Month: January 2022

kodachadri trekking

കുടജാദ്രിയില്‍ അലിഞ്ഞ്, സര്‍വജ്ഞ പീഠം കയറി

By Mridulcp [CC BY-SA 3.0], from Wikimedia Commons കുടജാദ്രി. മൂകാംബിക ദേവി ആദി ശങ്കരന് ദര്‍ശനം നല്‍കിയ പുണ്യഭൂമി. ആ സ്ഥലവും ചുറ്റുമുള്ള പ്രകൃതി ഭംഗിയും വായിച്ചറിഞ്ഞ കാലം മുതലേ എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട്. എന്നെങ്കിലും കുടജാദ്രിയില്‍ പോകണം എന്ന് ഞാന്‍ അന്നേ ഉറപ്പിച്ചതാണ്. ഏതാണ്ട് ഒരു കൊല്ലം മുമ്പ് മല കയറാനായി ഞാന്‍ കൊല്ലൂരില്‍ പോയെങ്കിലും കാലാവസ്ഥ മോശമായത് കൊണ്ട്  നിരാശയോടെ മടങ്ങേണ്ടി വന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കുടജാദ്രിയില്‍ പോകാന്‍ …

കുടജാദ്രിയില്‍ അലിഞ്ഞ്, സര്‍വജ്ഞ പീഠം കയറി Read More »

ലോകത്തിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍

കൃഷ്ണനെയും ശിവനെയും മുതല്‍ രാക്ഷസന്‍മാരെ വരെ ആരാധിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. അതെല്ലാം ഓരോരുത്തരുടെയും വിശ്വാസത്തിന്‍റെ ഭാഗമാണ്. തമിഴ്നാട്ടില്‍ ഈറോഡിനടുത്ത് ഗാന്ധിജിയുടെ ഒരു ക്ഷേത്രമുണ്ട്. ഗാന്ധിചിന്തകള്‍ മറന്നുപോകുന്ന ആധുനിക തലമുറയെ അത് പഠിപ്പിക്കാനായി ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് അത് തുടങ്ങിയത്. അവിടെ മറ്റ് ക്ഷേത്രങ്ങളിലെ പോലെ തന്നെ ആരാധനയും വഴിപാടുകളും നടത്താം. സിനിമാപ്രേമം തലയ്ക്ക് പിടിച്ച തമിഴകത്ത് നേരത്തെ തന്നെ രജനീകാന്തിന്‍റെയും ഖുശ്ബുവിന്‍റെയും പേരില്‍ ക്ഷേത്രങ്ങളുണ്ട്. തെലങ്കാന അനുവദിച്ച സോണിയാഗാന്ധിയുടെ പേരില്‍ അടുത്തിടെ ഹൈദരാബാദിന് സമീപം ഒരു കോണ്‍ഗ്രസ് …

ലോകത്തിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍ Read More »

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍

350*. മുന്നൂറ്റമ്പതില്‍ പരം സിനിമകളിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതിനകം അഭിനയിച്ചത്. നാലര പതിറ്റാണ്ട് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയിലൂടെ തുടങ്ങിയ ആ അഭിനയ സപര്യ ഇപ്പോള്‍ അമൽ നീരദിന്‍റെ ബിലാലിൽ വരെ എത്തി നില്‍ക്കുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി, ഇംഗ്ലിഷ്, കന്നഡ എന്നി ഭാഷകളിലുമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന സിനിമ ജീവിതത്തില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനിടയില്‍ പിറന്ന വിവിധങ്ങളായ സിനിമകള്‍ പല കാരണങ്ങള്‍ കൊണ്ട് മലയാള സിനിമ …

മമ്മൂട്ടി ഒഴിവാക്കിയ 9 സൂപ്പര്‍ഹിറ്റ് സിനിമകള്‍ Read More »

malayalam short story

ചില തുണ്ട് കഥകള്‍ – ഭാഗം ഒമ്പത്

മൊസൂളിലെ പ്രതികാരം അള്ളാ…………….: ഒരു ആര്‍ത്ത നാദം ആ യെമനിയുടെ തൊണ്ടയില്‍ നിന്ന് പുറത്തേക്കൊഴുകി. അയാളുടെ വയറ്റില്‍ നിന്ന് ചീറ്റിയൊഴുകിയ രക്തം ചുറ്റുപാടുകളില്‍ വര്‍ണ്ണചിത്രങ്ങള്‍ തീര്‍ത്തു. ചോരയില്‍ മുങ്ങിക്കുളിച്ച ഇരുമ്പ് കമ്പിയുമായി നില്‍ക്കുന്ന മിസയുടെ രൂപം സയ്യിദിന്‍റെ കണ്ണുകളില്‍ ഇതാദ്യമായി മരണഭയം നിറച്ചു. മൊസൂളിലെ ഒരു അടിമച്ചന്തയില്‍ നിന്നാണ് രണ്ടു ദിവസം മുമ്പ് അയാള്‍ അവളെ വാങ്ങിയത്. അതും രണ്ടായിരത്തി നാന്നൂറ് ദിനാറിന് അഥവാ നൂറ്റമ്പത് ഇന്ത്യന്‍ രൂപയ്ക്ക്. സുന്ദരി. പല കൈകള്‍ മറിഞ്ഞതാണെങ്കിലും അവളുടെ ചിരിയും …

ചില തുണ്ട് കഥകള്‍ – ഭാഗം ഒമ്പത് Read More »