Cricket

Double centuries Oneday cricket

ഏകദിന ക്രിക്കറ്റിലെ ഇരട്ട ശതകങ്ങള്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകം വരെ ഏകദിന ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും തമ്മില്‍ സമാസമം പോരാട്ടമാണ് നടന്നിരുന്നത്. ഡോണാള്‍ഡ് ബ്രാഡ്മാന്‍, വിവിയന്‍ റിച്ചാര്‍ഡ്സ്, അലന്‍ ബോര്‍ഡര്‍ ക്ലൈവ് ലോയ്ഡ് എന്നിവര്‍ മുതല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ളവര്‍ ബാറ്റുമായി തലയെടുപ്പോടെ നിന്നപ്പോള്‍ ജോള്‍ ഗാര്‍ണരും ഹാഡ്ലിയും പൊള്ളോക്കും ഷെയിന്‍ വോണും മുരളീധരനും ബൌളര്‍മാരുടെ കളം വാണു. ഇവരില്‍ പലരും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ആ മത്സരങ്ങള്‍ രണ്ടു ടീമുകള്‍ തമ്മിലുള്ള പോരാട്ടമായല്ല, മറിച്ച് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമായാണ് ക്രിക്കറ്റ് പണ്ഡിതര്‍ …

ഏകദിന ക്രിക്കറ്റിലെ ഇരട്ട ശതകങ്ങള്‍ Read More »

ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ?

പതിനാറാം നൂറ്റാണ്ടില്‍ തെക്കന്‍ ഇംഗ്ലണ്ടിലാണ് മാന്യന്‍മാരുടെ കളി എന്നറിയപ്പെടുന്ന ക്രിക്കറ്റ് ജനിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടോടു കൂടി അത് ഇംഗ്ലണ്ടിന്‍റെ ദേശീയ കായിക വിനോദമായി. ഈസ്റ്റ് ഇന്ത്യ കമ്പനി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ തുടങ്ങിയതോടെ അവിടെയെല്ലാം അവര്‍ക്കൊപ്പംഇംഗ്ലീഷുകാരുടെ പ്രിയപ്പെട്ട വിനോദമായ ക്രിക്കറ്റും രംഗപ്രവേശം ചെയ്തു. അങ്ങനെയാണ് പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി ഇന്ത്യയിലും ക്രിക്കറ്റ് എത്തുന്നത്. ഇന്ന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍റീസ്, ന്യൂസിലണ്ട് എന്നിവിടങ്ങളിലെ കോടിക്കണക്കിന് ആളുകളുടെ ഇഷ്ട വിനോദമാണ് ക്രിക്കറ്റ്. ഫുട്ബോളിന്‍റെ തിളക്കത്തില്‍ ക്രിക്കറ്റിന് ഇംഗ്ലണ്ടില്‍ …

ക്രിക്കറ്റ് ശരിക്കും മാന്യന്‍മാരുടെ കളിയാണോ ? Read More »