സംഗീത ചക്രവര്ത്തി ഇല്ലാത്ത അഞ്ചു വര്ഷങ്ങള്
പോപ് സംഗീത ചക്രവര്ത്തി മൈക്കിള് ജാക്സണ് വിട വാങ്ങിയിട്ട് അഞ്ചു വര്ഷങ്ങള് പിന്നിടുന്നു. 2009 ജൂണ് അഞ്ചിനാണ് അമിതമായ മരുന്നുപയോഗം മൂലം അദ്ദേഹം അന്തരിച്ചത്. പക്ഷേ ആ മാസ്മരിക സംഗീതത്തിന് ഇന്നും ആരാധകര് ഏറെയാണ്. അദ്ദേഹത്തിന് മുമ്പും പിമ്പും അനവധി ഗായകര് പോപ് രംഗത്ത് എത്തിയെങ്കിലും ആര്ക്കും മൈക്കലിന് പകരക്കാരനാകാന് കഴിഞ്ഞില്ല. പാശ്ചാത്യ സംഗീത രംഗത്ത് എത്തിയ ആദ്യ കറുത്ത വര്ഗ്ഗക്കാരന്, ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ആല്ബത്തിന്റെ ഉടമ എന്നിങ്ങനെ മൈക്കല് ജാക്സണ് വിശേഷണങ്ങള് ഏറെയാണ്. മാനവ …