Manoj

Manoj is a writer, blogger from Palakkad-Kerala. He writes contents on current affairs, technology, cinema, health, social media and WordPress. His posts and stories appeared across magazines and websites since 1998. Get in touch with him via Twitter and Facebook.

manichitrathazhu _movie

മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും

പുറത്തിറങ്ങി ഇരുപത്തേഴ്  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ് മണിച്ചിത്രത്താഴ്. 1993ലെ ക്രിസ്തുമസ് അവധിക്കാലത്താണ് മധു മുട്ടം തിരക്കഥയെഴുതി ഫാസില്‍ സംവിധാനം ചെയ്ത ഈ സൈക്കോ ത്രില്ലര്‍ തിയറ്ററുകളില്‍ എത്തിയത്. മോഹൻലാൽ, സുരേഷ്‌ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെൻറ് , കെപിഎസി ലളിത, തിലകൻ, കുതിരവട്ടം പപ്പു എന്നിങ്ങനെയുള്ള ഒരു വൻ താരനിരയാണ് സിനിമയിൽ അണി നിരന്നത്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമിച്ച മണിച്ചിത്രത്താഴ് അക്കാലത്തെ ഏറ്റവും  ഹിറ്റായിരുന്നു. അന്നു വരെയുണ്ടായിരുന്ന സകല കളക്ഷൻ റെക്കോർഡുകളും …

മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും Read More »

e-district kerala

ഇ-ഡിസ്ട്രിക്റ്റ്: വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഓൺലൈൻ വഴി എങ്ങനെ അപേക്ഷിക്കാം?

സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി തുടങ്ങിയ സംരംഭമാണ് ഇ-ഡിസ്ട്രിക്റ്റ്. ഇതിനായി തയാറാക്കിയ പ്രത്യേക പോർട്ടൽ വഴി  തദ്ദേശ ഭരണ സ്ഥാപനങ്ങൾ നൽകുന്ന ഇരുപത്തഞ്ചിൽ പരം സർട്ടിഫിക്കറ്റുകൾക്ക് ആർക്കും ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വരുമാനം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ലൈഫ് സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ്  എന്നിവയെല്ലാം ഇതിൽ പെടും. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ആരും അക്ഷയ കേന്ദ്രങ്ങളിലോ അല്ലെങ്കിൽ സമാന സേവനങ്ങൾ നൽകുന്ന മറ്റ് കേന്ദ്രങ്ങളിലോ കാത്തുകെട്ടി നിൽക്കണ്ട എന്നർത്ഥം. കേരളം, തമിഴ്‌നാട് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ …

ഇ-ഡിസ്ട്രിക്റ്റ്: വിവിധ സർട്ടിഫിക്കറ്റുകൾക്ക് വേണ്ടി ഓൺലൈൻ വഴി എങ്ങനെ അപേക്ഷിക്കാം? Read More »

Mohanlal

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍

 മോഹന്‍ലാല്‍. ലളിതസുന്ദരമായ അഭിനയഭംഗിയുടെ അവസാന വാക്ക്. നവരസങ്ങളെല്ലാം അനായാസം അഭിനയിക്കുന്ന, ഏത് വേഷവും ഇത്ര തന്‍മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഒരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ വേറെയില്ല. സാധാരണക്കാര്‍ മുതല്‍ വിഖ്യാതവ്യക്തികള്‍ വരെ ആ അഭിനയപ്രതിഭയുടെ സിനിമകള്‍ കണ്ട് വിസ്മയം കൊണ്ടിട്ടുണ്ട്. ശിവാജി ഗണേശനും രാജ് കുമാറും അമിതാഭ് ബച്ചനും കമല്‍ ഹാസനും രജനീകാന്തുമെല്ലാം അവരില്‍ ചിലര്‍ മാത്രം. ഇത്ര ലളിതമായി അഭിനയിക്കുന്ന ഒരു നടന്‍ ഇന്ത്യയില്‍ വേറെയില്ലെന്ന് അമിതാഭും രജനിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. വാനപ്രസ്ഥവും താഴ്വാരവും …

മോഹന്‍ലാലിന്‍റെ മോശം സിനിമകള്‍ Read More »

Malayalam cinema army

മലയാള സിനിമയിലെ പട്ടാളക്കാർ

യുദ്ധ ചിത്രങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. ത്രസിപ്പിക്കുന്ന യുദ്ധ തന്ത്രങ്ങളും പോരാട്ടവീര്യവും നിറഞ്ഞു നിൽക്കുന്ന ഒട്ടനവധി സിനിമകളാണ് ഹോളിവുഡിൽ നിന്ന് മാത്രം വന്നിട്ടുള്ളത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദി പിയാനിസ്റ്റ്, പ്ലാറ്റൂൺ, ഫുൾ മെറ്റൽ ജാക്കറ്റ് എന്നിങ്ങനെയുള്ള വിഖ്യാത സിനിമകൾ നിരൂപകരുടെയും ആസ്വാദകരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റിയവയാണ്. വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ആ സിനിമകൾ യുദ്ധത്തിൻറെ കെടുതികളും സൈനികരുടെ ആത്മസമർപ്പണവും ജീവത്യാഗവുമെല്ലാം ജനമനസുകളെ ആഴത്തിൽ സ്പർശിക്കുന്ന വിധത്തിലാണ് അവതരിപ്പിച്ചത്. മറ്റ്  ഭാഷാ സിനിമകൾക്ക് …

മലയാള സിനിമയിലെ പട്ടാളക്കാർ Read More »

malayalam stories online

ചൈനീസ് പട

12,000 സൈനികര്‍  571 വിധം ആയുധങ്ങള്‍ 129 എയര്‍ ക്രാഫ്റ്റുകള്‍ ടാങ്കുകള്‍, ഡ്രോണുകള്‍, ആണവ മിസൈലുകള്‍ തുടങ്ങി സകല ആയുധങ്ങളും അണി നിരന്നപ്പോള്‍ മംഗോളിയയിലെ സുറിഹെ മരുഭൂമിക്ക് മുകളിലുള്ള ആകാശവും ചുറ്റുപാടുകളും ഒരുപോലെ സ്തംഭിച്ചു. പ്രകടനം കണ്ണിമ ചിമ്മാതെ പകര്‍ത്താന്‍ ചാനല്‍ ക്യാമറകളും വീക്ഷിക്കാന്‍ മണ്‍ മറഞ്ഞു പോയവര്‍ മുതല്‍ ചാര ഉപഗ്രഹങ്ങള്‍ വരെ അണി നിരന്നത് അതിന്‍റെ പൊലിമ കൂട്ടി.  ചൈനിസ് പടയുടെ തൊണ്ണൂറാം വാര്‍ഷികം അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സംഭവ ബഹുലമായി. രാജ്യം ആര്‍ക്ക് …

ചൈനീസ് പട Read More »

സാലറി ചലഞ്ചിൽ മുങ്ങിപ്പോയ കോടീശ്വരന്മാരുടെ കണ്ണുനീർ

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടേയുള്ളു. കേരളത്തിലെ ഇടതു സർക്കാരിൻ്റെ അവസ്ഥ അതാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. സ്പ്രിൻക്ലർ ഇടപാടിന് പിന്നാലെ സാലറി കട്ടിലും ഹൈക്കോടതി കൈ വച്ചത് സർക്കാരിനെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. ആവശ്യങ്ങൾ അനവധി, പക്ഷെ ഫണ്ടില്ല എന്ന സാഹചര്യം മറികടക്കാൻ എന്ത് ചെയ്യണം എന്ന ഗഹനമായ ആലോചനയിലാണ് ധനവകുപ്പ്.  കോവിഡ് കാലത്ത് എല്ലാവരും വീട്ടിലിരിപ്പായതോടെയാണ് സർക്കാരിൻ്റെ വരുമാനം നിലച്ചത്. നികുതി പിരിവില്ല, വാഹന പരിശോധനയില്ല. പിന്നെ ആകപ്പാടെ പ്രതീക്ഷയുണ്ടായിരുന്നത് ബവ്കോയാണ്. അതും അടച്ചതോടെ …

സാലറി ചലഞ്ചിൽ മുങ്ങിപ്പോയ കോടീശ്വരന്മാരുടെ കണ്ണുനീർ Read More »

ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോകകപ്പ് വിജയങ്ങള്‍

1983ലെ ലോകകപ്പ് വിജയം 1975ല്‍ ലോക കപ്പ് നിലവില്‍ വന്നത് മുതല്‍ വമ്പന്‍ പരാജയങ്ങളാണ് ഇന്ത്യ കളിക്കളത്തില്‍ ഏറ്റു വാങ്ങിയത്. ആദ്യ ലോക കപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ 202 റണ്‍സിന് ഇംഗ്ലണ്ടിനോട് തോറ്റു. ഈ മല്‍സരത്തിലാണ് സുനില്‍ ഗവാസ്ക്കറിന്‍റെ പിന്നീട് ഏറെ വിവാദമായ 36 റണ്‍സ് പിറന്നത്. 60 ഓവര്‍ ബാറ്റ് ചെയ്ത് 174 പന്തുകളില്‍ നിന്നാണ് ഗവാസ്ക്കര്‍ അത്രയും റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്‍റെ 334 റണ്‍സിന് മറുപടിയായി ഇന്ത്യ 132 റണ്‍സിന് പുറത്തായി. അടുത്ത ലോക കപ്പും വ്യത്യസ്തമായില്ല. 1979 ലെ ലോക കപ്പില്‍ കളിച്ച എല്ലാ മല്‍സരങ്ങളും ഇന്ത്യ തോറ്റു. രണ്ടു പ്രാവശ്യവും ഒരു കളി …

ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോകകപ്പ് വിജയങ്ങള്‍ Read More »

മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തി

      എഴുതുമ്പോഴോ സംസാരിക്കുമ്പോഴോ അക്ഷരത്തെറ്റ് വരുന്നത് സ്വാഭാവികമാണ്. അങ്ങനെ സംഭവിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. മമ്മൂട്ടിയുടെ വാക്കുകളില്‍ അക്ഷരപിശാച് കടന്നുകൂടുകയും അത് ശ്രീനിവാസന്‍ മുതലെടുക്കുകയും ചെയ്ത ഒരു സംഭവമുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ഷൂട്ടിങ്ങ് കഴിഞ്ഞുള്ള ഒഴിവ് നേരത്ത് മമ്മൂട്ടിയും മറ്റുള്ളവരും എന്നത്തേയും പോലെ ഓരോ വിഷയത്തെയും കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. തലയില്‍ തേയ്ക്കുന്ന എണ്ണയായിരുന്നു അന്നത്തെ വിഷയം. മുരളി, ശ്രീനിവാസന്‍ തുടങ്ങിയവരും കൂടെയുണ്ട്. ഞാന്‍ നല്ല തുളസിയിലയും …

മമ്മൂട്ടി, അക്ഷരത്തെറ്റുകളുടെ ചക്രവര്‍ത്തി Read More »