Left Front in Kerala

സാലറി ചലഞ്ചിൽ മുങ്ങിപ്പോയ കോടീശ്വരന്മാരുടെ കണ്ണുനീർ

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടേയുള്ളു. കേരളത്തിലെ ഇടതു സർക്കാരിൻ്റെ അവസ്ഥ അതാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. സ്പ്രിൻക്ലർ ഇടപാടിന് പിന്നാലെ സാലറി കട്ടിലും ഹൈക്കോടതി കൈ വച്ചത് സർക്കാരിനെ വല്ലാത്തൊരു പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. ആവശ്യങ്ങൾ അനവധി, പക്ഷെ ഫണ്ടില്ല എന്ന സാഹചര്യം മറികടക്കാൻ എന്ത് ചെയ്യണം എന്ന ഗഹനമായ ആലോചനയിലാണ് ധനവകുപ്പ്.  കോവിഡ് കാലത്ത് എല്ലാവരും വീട്ടിലിരിപ്പായതോടെയാണ് സർക്കാരിൻ്റെ വരുമാനം നിലച്ചത്. നികുതി പിരിവില്ല, വാഹന പരിശോധനയില്ല. പിന്നെ ആകപ്പാടെ പ്രതീക്ഷയുണ്ടായിരുന്നത് ബവ്കോയാണ്. അതും അടച്ചതോടെ …

സാലറി ചലഞ്ചിൽ മുങ്ങിപ്പോയ കോടീശ്വരന്മാരുടെ കണ്ണുനീർ Read More »

kerala politics satire

വല്യേട്ടന്‍

സീന്‍ ഒന്ന്  പഴയ ഒരു തറവാടിന്റെ പൂമുഖം. ചാരുകസേരയില്‍ ഇരുന്ന് ആരോ ദേശാഭിമാനി വായിക്കുന്നു. പത്രം മുഖത്തിന്‌ നേരെ പിടിച്ചിരിക്കുന്നത് കണ്ട് ആള്‍ ആരാണെന്ന് മനസിലാകുന്നില്ല. പിന്നിലെ ചുവരില്‍ 1982ലെ കലണ്ടര്‍ തൂങ്ങുന്നു. മുകളില്‍ മാര്‍ക്സിന്‍റെയും ലെനിന്റെയും ചെഗുവേരയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍. വാതിലിനോട് ചേര്‍ന്ന് വച്ചിരിക്കുന്ന നിറം മങ്ങിത്തുടങ്ങിയ ബോര്‍ഡില്‍ നിന്ന് വീട്ടുപേര് വായിച്ചെടുക്കാം. എകെജി മന്ദിരം.  ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോള്‍ ചാരുകസേരയില്‍ ഇരുന്ന ആള്‍ പത്രം മടക്കി ആരാണ് വരുന്നതെന്നറിയാന്‍ പുറത്തേയ്ക്ക് നോക്കി. …

വല്യേട്ടന്‍ Read More »