Literature

Short stories, novels and life experiences in Malayalam language

എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത് ?- കഥ

Image courtesy : Moonstone      ഉള്ളിക്ക് പിന്നേയും വില കൂടി. ഇവിടെയാണെങ്കില്‍ ഒരെണ്ണം പോലും എടുക്കാനില്ല : പൂമുഖത്ത് ചാരു കസേരയില്‍ പത്രം വായിച്ചുകൊണ്ടു കിടന്ന കേളുണ്ണി നായരെ അകത്ത് വാതില്‍ക്കല്‍ നിന്ന ഭാര്യ സാവിത്രിയമ്മ ഓര്‍മിപ്പിച്ചു. കോടതി പറഞ്ഞത് നീയും കേട്ടതല്ലേ ? ഉള്ളിയെ ഇനി ഈ പടിക്കകത്തേക്ക് കേറ്റണ്ട. ഉത്തരവ് ലംഘിച്ചാല്‍ കോടതി അലക്ഷ്യമാകും : തിരിഞ്ഞു നോക്കാതെ തന്നെ കേളുണ്ണി നായര്‍ കല്‍പ്പിച്ചു. നായര്‍ നാട്ടില്‍ അറിയപ്പെടുന്നതു തന്നെ പിശുക്കന്‍ …

എഡ്വേര്‍ഡ് സ്നോഡനും കേളുണ്ണി നായരും തമ്മിലെന്ത് ?- കഥ Read More »

ശ്രദ്ധാഞ്ജലി

      സമയം ചെല്ലും തോറും പ്രകാശന്‍ കൂടുതല്‍ അസ്വസ്ഥനായി. മാഷ് ഇതുവരെ എഴുന്നേറ്റിട്ടില്ല. പത്രങ്ങളും ചാനലുകളും പുറത്തു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ഒന്നായി. വെളുപ്പിന് ആറു മണിക്ക് വാര്‍ത്ത വന്നതു മുതല്‍ നേരിട്ടും ഫോണിലൂടെയുമുള്ള ഓരോരുത്തരുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു മടുത്തു.എല്ലാവര്‍ക്കും അറിയേണ്ടത് മാഷ് എന്തു പറയുന്നു, അവസാനമായി കാണാന്‍ അദ്ദേഹം പോകുമോ എന്നൊക്കെയാണ്. അദ്ദേഹത്തോട് ചോദിക്കാതെ ഞാനെന്തു പറയാനാണ് ? കഴിഞ്ഞ ഇരുപതിനാല് വര്‍ഷമായി ഒരു നിഴല്‍ പോലെ കൂടെയുണ്ടെങ്കിലും ആ മനസിലെന്താണെന്ന് …

ശ്രദ്ധാഞ്ജലി Read More »

അവള്‍

  അമ്മേ, അമ്മയ്ക്ക് സുഖമാണോ? അടുത്തിടെ പണി പൂര്‍ത്തിയാക്കിയ, സിമന്‍റ് മാത്രം തേകിയ, ആ കൊച്ചു വീടിന്‍റെ പൂമുഖത്ത് തൂക്കിയ ഇരുപതുകാരിയുടെ ഫോട്ടോ മുറ്റം അടിച്ചു വാരുകയായിരുന്ന അമ്മയോടു ഒരുനാള്‍ ചോദിച്ചു.പക്ഷെ അമ്മ അത് കേട്ടില്ല.മനസ്സ് ചോദിക്കുന്നത് മറ്റാര്‍ക്കും കേള്‍ക്കാന്‍ സാധിക്കില്ലല്ലോ.ജീവനില്ലെന്നു നമ്മള്‍ കരുതുന്ന ചിത്രങ്ങള്‍ക്കു പക്ഷെ ജീവനുള്ള മനസ്സുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് ആ കുടുംബത്തിന്‍റെ വിളക്കായിരുന്ന ശ്രീജ എന്ന, ഫോട്ടോയില്‍ ചിരിച്ച മുഖത്തോടെ ഇരിക്കുന്ന ആ പെണ്‍കുട്ടി, ദാരുണമായി കൊല്ലപ്പെട്ടത്.ഓടുന്ന ട്രെയിനില്‍ നിന്ന് താഴെ കുറ്റിക്കാട്ടില്‍ വീണ്, അവിടെ മാനഭംഗത്തിനിരയായി, മൂന്നാംപക്കം ഹോസ്പിറ്റലിലെ …

അവള്‍ Read More »

കാമില്ലയുടെ രണ്ടാം വരവ്

സൂര്യന്‍ പടിഞ്ഞാറേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന ഒരു സായാഹ്നത്തില്‍, നെടുമ്പാശ്ശേരിയില്‍ വന്നുനിന്ന ഒമാന്‍ എയര്‍ വിമാനത്തില്‍ നിന്നിറങ്ങി, കസ്റ്റംസ് ക്ലിയറന്‍സും കഴിഞ്ഞ് എയര്‍പോര്‍ട്ട് വിടുമ്പോഴും, ഹോട്ടലിലെക്കുള്ള യാത്രാ മദ്ധ്യേ, ടാക്സി ട്രാഫിക്‌ ജാമില്‍ പെട്ട് നില്‍ക്കുമ്പോഴും, പിന്നീട് ഡ്രൈവര്‍ പരിചയപ്പെടുത്തിയ കോണ്ടിനെന്‍റല്‍ പ്ലാസയില്‍ റൂമെടുക്കുമ്പോഴും കാമില്ലയുടെ മനസ്സ് പതിവില്ലാത്ത വിധം അസ്വസ്ഥമായിരുന്നു……………        ദേവദത്തന്‍ തന്നെ ഒഴിവാക്കി എവിടെയാണ് ഒളിച്ചത് ? ഇന്നലെ രാവിലെ വിളിക്കാമെന്ന് പറഞ്ഞിരുന്നു. അതുണ്ടായില്ല. എയര്‍പോര്‍ട്ടില്‍ കാണുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ……… വരുന്ന …

കാമില്ലയുടെ രണ്ടാം വരവ് Read More »

പാരീസ് യാത്ര

       പാരിസ് എന്നത് ചെന്നെയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്.ഏതു തരം സാധനങ്ങളുടെയും ഡ്യൂപ്ലിക്കേറ്റ് വില കുറച്ചു ലഭിക്കുന്ന സ്ഥലം. ഒരു അവധി ദിവസം ഞാന്‍ പാരീസില്‍ കറങ്ങാന്‍ പോയി. അന്ന് ഞാന്‍ താമസിക്കുന്നത് കൊരട്ടൂര്‍ എന്ന സ്ഥലത്താണ്. പാരീസില്‍ നിന്ന് ഏകദേശം അര മണിക്കൂര്‍ ബസ്‌ യാത്രയുണ്ട്.                     അത്യാവശ്യം ഷോപ്പിംഗ് കഴിഞ്ഞ്,ഞാന്‍ തിരിച്ചു പോകാനായി ബസ് സ്റ്റാന്‍റിലെത്തി.തിരിച്ചു പോകാനായി …

പാരീസ് യാത്ര Read More »

51 വെട്ടുകള്‍

            അന്ന് രഘുനന്ദനന്‍റെയും സുനന്ദ ടീച്ചറുടെയും പതിനാലാം വിവാഹ വാര്‍ഷികമായിരുന്നു……………………. പുല്ലുവഴിയിലെ അച്ഛന്‍റെ തറവാട്ടു വീടിന്‍റെ സുഖശീതളിമ യില്‍നിന്നും ടീച്ചര്‍ രഘുനന്ദനന്‍റെ കരവലയത്തിലേക്ക് കൂട് മാറിയ ദിവസം……………. എല്ലാം ഇന്നലെ   കഴിഞ്ഞത് പോലെയാണെന്ന് അവര്‍ക്ക് തോന്നി…………. ഉന്നതകുലജാത കുടുംബത്തില്‍ നിന്ന്, നല്ലൊരു ഭാവി അവഗണിച്ച്, ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ടൈപ്പിസ്റ്റ് മാത്രമായ ഒരാളുടെ ജീവിതത്തിലേക്ക് കടക്കുന്നതിനു നാലുപാടുനിന്നും എതിര്‍പ്പായിരുന്നു………… പക്ഷെ, അമ്മയുടെ മരണശേഷം, തനിക്ക് ആശ്രിത നിയമനമായി കിട്ടിയ …

51 വെട്ടുകള്‍ Read More »

സ്കൂള്‍ ഡയറി

       ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലം. ഈ സംഭവം നടക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അഞ്ചാം ക്ലാസ്സില്‍ ഞാനായിരുന്നു സ്കൂള്‍ ഫസ്റ്റ്.ആ സമയങ്ങളിലൊക്കെ ഞാനും എന്‍റെ സുഹൃത്ത് ഗോകുല്‍ കുമാറും തമ്മിലായിരുന്നു, ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം.   ഞങ്ങളില്‍ ഒരാള്‍  ഒന്നാമനും മറ്റവന്‍ രണ്ടാമനും എന്നതായിരുന്നു സ്കൂളിലെ സ്ഥിതി. എന്നിരുന്നാലും ഞാന്‍ ശാസ്ത്ര വിഷയങ്ങളില്‍ കുറച്ചു പുറകിലായിരുന്നു. ഓരോന്നിന്‍റെയും ശാസ്ത്ര നാമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചാല്‍ എനിക്കൊന്നും അറിയില്ല. എന്നാല്‍ എന്‍റെ സുഹൃത്ത് നേരെ …

സ്കൂള്‍ ഡയറി Read More »

ഘാതകന്‍

കേരളത്തെ നടുക്കിയ, കോളിളക്കം സൃഷ്ടിച്ച ബിയാട്രീസ് കൊലക്കേസിന്‍റെ വിധി പ്രഖ്യാപനം. ബിയാട്രീസ് എന്ന എഴുപതുകാരിയെ, കോട്ടയം നാഗമ്പടത്തിനടുത്തുള്ള ഒരു ചെറിയ ഇടുങ്ങിയ തെരുവിലെ, സിമന്‍റ് മാത്രം തേച്ച സ്വന്തം വീടിന്‍റെ അടുക്കളയില്‍, രാത്രി പത്തു മണിയോടെ ദേഹമാസകലം വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പരിസരത്ത് വീടുകളൊന്നുമില്ലാത്തതു കൊണ്ട് സംഭവം പുറത്തറിയാന്‍ കുറച്ചു വൈകി. പത്തു മണിയോടെ, കടയടച്ച് സാധനങ്ങളുമായി വന്ന സമീപവാസിയായ പലചരക്കുകടക്കാരന്‍ യശോദരനാണ് കൊലപാതകം ആദ്യം അറിഞ്ഞത്.