Kerala Politics

മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന കത്ത്

  ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്, ഇപ്പോഴത്തെ സാഹചര്യത്തില്‍ അങ്ങ് വളരെ തിരക്കിലാണെന്നറിയാം. ബുദ്ധിമുട്ടിച്ചതിന് ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു. ഒരുപാട് പേരുടെ ദു:ഖങ്ങളും പ്രശ്നങ്ങളും പരിഹരിച്ചിട്ടുള്ള അങ്ങ് ഈ കത്ത് വായിച്ച് വേണ്ടത് ചെയ്യും എന്നാണ് എന്‍റെ പ്രതീക്ഷ. അടുത്ത കാലത്ത് നടന്ന ചില സംഭവങ്ങളാണ് ഇങ്ങനെയൊരു കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്‍റെ പേര് ഇവിടെ പ്രസക്തമല്ലാത്തത് കൊണ്ട് തല്‍ക്കാലം അത് വെളിപ്പെടുത്തുന്നില്ല. ഞാന്‍ ഒരു നാട്ടിന്‍പുറത്തുകാരനാണ്. വേണ്ടത്ര വിദ്യാഭ്യാസവുമില്ല. അങ്ങനെയുള്ള എന്‍റെ ചില തോന്നലുകളാണ് ഈ കത്തില്‍ …

മുഖ്യമന്ത്രിയ്ക്ക് ഒരു തുറന്ന കത്ത് Read More »

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാണിയും കുഞ്ഞാലിക്കുട്ടിയും; രമേശ് വീണ്ടും ത്രിശങ്കു സ്വര്‍ഗത്തില്‍

    കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും നടത്തുന്ന ശ്രമങ്ങള്‍ രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി മോഹത്തിന് മേല്‍ വീണ്ടും കരിനിഴല്‍ വീഴ്ത്തി. ചര്‍ച്ചകള്‍ക്കായി മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ഡല്‍ഹിയിലെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി പരമാവധി ശ്രമിച്ചെങ്കിലും അത് വിലപ്പോയില്ല. കോണ്‍ഗ്രസ്സിലെ പ്രതിസന്ധി മുതലെടുക്കാന്‍ ഇരു പാര്‍ട്ടികളും ശ്രമങ്ങള്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. അതിന്‍റെ ഭാഗമായി തങ്ങളുടെ ചില ആവശ്യങ്ങളും അവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരുന്നു. ഉമ്മന്‍-ചെന്നിത്തല പോരില്‍ വലയുന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് തങ്ങളുടെ ആവശ്യങ്ങള്‍ …

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ മാണിയും കുഞ്ഞാലിക്കുട്ടിയും; രമേശ് വീണ്ടും ത്രിശങ്കു സ്വര്‍ഗത്തില്‍ Read More »

നമ്മള്‍ തമ്മില്‍ : വി.എസും ഉമ്മന്‍ ചാണ്ടിയും

  സരിതയും പരിവാരങ്ങളും സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയ ഭൂകമ്പത്തിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ജനസമ്പര്‍ക്കത്തിന്‍റെയും യു.എന്‍ അവാര്‍ഡിന്‍റെയും തിളക്കത്തില്‍ അപരാജിതനായി വിലസിക്കൊണ്ടിരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര ഇളകുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. കോടതിയുടെയും ഹൈക്കമാന്‍റിന്‍റെയും കാരുണ്യത്തില്‍ എത്ര നാള്‍ അദേഹത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ കഴിയുമെന്ന് കണ്ടു തന്നെ അറിയണം. സരിതയുമായി അടുപ്പമുള്ള ഉന്നതന്‍മാര്‍ ആരൊക്കെ, അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ മന്ത്രിമാര്‍ എത്ര പേര്‍ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രിയെന്ന …

നമ്മള്‍ തമ്മില്‍ : വി.എസും ഉമ്മന്‍ ചാണ്ടിയും Read More »

സ്ത്രീ ഒരു ദൌര്‍ബല്യമാകുമ്പോള്‍

സൌന്ദര്യത്തിന്‍റെ പര്യായവും മൂര്‍ത്തീഭാവവുമാണ് സ്ത്രീ. അവളുടെ സൌന്ദര്യവും വേഷഭൂഷാധികളും ആദിമകാലം മുതലേ പുരുഷനെ ആകര്‍ഷിച്ചിട്ടുണ്ട്. മഹര്‍ഷിമാരുടെയും അസുരന്‍മാരുടെയുമൊക്കെ തപസ് മുടക്കാന്‍ ഇന്ദ്രന്‍ ദേവസദസ്സിലെ അപ്സരസ്സുകളെ നിയോഗിച്ചിരുന്ന കാര്യം പുരാണങ്ങള്‍ തന്നെ പറയുന്നുണ്ട്. സീതയുടെ അഴകില്‍ മയങ്ങി തന്‍റെ സാമ്രാജ്യവും ജീവന്‍ തന്നെയും നഷ്ടപ്പെടുത്തിയ രാവണന്‍റെ കഥയും നമ്മള്‍ പിന്നീട് കണ്ടു. സ്ത്രീകളുടെ നിത്യ ഹരിത കാമുകനായ ശ്രീകൃഷ്ണന്‍ നമ്മുടെ ആരാധനാ മൂര്‍ത്തിയുമാണ്. ചുരുക്കത്തില്‍ സാധാരണക്കാര്‍ മുതല്‍ വീരശൂരപരാക്രമികളായ ഭരണാധികാരികള്‍ വരെ സ്ത്രീ സൌന്ദര്യത്തില്‍ മയങ്ങി സര്‍വ്വതും നഷ്ടപ്പെടുത്തിയിട്ടുണ്ട് …

സ്ത്രീ ഒരു ദൌര്‍ബല്യമാകുമ്പോള്‍ Read More »

സോളാര്‍ : ഉമ്മന്‍ ചാണ്ടിയുടെ ദു:ഖവും കരുണാകരന്‍റെ ഹൃദയവേദനയും

  സംസ്ഥാന രാഷ്ട്രീയത്തില്‍ അടുത്ത കാലത്തായി നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ കാലം പുറകോട്ടു സഞ്ചരിക്കുകയാണോയെന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നും. രണ്ടു പതിറ്റാണ്ടു മുമ്പ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും സമാനമായ സാഹചര്യത്തെയാണ് നേരിട്ടത്. ഏറെക്കുറെ സമാനമായ വിവാദങ്ങള്‍, ആരോപണശരങ്ങള്‍, സംശയത്തിന്‍റെ പുകമറ………… കഥാപാത്രങ്ങളില്‍ പക്ഷേ മാറ്റം വന്നു. കരുണാകരന്‍ മാറി ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോള്‍ കുരിശില്‍ കയറാന്‍ തയാറായി നില്‍ക്കുന്നത് എന്നു മാത്രം ! ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്ന് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പുമൊക്കെ അടക്കം …

സോളാര്‍ : ഉമ്മന്‍ ചാണ്ടിയുടെ ദു:ഖവും കരുണാകരന്‍റെ ഹൃദയവേദനയും Read More »

പെണ്ണിന്‍റെ ‘power’

കേരള രാഷ്ട്രീയം സൌരോര്‍ജത്തില്‍ തിളക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ഇനിയും അതിന്‍റെ ചൂട് അടങ്ങിയിട്ടില്ല. സരിതയും കൂട്ടരും ഓരോ ദിവസവും പുതിയ പുതിയ വാര്‍ത്തകളുമായി നമ്മുടെ അധികാര രാഷ്ട്രീയത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുകയാണ്. ശാലുവും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്‍റെ പിന്നാമ്പുറക്കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചെഴുതി മാധ്യമങ്ങളും വിഷയത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കി. സോളാര്‍ മുതല്‍ സരിതയുടെ പട്ടുസാരിയും ശാലുവിന്‍റെ ആഡംബര കാര്‍ യാത്രയുമെല്ലാം യു.ഡി.എഫ് സര്‍ക്കാരിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി …

പെണ്ണിന്‍റെ ‘power’ Read More »

കാറ്റിലും കോളിലും പെട്ടുലയുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ; മറ്റൊരു കടല്‍ ദുരന്തം ആസന്നം

അധികാരത്തിലേറി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍, കാറ്റിലും കോളിലുംപ്പെട്ട  കപ്പല്‍ പോലെ   ആടിയുലയുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. അതിന്‍റെ കപ്പിത്താനായ ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമായ ദിശാബോധം   ഉണ്ടെങ്കിലും നൌകയെ നേര്‍വഴിക്ക് നയിക്കാന്‍ കഴിയുന്നില്ല. അതോടൊപ്പം, സര്‍ക്കാരിനെ  തങ്ങളുടെ  സ്വന്തം  വഴിക്ക് നയിക്കാന്‍ ശ്രമിക്കുന്ന സഹ കപ്പിത്താന്‍മാര്‍ കൂടി ചേരുമ്പോള്‍ കാറ്റിന്‍റെ ഗതിയനുസരിച്ച് എങ്ങോട്ടെന്നില്ലാതെ ഒഴുകുകയാണ്  കേരളത്തിന്‍റെ ഔദ്യോഗിക  പായ്ക്കപ്പല്‍. ആദ്യ വട്ടം മുഖ്യമന്ത്രിയായപ്പോള്‍ ധീരമായ പല തീരുമാനങ്ങളും എടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിരുന്നു. കെ. കരുണാകരന്‍ തന്‍റെ …

കാറ്റിലും കോളിലും പെട്ടുലയുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ; മറ്റൊരു കടല്‍ ദുരന്തം ആസന്നം Read More »

ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും

 ജാതി മത സംഘടനകള്‍ കേരള രാഷ്ട്രീയത്തില്‍ എക്കാലവും സ്വാധീനം ചെലുത്തിയീട്ടുണ്ട്. വലതു പക്ഷം ഭരിക്കുമ്പോള്‍ പരസ്യമായും ഇടതു പക്ഷ ഗവണ്‍മെന്‍റ് ഉള്ളപ്പോള്‍ രഹസ്യമായും…………….. തിരഞ്ഞെടുപ്പ് സമയത്ത് ഈ ജാതി മത സംഘടനാ നേതാക്കളുടെ കാലു പിടിച്ചും വാഗ്ദാനങ്ങള്‍ നിരത്തിയും പിന്തുണ ഉറപ്പിക്കുന്ന പ്രാദേശിക ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതില്‍  യു.ഡി.എഫ് എന്നോ എല്‍.ഡി. എഫ് എന്നോ വ്യത്യാസമില്ല. ബി. ജെ. പി ഉള്‍പ്പടെയുള്ള മറ്റു പാര്‍ട്ടികളുടെ കാര്യം പിന്നെ പറയാനില്ലല്ലോ. ഇടതു പക്ഷ പാര്‍ട്ടികള്‍ …

ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും Read More »