Tamil Nadu

kamal haasan

കമല്‍ ഹാസന്‍റെ രാഷ്ട്രീയ ഭാവി

കമല്‍ഹാസന്‍റെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സിനിമയില്‍ എന്ന പോലെ വ്യക്തി ജീവിതത്തിലും അദ്ദേഹം വേറിട്ട വഴിയിലൂടെയാണ് സഞ്ചരിച്ചത്. കളത്തൂര്‍ കണ്ണമ്മയില്‍ ബാല താരമായി തുടങ്ങിയ ആ അഭിനയ സപര്യ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴും കമലിന് ഒരു മാറ്റവും വന്നിട്ടില്ല. നായകനായി സിനിമയിലെത്തിയ കാലം മുതലേ സമൂഹത്തില്‍ നിലനിന്നിരുന്ന സദാചാര ചട്ടക്കൂടുകള്‍ പൊളിച്ചെഴുതാനാണ് കമല്‍ ശ്രമിച്ചത്. അന്നൊന്നും ഒരു പുതുമുഖ നടന് കഥയില്‍ കൈ കടത്താന്‍ സാധിക്കില്ല. എങ്കിലും അദ്ദേഹം അന്ന് തിരഞ്ഞെടുത്തതോ അല്ലെങ്കില്‍ തേടി വന്നതോ …

കമല്‍ ഹാസന്‍റെ രാഷ്ട്രീയ ഭാവി Read More »

malayalam humour

കുമുദവല്ലി കണ്ട കനവ് 2

രാവിലെ ഏഴു മണിക്ക് തന്നെ എഴുന്നേറ്റു. പല്ല് തേച്ച് വന്നപ്പോഴേക്കും സഹായികളിലാരോ മുറിയില്‍ ചായയും ഉണ്ടന്‍ പൊരിയും എത്തിച്ചിരുന്നു. അത് കഴിച്ചതിന് ശേഷം പിയേഴ്സ് സോപ്പ് വച്ച് വിശദമായൊന്നു കുളിച്ചു, എന്നിട്ട് പുതിയ പട്ടു ചുരിദാറുമിട്ട് വരാന്തയില്‍ ഉലാത്താന്‍ തുടങ്ങി. ജയിലാണത്രേ ജയില്‍. ഓര്‍ത്തപ്പോള്‍ തന്നെ കുമുദവല്ലിയുടെ മനസ്സില്‍ ചിരി പൊട്ടി. ബംഗളൂരുവിലെ ഏതോ ഒരു റിസോര്‍ട്ടില്‍ വന്നത് പോലുണ്ട്. വേലക്കാരി ആയിരുന്നാലും നീയെന്‍ മോഹവല്ലി. മഹാകവി ജയകൃഷ്ണന്‍ പണ്ട് പാടിയത് അവര്‍ പെട്ടെന്നോര്‍ത്തു. അതൊരു കാലം. …

കുമുദവല്ലി കണ്ട കനവ് 2 Read More »

political satire

കുമുദവല്ലി കണ്ട കനവ്

“കുമുദവല്ലിയായ ഞാന്‍, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്‍റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്ഥതയും കൂറും പുലര്‍ത്തുമെന്നും………………………..” ഘനഗാംഭിര്യം നിറഞ്ഞ ആ ശബ്ദം രാജ്ഭവന്‍ അങ്കണത്തില്‍ അലയടിച്ചു.  കുമുദവല്ലി ദ്രാവിഡ ദേശത്തിന്‍റെ പുതിയ അമരക്കാരിയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങാണ്. ഗവര്‍ണ്ണറും കേന്ദ്ര മന്ത്രിമാരും മുതല്‍ ദേശിയ സംസ്ഥാന നേതാക്കളും സിനിമാ താരങ്ങളും വരെ പുതിയ മുഖ്യമന്ത്രിക്ക് മുന്നില്‍ ഓഛാനിച്ചു നില്‍ക്കുന്ന കാഴ്ച ചാനല്‍ ക്യാമറകളെ പുളകം കൊള്ളിച്ചു. എല്ലാവരെയും രാജകീയ ഭാവത്തില്‍ നോക്കിയെന്നു വരുത്തി കുമുദവല്ലി ഔദ്യോഗികമായി തന്‍റെ ചുമതല ഏറ്റെടുത്തു.  …

കുമുദവല്ലി കണ്ട കനവ് Read More »