Featured

oru-vadakkan-veeragatha

ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം

സിനിമയിലായാലും സാഹിത്യത്തിലായാലും ക്ലാസിക്കുകള്‍ അപൂര്‍വമായേ പിറക്കാറുള്ളൂ. തകഴിയുടെ കഥയ്ക്ക് രാമു കാര്യാട്ട് ദൃശ്യഭാഷ രചിച്ച ചെമ്മീന്‍ അത്തരമൊരു ക്ലാസിക്ക് സിനിമയായിരുന്നു. അതിനു ശേഷം മലയാളം കണ്ട അപൂര്‍വമായ ദൃശ്യാനുഭവങ്ങളില്‍ ഒന്നാണ് ഒരു വടക്കന്‍ വീരഗാഥ. എം.ടിയുടെ രചനാവൈഭവവും ഹരിഹരന്‍റെ സംവിധാന മികവും ഭാവാഭിനയത്തിന്‍റെ അനന്തതലങ്ങളില്‍ വിരാജിക്കാനുള്ള മമ്മൂട്ടിയുടെ കഴിവും ഒത്തുചേര്‍ന്നപ്പോള്‍ മലയാളം ഒരിയ്ക്കലും മറക്കാത്ത മനോഹരമായ ദൃശ്യാനുഭവമായി ചിത്രം മാറി. ദേശീയ- സംസ്ഥാന പുരസ്ക്കാരങ്ങള്‍ വാരിക്കൂട്ടിയാലും ബോക്സ്ഓഫീസില്‍ പണക്കിലുക്കമുണ്ടാക്കാന്‍ കഴിയുമെന്ന് വടക്കന്‍ വീരഗാഥ തെളിയിച്ചു. കഥകളുടെ അക്ഷയഖനിയായ വടക്കന്‍ …

ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം Read More »

ചില തുണ്ട് കഥകള്‍

ശീലാവതി അവള്‍ സുന്ദരിയും നാണം കുണുങ്ങിയുമായിരുന്നു. തന്‍റെ ഭാവിവധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളെല്ലാം ഒത്തു വന്നതില്‍ രാജീവന് സന്തോഷം തോന്നി. ഒരു പുരുഷ സുഹൃത്ത് പോലുമില്ലാത്ത, മമ്മൂട്ടിയൊഴിച്ച് മറ്റൊരു ആണിന്‍റെയും മുഖത്ത് പോലും നോക്കാത്തവളാണ് തന്‍റെ പെണ്ണെന്ന്‍ അറിഞ്ഞപ്പോള്‍ അയാളുടെ സന്തോഷം ഇരട്ടിച്ചു. നിശ്ചയം മുതല്‍ വിവാഹം വരെയുള്ള ചുരുക്കം ദിവസങ്ങളും അസഹ്യമായപ്പോള്‍ കാമിനിയുടെ വാമൊഴി കേള്‍ക്കാന്‍ അയാള്‍ പലപ്പോഴും മൊബൈല്‍ ഫോണിനെയും പ്രാചീന കാലങ്ങളില്‍ കേരളത്തില്‍ നിലനിന്നിരുന്ന കത്തെഴുത്തല്‍ സമ്പ്രദായത്തെയും കൂട്ടു പിടിച്ചു. അങ്ങനെ അയാള്‍ കണ്ണിലെണ്ണയൊഴിച്ച് …

ചില തുണ്ട് കഥകള്‍ Read More »

thazhvaram

മോഹന്‍ലാലിന്‍റെ മികച്ച 25 സിനിമകള്‍

  നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങള്‍, ഭാവാഭിനയത്തിന്‍റെ അത്യുന്നതങ്ങളില്‍ വിരാജിക്കാനുള്ള കഴിവ്, നവരസങ്ങളെല്ലാം ഒന്നിനൊന്ന് ഹൃദിസ്ഥം. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന്  വ്യത്യസ്തനാക്കുന്നത്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കിരീടത്തിലെ സേതുവായും കിലുക്കത്തിലെ ജോജിയായും ഭരതത്തിലെ ഗോപിനാഥനായും സദയത്തിലെ സത്യനാഥനായും വാനപ്രസ്ഥത്തിലെ കുഞ്ഞുകുട്ടനായും ആ നടന്‍ വിസ്മയങ്ങള്‍ തീര്‍ത്തപ്പോള്‍ നമ്മള്‍ അത്ഭുതത്തോടെയാണ് കണ്ടു നിന്നത്. ഇടക്ക് മലയാളത്തിന്‍റെ അതിര്‍ത്തികള്‍ ഭേദിച്ച് ഹിന്ദിയിലും തമിഴിലും കടന്ന അദ്ദേഹം അവിടെയും …

മോഹന്‍ലാലിന്‍റെ മികച്ച 25 സിനിമകള്‍ Read More »