Indian Politics

നരേന്ദ്ര മോദി ജനങ്ങളോട് ചെയ്യുന്നത്

Image Credit: The Indian Express ഒരു സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ നരേന്ദ്ര മോദി ആദ്യം പാക്കിസ്ഥാനെയാണ് ഞെട്ടിച്ചത്. ഉറി ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി സെപ്തംബര്‍ 29ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് അധിനിവേശ കാശ്മീരിലെത്തി മിന്നല്‍ പ്രഹരം നടത്തിയത്. ഇന്ത്യയുടെ ഭാഗത്ത്‌ നിന്ന് അങ്ങനെയൊരു ആക്രമണം ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. കാശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ അവസരം കാത്ത് കഴിയുകയായിരുന്ന ഭീകരരും പാക് സൈനികരും ഉള്‍പ്പടെ മുപ്പതോളം പേര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ ഏറെ …

നരേന്ദ്ര മോദി ജനങ്ങളോട് ചെയ്യുന്നത് Read More »

ജയലളിത അഥവാ അഗ്നിനക്ഷത്രം

Image Credit: The Indian Express ജയലളിത ജയരാമന്‍. അഥവാ തമിഴകത്തിന്‍റെ പുരട്ചി തലൈവി. എംജിആറിനു ശേഷം തമിഴകത്തെ ഇത്ര മാത്രം സ്വാധീനിച്ച മറ്റൊരു നേതാവില്ല. പഴയ മൈസൂര്‍ സംസ്ഥാനത്തിലെ മേലുകൊട്ടെയില്‍ നിന്ന് പോയസ് ഗാര്‍ഡനിലേക്കുള്ള അവരുടെ വളര്‍ച്ച സംഭവ ബഹുലവും ദ്രാവിഡ രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന്‍റെ നേര്‍ക്കാഴ്ചയും കൂടിയാണ്. നൃത്തം, സംഗീതം, സാഹിത്യം, കായികം, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ ജയ കഴിവ് തെളിയിച്ച മേഖലകള്‍ അനവധിയാണ്. കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്‍റെ സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച …

ജയലളിത അഥവാ അഗ്നിനക്ഷത്രം Read More »

ഒളിവില്‍ പോയ യുവകേസരിയും ചില നിരോധന കാഴ്ചകളും

ഒളിച്ചോടിപ്പോയ മകനെ തേടിയുള്ള ഒരു അമ്മയുടെ വിലാപമാണ് ഡല്‍ഹിയുടെ അകത്തളങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത്. രാഹുല്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നിന്ന്‍ കാണാതെ പോയ ഒരു അഞ്ചു വയസുകാരന്‍റെ മുഖമാകും ഏവരുടെയും മനസ്സില്‍ തെളിയുന്നത്. എന്നാല്‍ നമ്മുടെ നായകന്‍ ഡല്‍ഹിക്കാരനാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ആരോടും പറയാതെ പയ്യന്‍ എങ്ങോട്ടാണ് പോയതെന്നോ എന്തിനാണ് പോയതെന്നോ ഇപ്പൊഴും ആര്‍ക്കും വ്യക്തതയില്ല. മകന്‍റെ വരവും കാത്ത് ഒരമ്മ കണ്ണിലെണ്ണയും ഒഴിച്ച് നമ്പര്‍ 10 ജന്‍പഥിന്‍റെ പൂമുഖത്ത് കാത്തിരിക്കുകയാണെന്ന് മാത്രം …

ഒളിവില്‍ പോയ യുവകേസരിയും ചില നിരോധന കാഴ്ചകളും Read More »

അച്ഛാ ദിന്‍ ആഗയാ (കിസ്കോ ?)

അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മ ദിനമായ ഡിസംബര്‍ 25 പ്രവൃത്തി ദിവസമാക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. മുന്‍ പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ദേശീയ സദ് ഭരണ ദിനമായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആ ദിവസം സ്കൂളുകള്‍ പ്രവര്‍ത്തിക്കണമെന്നും സ്വാതന്ത്ര്യ ദിനത്തില്‍ ചെയ്യുന്നത് പോലെ വിദ്യാര്‍ഥികളെ വിളിച്ച് കൂട്ടണമെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ദേശം നല്‍കിയതായി സൂചനയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും തീരുമാനം വ്യാപിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായെങ്കിലും പ്രതിപക്ഷത്തിന്‍റെയും ക്രിസ്തീയ വിഭാഗങ്ങളുടെയും എതിര്‍പ്പ് ഭയന്ന്‍ നീക്കം മരവിപ്പിക്കുകയായിരുന്നു.നേരത്തെ അദ്ധ്യാപക ദിനത്തില്‍ പ്രധാനമന്ത്രിയുമായി സംവേദിക്കാന്‍ …

അച്ഛാ ദിന്‍ ആഗയാ (കിസ്കോ ?) Read More »

കുമാരസംഭവം: ഒറ്റയ്ക്ക് വളരാന്‍ മോദി; ലയിച്ചു പിളരാന്‍ ചെറു പാര്‍ട്ടികള്‍

നരേന്ദ്ര മോദി സഖ്യകക്ഷികളുടെ ചിറകരിയുന്നു എന്ന വാചകം കേട്ടപ്പോഴാണ് കുമാരന്‍ ടിവി ചാനലിലേക്ക് ശ്രദ്ധ തിരിച്ചത്. മഹാരാഷ്ട്രയാണ് വിഷയം. സംസ്ഥാനത്ത് ഭരണം കിട്ടിയ ബിജെപി പഴയ കൂട്ടു കക്ഷിയായ ശിവസേനയെ കണ്ട ഭാവം പോലും കാണിച്ചില്ലത്രേ. തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയാകാന്‍ വരെ ആശിച്ച ഉദ്ധവ് താക്കറെ രംഗം മാറിയതറിഞ്ഞു ഉപമുഖ്യമന്ത്രിപദത്തിലേക്കും പിന്നീട് സാദാ മന്ത്രി പദത്തിലേക്കും താണെങ്കിലും മോദിജിയും അമിത്ജിയും വഴങ്ങിയില്ല. തിരഞ്ഞെടുപ്പ് കാലത്ത് മോദിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ ഉദ്ധവ് മാപ്പ് പറയണം എന്നതായിരുന്നു ചിലരുടെ ആവശ്യം. …

കുമാരസംഭവം: ഒറ്റയ്ക്ക് വളരാന്‍ മോദി; ലയിച്ചു പിളരാന്‍ ചെറു പാര്‍ട്ടികള്‍ Read More »

കുമാര സംഭവം: സിബിഐയുടെ പേരിലുള്ള കോലാഹലങ്ങള്‍

കുട്ടികള്‍ക്ക് ഒരു സ്വഭാവമുണ്ട്. ഏതെങ്കിലും നല്ല കളിപ്പാട്ടത്തിന് വേണ്ടി വാശി പിടിക്കും. അത് കിട്ടിക്കഴിഞ്ഞാലോ, അതിലും വലുത് വേണം എന്നു പറഞ്ഞാവും കരയുക. പ്രായമായവര്‍ക്ക് കുട്ടികളുടെ മനസ്സാണെന്ന് പൊതുവേ പറയാറുണ്ട്. അത് ശരിയാണെന്ന് കുമാരന് കഴിഞ്ഞ ദിവസം വീണ്ടും ബോധ്യപ്പെട്ടു. ബാറില്‍ മദ്യം, ബാറില്‍ ക്യാബറേ എന്നൊക്കെ ഒരുപാട് തവണ കേട്ടിട്ടുണ്ട്. എന്നാല്‍ ബാറില്‍ കോഴ എന്നു കേള്‍ക്കുന്നത് നടാടെയാണ്. കേട്ടപാടെ വിജിലന്‍സ് അന്വേഷണം എന്നു പറഞ്ഞ് നമ്മുടെ അച്ചുമ്മാവന്‍ ചാടി വീഴുകയും ചെയ്തു. ചെന്നിത്തല പോലീസും …

കുമാര സംഭവം: സിബിഐയുടെ പേരിലുള്ള കോലാഹലങ്ങള്‍ Read More »

കോണ്‍ഗ്രസ്സിന് ശനിദശ

കോണ്‍ഗ്രസ്സിന് ഇത് കഷ്ടകാലമാണ്. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയോടെ ഗ്രഹപ്പിഴ ഒഴിഞ്ഞു എന്നു കരുതിയെങ്കിലും ആ ശനിദശ ഇപ്പോഴും പാര്‍ട്ടിയെ വിടാതെ പിന്തുടരുകയാണ്. അടുത്തിടെ നടന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഭരണം നഷ്ടപ്പെടുകയും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത കോണ്‍ഗ്രസ്സിന് ഏറ്റവും ഒടുവിലത്തെ അടി കിട്ടിയത് തമിഴ്നാട്ടില്‍ നിന്നാണ്. മുന്‍ കേന്ദ്രമന്ത്രിയും ജികെ മൂപ്പനാരുടെ മകനുമായ ജികെ വാസന്‍ അനുയായികള്‍ക്കൊപ്പം പാര്‍ട്ടി വിട്ടത് കഴിഞ്ഞ ദിവസമാണ്. കോണ്‍ഗ്രസ്സിന്‍റെ മുതിര്‍ന്ന ചില നേതാക്കളും ആകെയുള്ള അഞ്ച് എംഎല്‍എ …

കോണ്‍ഗ്രസ്സിന് ശനിദശ Read More »

രാഷ്ട്ര പിതാവിന്‍റെ ഭാവി

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അറുപത്തേഴ് സംവല്‍സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുകയും ജീവന്‍ വെടിയുകയും ചെയ്ത ആയിരക്കണക്കിന് ധീര ദേശാഭിമാനികളുടെ സമര്‍പ്പണത്തിന്‍റെ ഫലമാണ് ഇന്ന്‍ നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ ഓര്‍മകള്‍ക്ക് പോലും ഇന്ന്‍ വിഭാഗീയതയുടെ നിറം വന്നിരിക്കുന്നു. ഗാന്ധിജിയെയും സര്‍ദാറിനെയും നെഹ്രുവിനെയും ഭഗത് സിങ്ങിനെയും സുഭാഷ് ചന്ദ്ര ബോസിനെയുമൊക്കെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വീതം വെച്ച് എടുത്ത കാഴ്ച ഇന്ന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണാം. ഗാന്ധിജി ഉള്‍പ്പടെ മിക്ക നേതാക്കളും ഒരു …

രാഷ്ട്ര പിതാവിന്‍റെ ഭാവി Read More »