ലേഖനം

Posts on general topics and various issues that affect our daily life

സ്ത്രീകള്‍ ജീന്‍സിട്ടാല്‍ എന്താണ് കുഴപ്പം ?

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം. ഗായകന്‍ കെ ജെ യേശുദാസ് നടത്തിയ പ്രസ്താവനക്കെതിരെ സദാചാര പോലീസിന്‍റെ പുതിയ ലാവണമായ സോഷ്യല്‍ മീഡിയയും സ്ത്രീപക്ഷ എഴുത്തുകാരും രൂക്ഷമായാണ് പ്രതികരിച്ചത്. യേശുദാസിന്‍റെ കുടുംബത്തില്‍ തന്നെ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ ഉണ്ടെന്ന് ആരോപിച്ച ചിലര്‍ അദ്ദേഹത്തിന്‍റെ മകന്‍ വിജയ് യേശുദാസും ഭാര്യയും ജീന്‍സ് ധരിച്ചു നില്‍ക്കുന്ന ഫോട്ടോയും തെളിവായി പോസ്റ്റ് ചെയ്തു. കുടുംബം നന്നാക്കിയിട്ട് പോരേ നാട് നന്നാക്കുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. ഗന്ധര്‍വന്‍ പുരുഷന്മാരിലെ ചില …

സ്ത്രീകള്‍ ജീന്‍സിട്ടാല്‍ എന്താണ് കുഴപ്പം ? Read More »

മംഗള്‍യാന് ഒരു കത്ത്

പ്രിയപ്പെട്ട മംഗള്‍യാന്, നീ അവിടെ വിജയകരമായി എത്തിച്ചേര്‍ന്നു എന്നറിഞ്ഞതില്‍ സന്തോഷം. എങ്ങനെയുണ്ടായിരുന്നു യാത്ര? വഴിയില്‍ ഹര്‍ത്താലോ പണിമുടക്കോ പോലുള്ള എന്തെങ്കിലും തടസ്സങ്ങളുണ്ടായോ? ഭൂമിയുടെ ഭ്രമണത്തിന്‍റെ ഫലമായി ഏതാനും മിനിറ്റുകള്‍ നിനക്ക് കേരളത്തിന്‍റെ മുകളില്‍ കൂടി സഞ്ചരിക്കേണ്ടിവരും എന്ന്‍ ശാസ്ത്രജ്ഞന്‍മാര്‍ അന്ന്‍ പറഞ്ഞപ്പോള്‍ തന്നെ ആരെങ്കിലും നിന്നെ കല്ലെറിഞ്ഞു വീഴ്ത്തുമോ എന്ന പേടി ഞങ്ങളില്‍ ചിലര്‍ക്കുണ്ടായിരുന്നു.വര്‍ഷം മുഴുവന്‍ ഹര്‍ത്താലുള്ള നാടാണല്ലോ നമ്മുടേത്. ഏതായാലും അരുതാത്തത് ഒന്നും സംഭവിച്ചില്ല. ഭാഗ്യം ! നീ മനോഹരമായി ഫോട്ടോ എടുക്കുമെന്ന് ഇന്നത്തെ പത്രം …

മംഗള്‍യാന് ഒരു കത്ത് Read More »

ലോക ചരിത്രത്തിലെ ഇരുണ്ട മുഖങ്ങള്‍

മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ചും എതിരാളികളെ കൊന്നൊടുക്കിയും ഒരു സമൂഹത്തെ അടക്കിവാണ ഭരണാധികാരികള്‍ ചരിത്രാതീത കാലം മുതലേ നമുക്കിടയിലുണ്ട്. മംഗോളിയന്‍ ചക്രവര്‍ത്തിയായിരുന്ന ചെങ്കിസ് ഖാനും വലേഷ്യന്‍ രാജകുമാരനായിരുന്ന വ്ലാഡ് മൂന്നാമനുമൊക്കെ പുരാതന കാലത്ത് ക്രൂരതയുടെ പര്യായമായെങ്കില്‍ അഡോള്‍ഫ് ഹിറ്റ്ലറെയും ജോസഫ് സ്റ്റാലിനെയും പോലുള്ളവര്‍ ഇരുപതാം നൂറ്റാണ്ടിലെ അവരുടെ പിന്മുറക്കാരായി. ശത്രുക്കളെയും പ്രതിഷേധിച്ചവരെയുമൊക്കെ അവര്‍ എങ്ങനെയാണ് നേരിട്ടതെന്നറിഞ്ഞാല്‍ ഏതെങ്കിലും എഴുത്തുകാരന്‍റെ ഭാവനയാണോ എന്നു പോലും ഇന്നത്തെ ലോകം സംശയിക്കും. ഭരണകര്‍ത്താക്കളുടെ സ്വേച്ഛാധിപത്യം മൂലം വിവിധ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകളാണ് കഷ്ടതയനുഭവിച്ചത്. പലരും …

ലോക ചരിത്രത്തിലെ ഇരുണ്ട മുഖങ്ങള്‍ Read More »

ഇന്ത്യയിലെ ബിന്‍ ലാദന്‍മാര്‍

വധശിക്ഷ ഒഴിവാക്കണം എന്ന ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യ ഉള്‍പ്പടെയുള്ള ഏതാനും രാജ്യങ്ങളില്‍ വധശിക്ഷ നിലനില്‍ക്കുന്നുണ്ടെങ്കിലും ചൈനയാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലുള്ളത്. ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തു വിടുന്നില്ലെങ്കിലും ഏകദേശം മൂവായിരത്തിലധികം ആളുകളെ കഴിഞ്ഞ വര്‍ഷം അവിടെ വധശിക്ഷയ്ക്ക് വിധേയമാക്കിയതായി കണക്കാക്കുന്നു. സൌദി ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍, ഇറാന്‍, ഇറാക്ക് എന്നിവിടങ്ങളിലും വലിയ അളവില്‍ ശിക്ഷ നടപ്പാക്കാറുണ്ട്. ആധുനിക ലോകത്ത് ഒരാള്‍ക്കും മറ്റൊരാളുടെ ജീവനെടുക്കാന്‍ അവകാശമില്ല എന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. അതുകൊണ്ടു …

ഇന്ത്യയിലെ ബിന്‍ ലാദന്‍മാര്‍ Read More »

ഫുട്ബോളിലെ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ മതം ഏതാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. ഫുട്ബോള്‍. അമേരിക്കയെയും ആഫ്രിക്കയെയും യൂറോപ്പിനെയും ഏഷ്യയെയുമൊക്കെ ഇത്രമാത്രം പ്രചോദിപ്പിച്ച ഒരു കളി വേറെയുണ്ടാവില്ല. ബ്രസീലും അര്‍ജന്‍റീനയും എവിടെയാണെന്ന് അറിയാത്തവര്‍ പോലും പെലെയുടെയും മറഡോണയുടെയും ബാറ്റിസ്റ്റ്യൂട്ടയുടെയും റൊമാരിയോയുടെയും കളികള്‍ കണ്ട് ആവേശം കൊണ്ടു. റൊണാള്‍ഡോയുടെയും നെയ്മറുടെയും പരുക്കുകളില്‍ കണ്ണീരൊഴുക്കി. അങ്ങ് ടോക്കിയോയിലെ വന്‍കിട പബ്ബുകള്‍ മുതല്‍ ഇങ്ങ് കേരളത്തിലെ നാട്ടിന്‍പുറത്തെ വീടുകളില്‍ വരെ കോടിക്കണക്കിന് പേരാണ് ഇക്കഴിഞ്ഞ ലോകകപ്പ് ടിവിയില്‍ കണ്ട് ആസ്വദിച്ചത്. കാല്‍പ്പന്ത് കളിയുടെ സൌന്ദര്യം പലപ്പോഴും …

ഫുട്ബോളിലെ ഇന്ത്യ Read More »

അശാന്തി കടന്ന്‍ ദുരിതക്കയത്തിലേക്ക്

അഫ്ഗാനിസ്ഥാനിലും ലിബിയയിലും സുഡാനിലും വര്‍ഷങ്ങളായി നടക്കുന്ന സായുധ പോരാട്ടത്തിന്‍റെ ഏറ്റവും പുതിയ അദ്ധ്യായമാണ് ഇറാക്ക് യുദ്ധം. ലിബിയയിലും സുഡാനിലും ഈജിപ്തിലുമൊക്കെ പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തല്‍ ഭരണം നടത്തിയ നേതാക്കള്‍ക്കെതിരെയാണ് ഒരു വിഭാഗം ആയുധമെടുത്തത്. അഫ്ഗാനില്‍ റഷ്യ സ്ഥാപിച്ച പാവ സര്‍ക്കാരിനെ തൂത്തെറിയാന്‍ താലിബാന്‍ തീവ്രവാദികളെ അമേരിക്ക ആദ്യം ചെല്ലും ചെലവും കൊടുത്ത് സഹായിച്ചതും പിന്നീട് അവര്‍ തന്നെ ലോക പോലീസിനെതിരെ തിരിഞ്ഞതും ഇന്ന്‍ ചരിത്രമാണ്. ഇപ്പോള്‍ ഇറാക്കിലും അമേരിക്കയാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സദ്ദാമിന്‍റെ മരണത്തിന് ശേഷം അവര്‍ രാജ്യത്തു …

അശാന്തി കടന്ന്‍ ദുരിതക്കയത്തിലേക്ക് Read More »

മുതിര്‍ന്ന സ്ത്രീകളെ വിവാഹം കഴിച്ച 11 പ്രശസ്ത വ്യക്തികള്‍

[My article originally published in British Pathram on 28.05.2014.But later noticed that some websites illegally copy-pasted this article and published as their own post. I would like to remind them that this is a copyrighted content and same is vested with me.] ആര്‍ക്കും ആരെയും ഏത് സമയത്തും പ്രണയിക്കാം, വിവാഹം കഴിക്കാം. ഒരാളുടെ പ്രായം ഒരിക്കലും അതിനു തടസമല്ല. 27 കാരിയായ …

മുതിര്‍ന്ന സ്ത്രീകളെ വിവാഹം കഴിച്ച 11 പ്രശസ്ത വ്യക്തികള്‍ Read More »

ലോകത്തിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍

കൃഷ്ണനെയും ശിവനെയും മുതല്‍ രാക്ഷസന്‍മാരെ വരെ ആരാധിക്കുന്നവര്‍ നമ്മുടെ ഇടയിലുണ്ട്. അതെല്ലാം ഓരോരുത്തരുടെയും വിശ്വാസത്തിന്‍റെ ഭാഗമാണ്. തമിഴ്നാട്ടില്‍ ഈറോഡിനടുത്ത് ഗാന്ധിജിയുടെ ഒരു ക്ഷേത്രമുണ്ട്. ഗാന്ധിചിന്തകള്‍ മറന്നുപോകുന്ന ആധുനിക തലമുറയെ അത് പഠിപ്പിക്കാനായി ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് അത് തുടങ്ങിയത്. അവിടെ മറ്റ് ക്ഷേത്രങ്ങളിലെ പോലെ തന്നെ ആരാധനയും വഴിപാടുകളും നടത്താം. സിനിമാപ്രേമം തലയ്ക്ക് പിടിച്ച തമിഴകത്ത് നേരത്തെ തന്നെ രജനീകാന്തിന്‍റെയും ഖുശ്ബുവിന്‍റെയും പേരില്‍ ക്ഷേത്രങ്ങളുണ്ട്. തെലങ്കാന അനുവദിച്ച സോണിയാഗാന്ധിയുടെ പേരില്‍ അടുത്തിടെ ഹൈദരാബാദിന് സമീപം ഒരു കോണ്‍ഗ്രസ് …

ലോകത്തിലെ വിചിത്രങ്ങളായ ക്ഷേത്രങ്ങള്‍ Read More »