‍റെ  മറ്റൊരു മികച്ച പ്രകടനമാണ് മുംബൈ പോലീസില്‍ കാണാന്‍ സാധിക്കുന്നത്. എറണാകുളം അസിസ്റ്റന്‍റ്  പോലീസ് കമ്മീഷണറായ ആന്‍റണി മോസസ്സായി പൃഥ്വി …

മുംബൈ പോലീസ് : ത്രസിപ്പിക്കുന്ന ആക്ഷന്‍ ചിത്രം Read More »

ഗൂഗിളില്‍ കൂടി ഇനി സിനിമയും കാണാം

ഗൂഗിള്‍ തങ്ങളുടെ ഏറ്റവും പുതിയ പ്ലേ മൂവീസ്  സംവിധാനം ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതനുസരിച്ച്  സിനിമ പ്രേമികള്‍ക്ക് തങ്ങളുടെ ഇഷ്ട ഹിന്ദി/ ഇംഗ്ലീഷ് സിനിമകളും ടെലിവിഷന്‍ പരിപാടികളും  തങ്ങളുടെ   കംപ്യൂട്ടറുകളിലും സ്മാര്‍ട് ഫോണുകളിലും ആസ്വദിക്കാന്‍ സാധിയ്ക്കും. സിനിമകളും പരിപാടികളും   വാടകക്കോ  അല്ലെങ്കില്‍  വില കൊടുത്തു വാങ്ങിച്ചോ കാണാവുന്നതാണ്. വാടക രൂപ 50 മുതലും വില്‍പന വില ഓരോ കോപ്പിക്കും ചുരുങ്ങിയത് 190 രൂപയും ആകും. വിവിധ വിഭാഗങ്ങളിലായി നൂറു കണക്കിനു സിനിമകള്‍ ഗൂഗിളിന്‍റെ കൈവശമുണ്ട്. ദി …

ഗൂഗിളില്‍ കൂടി ഇനി സിനിമയും കാണാം Read More »

ഐറ്റെം ഡാന്‍സും മലയാള സിനിമയും

 കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമയിലെ അവിഭാജ്യ ഘടകമാണ് ഐറ്റം നൃത്ത രംഗങ്ങള്‍ . അന്യ ഭാഷകളില്‍ നേരത്തെ തന്നെ ഈ പ്രവണത തുടങ്ങിയിരുന്നുവെങ്കിലും കുറെ കൂടി കഴിഞ്ഞാണ് മലയാളത്തില്‍ ഈ പുതിയ തരംഗം വേരുറപ്പിച്ചത്.  പക്ഷേ പിന്നീട് വ്യക്തമായ കഥയില്ലാത്ത സൂപ്പര്‍ താരങ്ങളുടെയുള്‍പ്പടെ പല സിനിമകളിലും ഇത്തരം രംഗങ്ങള്‍ ഒഴിച്ചു കൂടാനാവാത്തതായി. ഒരു നൃത്ത രംഗത്തില്‍ അഭിനയിക്കാന്‍ മാത്രമായി അന്യഭാഷാ സിനിമകളിലെ നടിമാര്‍ നമ്മുടെ കൊച്ചു മലയാള സിനിമയിലേക്ക് വിരുന്നു വന്നു. ഒരു വിധത്തില്‍ പറഞ്ഞാല്‍ …

ഐറ്റെം ഡാന്‍സും മലയാള സിനിമയും Read More »

മലയാളത്തിന്‍റെ അമ്മ മനസ്സിന് പ്രണാമം

  ആറു പതിറ്റാണ്ടുകളോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന അനുഗ്രഹീത നടി സുകുമാരി വിട വാങ്ങി.  ചെന്നൈ ബസന്ത് നഗര്‍ വൈദ്യുത ശ്മശാനത്തില്‍ ഇന്ന് ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെയാണ് സംസ്കാരം നടന്നത്. സംസ്കാര ചടങ്ങില്‍ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ഫെബ്രുവരി 27നു വീട്ടിലെ പ്രാര്‍ഥനാ മുറിയില്‍ നിലവിളക്ക് തെളിയിക്കുമ്പോഴാണ് തീ പടര്‍ന്ന് പിടിച്ച് സുകുമാരിയമ്മക്ക് ദേഹമാസകലം പൊള്ളലേറ്റത്. പൊള്ളലേറ്റ ഭാഗത്തെ കോശങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രത്യേക ശസ്ത്രക്രിയക്കിടയിലാണ് ഹൃദയാ ഘാതത്തെ …

മലയാളത്തിന്‍റെ അമ്മ മനസ്സിന് പ്രണാമം Read More »