മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍

350*. മുന്നൂറ്റമ്പതില്‍ പരം സിനിമകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതിനകം അഭിനയിച്ചത്. നാലര പതിറ്റാണ്ട് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ തുടങ്ങിയ ആ അഭിനയ സപര്യ ഇപ്പോള്‍ അമൽ നീരദിന്‍റെ ബിലാലിൽ വരെ എത്തി നില്‍ക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ എന്നി ഭാഷകളിലുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ … Read more

മോഹന്‍ലാലിന്‍റെ മികച്ച 25 സിനിമകള്‍

thenmavin-kombathu

  നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങള്‍, ഭാവാഭിനയത്തിന്‍റെ അത്യുന്നതങ്ങളില്‍ വിരാജിക്കാനുള്ള കഴിവ്, നവരസങ്ങളെല്ലാം ഒന്നിനൊന്ന് ഹൃദിസ്ഥം. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന്  വ്യത്യസ്തനാക്കുന്നത്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കിരീടത്തിലെ സേതുവായും കിലുക്കത്തിലെ ജോജിയായും ഭരതത്തിലെ ഗോപിനാഥനായും സദയത്തിലെ സത്യനാഥനായും വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടനായും ആ നടന്‍ … Read more

മലയാള സിനിമയിലെ കൊള്ള പലിശക്കാർ

mammootty

പലിശയ്ക്ക് കടം വാങ്ങിക്കാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല. വിവിധതരം വായ്പകൾക്ക് വേണ്ടി ദേശസാൽകൃത, സഹകരണ ബാങ്കുകൾക്ക് പുറകെ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിട്ടുള്ളവരാണ് നമ്മളിൽ ഭൂരിഭാഗവും.  മന്ത്രിമാരുടെ പ്രഖ്യാപനങ്ങളും പത്ര പരസ്യങ്ങളും വിശ്വസിച്ച് വീട് നിർമാണത്തിനോ കൃഷി ആവശ്യത്തിനോ ഉള്ള വായ്പകൾക്കുള്ള അപേക്ഷയുമായി ബാങ്കിൽ ചെല്ലുന്നവർ വട്ടം ചുറ്റി പോകും.  വിജയ് മല്ല്യയെ പോലുള്ള വമ്പൻമാർക്ക് വാരിക്കോരി … Read more

മാമാങ്കം ഒരിക്കലും ഡീഗ്രേഡ് ചെയ്യേണ്ട സിനിമയല്ല

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയെ നായകനാക്കി എം-പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള മലബാറിന്‍റെ ചരിത്രവും നാട്ടുരാജാക്കന്മാരുടെ കുടിപ്പകയും അതിനിടയില്‍ പെട്ട് ജീവിതം ഹോമിക്കുന്ന സാധാരണക്കാരായ ചാവേര്‍ പോരാളികളുടെ കഥയും വരച്ചു കാട്ടുന്നു. മലയാളം, തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി രണ്ടായിരത്തിലേറെ തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രവാസി … Read more

101 കഥകള്‍ (Stories Roundup)

Malayalam stories

2009ലാണ് ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയത്. ഗൂഗിള്‍ ബ്ലോഗ്ഗറിലായിരുന്നു തുടക്കം. ആദ്യ കാലത്ത് അത്ര സജീവമല്ലായിരുന്നുവെങ്കിലും പിന്നീട് 2013ല്‍ വേഡ്പ്രസ്സിലേക്ക് മാറിയതോടെ പതിവായി എഴുതാന്‍ തുടങ്ങി.  ഇക്കാലയളവിനുള്ളില്‍ കഥ, രാഷ്ട്രീയം, സിനിമ, ലേഖനം, നര്‍മ്മം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി മുന്നൂറ്റമ്പതിലേറെ രചനകള്‍ പ്രസിദ്ധികരിച്ചു. നേരിട്ടറിവുള്ളതും വായിച്ചറിഞ്ഞതുമായ സംഭവങ്ങളും രാഷ്ട്രീയ വിഷയങ്ങളും അനുഭവങ്ങളുമെല്ലാം കഥയ്ക്ക് ഇതിവൃത്തമായിട്ടുണ്ട്. നേരത്തെ കടലാസില്‍ … Read more

എലി

Malayalam writers

  എലി.  നമുക്കവളെ അങ്ങനെ വിളിക്കാം.  സംഗതി നമ്മുടെ ഒറിജിനല്‍ എലി തന്നെ. പക്ഷേ അതുകൊണ്ടൊന്നുമല്ല കേട്ടോ എല്ലാവരും അവളെ അങ്ങനെ വിളിക്കുന്നത്. എലിസബത്ത്‌ എന്നോ മറ്റോ ആണ് അതിന്‍റെ ശരിക്കുള്ള പേര്. കാണാന്‍ തരക്കേടില്ലാത്തത് കൊണ്ടും സല്‍സ്വഭാവിയും ആയത് കൊണ്ട് പരിസരത്തുള്ള മൂഷികന്മാര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ അവളുടെ മേല്‍ ഒരു പൊടി കണ്ണുണ്ട്. അവരെല്ലാം എലീ … Read more

സത്യന്‍ അന്തിക്കാട് സിനിമകളിലെ ഗ്രാമീണ ജീവിതങ്ങള്‍

sathyan anthikad

നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം. ഈ ആപ്തവാക്യം ശരിയാണെന്ന് സ്ഥാപിക്കാന്‍ സത്യന്‍ അന്തിക്കാട് സിനിമകളേയാവും പലപ്പോഴും നമ്മള്‍ കൂട്ടു പിടിക്കുക. കണ്ടു ശീലിച്ച നന്മകള്‍ ആധുനിക കാലത്ത് വര്‍ണ്ണ ചിത്രങ്ങളിലെ കാഴ്ചകള്‍ മാത്രമായി ഒതുങ്ങുമ്പോള്‍ സത്യന്‍ സിനിമകളാണ് ഏറെക്കുറെ അപവാദമായുള്ളത്. കുറുക്കന്‍റെ കല്യാണത്തില്‍ തുടങ്ങിയ ആ സ്വതന്ത്ര സിനിമാ ജീവിതം ഇപ്പോള്‍ ജോമോന്‍റെ സുവിശേഷങ്ങളില്‍ എത്തി നില്‍ക്കുമ്പോള്‍ … Read more

അങ്കമാലിയിലെ പ്രധാനമന്ത്രി

malayalam short story

ഫോര്‍ട്ട് കൊച്ചി ഗുജറാത്തി സ്ട്രീറ്റിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വീടിന്‍റെ വാതിലില്‍ ആരോ തുടര്‍ച്ചയായി മുട്ടുന്നത് കേട്ടാണ് ജോജി ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. വാച്ചെടുത്ത് സമയം നോക്കിയപ്പോള്‍ ഒമ്പതര. തലേന്ന് കഴിച്ചത് കുറച്ച് കൂടിപ്പോയെന്ന് അയാളുടെ മനസ് പറഞ്ഞു. ഛെ : എന്നത്തേയും പോലെ തെല്ലു കുറ്റബോധത്തോടെ കാലിയായ ബ്രാണ്ടി കുപ്പിയെടുത്ത് വേസ്റ്റ് ബിന്നിലിട്ട് അയാള്‍ വാതില്‍ക്കലേക്ക് നടന്നു. … Read more