പെണ്ണിന്റെ ‘power’
കേരള രാഷ്ട്രീയം സൌരോര്ജത്തില് തിളക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞെങ്കിലും ഇനിയും അതിന്റെ ചൂട് അടങ്ങിയിട്ടില്ല. സരിതയും കൂട്ടരും ഓരോ ദിവസവും പുതിയ പുതിയ വാര്‍ത്തകളുമായി നമ്മുടെ അധികാര രാഷ്ട്രീയത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കുകയാണ്. ശാലുവും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധത്തിന്റെ പിന്നാമ്പുറക്കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചെഴുതി മാധ്യമങ്ങളും വിഷയത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്കി. സോളാര്‍ മുതല്‍ സരിതയുടെ പട്ടുസാരിയും ശാലുവിന്റെ ആഡംബര കാര്‍ യാത്രയുമെല്ലാം യു.ഡി.എഫ് സര്‍ക്കാരിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി …