നമ്മള് തമ്മില്‍ : വി.എസും ഉമ്മന്‍ ചാണ്ടിയും
സരിതയും പരിവാരങ്ങളും സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാക്കിയ ഭൂകമ്പത്തിന്റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല. ജനസമ്പര്‍ക്കത്തിന്റെയും യു.എന്‍ അവാര്‍ഡിന്റെയും തിളക്കത്തില്‍ അപരാജിതനായി വിലസിക്കൊണ്ടിരുന്ന ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിക്കസേര ഇളകുന്നതില്‍ വരെ എത്തി കാര്യങ്ങള്‍. കോടതിയുടെയും ഹൈക്കമാന്റിന്റെയും കാരുണ്യത്തില്‍ എത്ര നാള് അദേഹത്തിന് തല്‍സ്ഥാനത്ത് തുടരാന്‍ കഴിയുമെന്ന് കണ്ടു തന്നെ അറിയണം. സരിതയുമായി അടുപ്പമുള്ള ഉന്നതന്മാര് ആരൊക്കെ, അവരുമായി ശാരീരിക ബന്ധം പുലര്‍ത്തിയ മന്ത്രിമാര്‍ എത്ര പേര് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രിയെന്ന …