പുണ്യാളന് അഗര്‍ബത്തീസ് – സിനിമ റിവ്യൂ
ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കിയ പുണ്യാളന് അഗര്‍ബത്തിസ് ഒരു യുവ വ്യവസായ സംരംഭകന്റെ കഥയാണ് പറയുന്നത്. ജോയ് താക്കോല്ക്കാരന് ജീവിതത്തില്‍ ഒരുപാട് തിരിച്ചടികള്‍ നേരിട്ട ബിസിനസ്സുകാരനാണ്. എങ്കിലും എന്നെങ്കിലും ഒരു നല്ല നാള് വരുമെന്ന് അയാള്‍ സ്വപ്നം കാണുന്നു. വോഡാഫോണ്‍ കസ്റ്റമര്‍ കെയറില്‍ ജോലി ചെയ്യുന്ന ഭാര്യ അനു(നൈല ഉഷ)വാണ് അയാളുടെ ഏറ്റവും വലിയ ശക്തി. ആന പിണ്ഡത്തില്‍ നിന്ന് അഗര്‍ബത്തി ഉണ്ടാക്കുന്ന ഒരു സ്ഥാപനം അയാള്‍ തുടങ്ങുകയും അത് നല്ല രീതിയില്‍ പോകുകയും ചെയ്യുന്നു. …